മികച്ച വളര്‍ച്ചയും മിതമായ പണപ്പെരുപ്പനിരക്കും കൂടിച്ചേര്‍ന്ന നിലയിലാണ് ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയുള്ളതെന്ന് അവര്‍ പറഞ്ഞു.
Also Read: Kerala Gold Price | ഇടിവിന് ഇടവേളയെടുത്ത് സ്വർണ്ണവില; ഇന്നത്തെ നിരക്ക് അറിയാം
കോവിഡ് 19 വ്യാപനകാലത്ത് വിതരണ ശൃംഖലയിലുണ്ടായ തടസ്സങ്ങള്‍, റഷ്യ-യുക്രെയ്ൻ യുദ്ധം തുടങ്ങിയതിന് ശേഷമുള്ള ഊര്‍ജ-ഭക്ഷ്യ പ്രതിസന്ധി, ഉയര്‍ന്ന പണപ്പെരുപ്പം, സാമ്പത്തിക നയങ്ങളിലെ കടുംപിടിത്തം എന്നിവയില്‍ അയവുവന്നതായും ആഗോള സമ്പദ് വ്യവസ്ഥ തിരിച്ചു കയറി തുടങ്ങിയതായും ഗ്ലോബല്‍ മാക്രോ ഔട്ട്‌ലുക്ക് 2025-26ല്‍ അവര്‍ വ്യക്തമാക്കി.
advertisement
മിക്ക ജി20 സമ്പദ് വ്യവസ്ഥകളും സ്ഥിരമായ വളര്‍ച്ച കൈവരിക്കും. നയങ്ങളില്‍ ഇളവ് വരുത്തുന്നതില്‍ നിന്നും സപ്പോര്‍ട്ടീവ് ചരക്ക് വിലകളില്‍ നിന്നും പ്രയോജനം നേടുന്നത് തുടരുമെന്നും റിപ്പോര്‍ട്ട് കൂട്ടിച്ചേര്‍ത്തു. യുഎസ് തിരഞ്ഞെടുപ്പിന് ശേഷം അവർ ആഭ്യന്തര, അന്തര്‍ദേശീയ നയങ്ങളില്‍ വരുത്തുന്ന മാറ്റങ്ങള്‍ ആഗോള സാമ്പത്തിക വിഭജനത്തെ വേഗത്തിലാക്കും. ഇത് നിലവിലുള്ള സ്ഥിരത കൂടുതല്‍ സങ്കീര്‍ണമാക്കും.
2024 ഏപ്രില്‍ മുതല്‍ ജൂണ്‍ വരെയുള്ള രണ്ടാം പാദത്തില്‍ ഇന്ത്യയുടെ ജിഡിപി 6.7 ശതമാനം വളര്‍ച്ച കൈവരിച്ചതായി മൂഡീസിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു. ''ഇന്ത്യയുടെ സമ്പദ് വ്യവസ്ഥ മികച്ച വളര്‍ച്ചയിലാണ് ഉള്ളത്. മികച്ച വളര്‍ച്ചയും മിതമായ പണപ്പെരുപ്പനിരക്കും ഇടകലര്‍ന്ന നിലയിലാണ് ഉള്ളത്. 2024 കലണ്ടര്‍ വര്‍ഷത്തില്‍ 7.2 ശതമാനം വളര്‍ച്ചയാണ് ഞങ്ങള്‍ പ്രവചിക്കുന്നത്. 2025ല്‍ 6.6. ശതമാനം 226ല്‍ 6.5 ശതമാനവും പ്രവചിക്കുന്നു,'' റിപ്പോർട്ട് വ്യക്തമാക്കി.
ഇന്ത്യയിലെ ഗാര്‍ഹിക ഉപഭോഗം വളര്‍ച്ചയ്ക്കുള്ള ഒരുക്കത്തിലാണ്. ഇനിയുള്ള ഉത്സവസീസണില്‍ കൂടുതല്‍ ചെലവഴിക്കല്‍ ഉണ്ടാകുകയും കാര്‍ഷികമേഖലയിലെ ഉണര്‍വ് ഗ്രാമീണ മേഖലയിലും ആവശ്യം വര്‍ധിപ്പിക്കുകയും ചെയ്യും.
കൂടാതെ വര്‍ധിച്ചുവരുന്ന ശേഷി വിനിയോഗം, ബിസിനസ് രംഗത്തെ ഉണര്‍വ്, അടിസ്ഥാന സൗകര്യ വികസനത്തില്‍ സര്‍ക്കാര്‍ തുടര്‍ച്ചയായി ഊന്നല്‍ നല്‍കുന്നത് എന്നിവയിലൂടെ സ്വകാര്യ നിക്ഷേപത്തെ പിന്തുണയ്ക്കണം.
ആരോഗ്യകരമായ കോര്‍പ്പറേറ്റ്, ബാങ്ക് ബാലന്‍സ് ഷീറ്റുകള്‍, ധാരാളമായുള്ള വിദേശനാണ്യ കരുതല്‍ തുടങ്ങിയവ സാമ്പത്തിക വളര്‍ച്ചയില്‍ നിര്‍ണായകമായി. ഇടയ്ക്കിടെയുള്ള ഭക്ഷ്യവിലയിലെ വര്‍ധനവ് പണപ്പെരുപ്പത്തില്‍ ചാഞ്ചാട്ടമുണ്ടാക്കുന്നുണ്ട്.
Summary: Moody's Ratings forecasts a 7.2 per cent GDP growth in the 2024 calendar year and 6.6 per cent in the next year
