ആഗോള ഡിജിറ്റല്‍ മെഷര്‍മെന്റ് ഏജന്‍സിയായ കോംസ്‌കോറിന്റെ (Comscore)കണക്ക് പ്രകാരം ദി ഇക്കണോമിക് ടൈംസിനെക്കാള്‍ 31 ശതമാനം അധികം പ്രേക്ഷകരാണ് മണികണ്‍ട്രോളിനെ ആശ്രയിക്കുന്നത്. 2024 സെപ്റ്റംബറിലെ സ്ഥിതിയാണിതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. അസാധാരണ നേട്ടമാണ് ചുരുങ്ങിയ കാലം കൊണ്ട് ഈ ഡിജിറ്റല്‍ പ്ലാറ്റ്‌ഫോം നേടിയിരിക്കുന്നത്.
അതിവേഗം വികസിച്ചുകൊണ്ടിരിക്കുന്ന ഡിജിറ്റല്‍ മേഖലയില്‍ വായനക്കാരുമായി ഇടപെഴകാനും നിക്ഷേപകരുടെ ആവശ്യങ്ങള്‍ക്കനുസരിച്ചുള്ള ഉള്ളടക്കങ്ങള്‍ നല്‍കാനും മണികണ്‍ട്രോള്‍ സദാ ശ്രമിച്ചുകൊണ്ടിരിക്കുന്നു.
മണികണ്‍ട്രോളിന്റെ സബ്‌സ്‌ക്രിപ്ഷന്‍ സര്‍വീസായ മണികണ്‍ട്രോള്‍ പ്രോ ഈയടുത്തിടെയാണ് 10 ലക്ഷം പെയ്ഡ് സബ്സ്‌ക്രൈബേഴ്സിനെ സ്വന്തമാക്കിയത്. ഇന്ത്യയിലെ ഏറ്റവും വലിയ ഡിജിറ്റല്‍ ന്യൂസ് സബ്‌സ്‌ക്രിപ്ഷന്‍ പ്ലാറ്റ്‌ഫോം എന്ന പദവിയിലേക്ക് എത്താനും മണികണ്‍ട്രോള്‍ പ്രോയ്ക്ക് സാധിച്ചു. ലോകത്തെ മികച്ച 15 ഡിജിറ്റല്‍ ന്യൂസ് സബ്‌സ്‌ക്രിപ്ഷന്‍ പ്ലാറ്റ്‌ഫോമുകളുടെ പട്ടികയിലിടം പിടിക്കാനും മണികണ്‍ട്രോള്‍ പ്രോയ്ക്ക് സാധിച്ചിട്ടുണ്ട്.
advertisement
2019ലാണ് മണികണ്‍ട്രോള്‍ പ്രോ പ്രവര്‍ത്തനം ആരംഭിച്ചത്. ഒരുവര്‍ഷം കൊണ്ട് തന്നെ ഒരുലക്ഷം പേരാണ് മണികണ്‍ട്രോള്‍ പ്രോയുടെ സബ്സ്‌ക്രൈബേഴ്സ് ആയത്. നിക്ഷേപകരെ വിപണിയില്‍ മുന്നില്‍ നില്‍ക്കാന്‍ സഹായിക്കുന്നതിനാവശ്യമായ അത്യാധുനിക ഫീച്ചറുകളും മണികണ്‍ട്രോള്‍ പ്രോയില്‍ ഒരുക്കിയിട്ടുണ്ട്.
'' ഇതൊരു നാഴികകല്ലാണ്. ഇന്ത്യയുടെ പ്രധാന ഡിജിറ്റല്‍ ഫിനാന്‍സ് പ്ലാറ്റ്‌ഫോം എന്ന നിലയില്‍ മണികണ്‍ട്രോള്‍ മുന്‍നിരയിലെത്തിയിരിക്കുന്നു,'' എന്ന് നെറ്റ് വര്‍ക്ക് 18 ചെയര്‍മാന്‍ ആദില്‍ സൈനുല്‍ഭായ് പറഞ്ഞു. മണികണ്‍ട്രോളിലൂടെ തങ്ങള്‍ നല്‍കുന്ന വിപണി വിവരങ്ങളും ഉള്ളടക്കവും ഉപഭോക്താക്കളില്‍ വിശ്വാസം വര്‍ധിപ്പിക്കുന്നുവെന്നും ഇത് ഉപയോക്താക്കളെ തങ്ങളുടെ പണം സമര്‍ത്ഥമായി നിക്ഷേപിക്കാന്‍ സഹായിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
യൂസര്‍മാരുടെ എണ്ണത്തിലും വളര്‍ച്ച കൈവരിക്കാന്‍ മണികണ്‍ട്രോളിന് സാധിക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. 2024 സെപ്റ്റംബറിലെ മണികണ്‍ട്രോളിന്റെ പേജ് വ്യൂ ദി ഇക്കണോമിക് ടൈംസിനെക്കാള്‍ 40 ശതമാനം കൂടുതലായിരുന്നുവെന്ന് കോംസ്‌കോര്‍ റിപ്പോര്‍ട്ടില്‍ പറയുന്നു.
വെറും ഒരു മാസത്തിനുള്ളില്‍ 10 കോടിയിലധികം യുണീക് വിസിറ്റേഴ്‌സിനെ നേടാന്‍ കഴിഞ്ഞത് വലിയൊരു നേട്ടമാണെന്നും തങ്ങള്‍ നല്‍കുന്ന ഉള്ളടക്കത്തിന്റെ ഗുണനിലവാരവാണ് ഇതില്‍ പ്രതിഫലിക്കുന്നതെന്നും മണികണ്‍ട്രോള്‍ മാനേജിംഗ് ഡയറക്ടര്‍ നളിന്‍ മേഹ്ത പറഞ്ഞു.