TRENDING:

ഫോബ്‌സ് ഇന്ത്യയുടെ സമ്പന്നരുടെ പട്ടികയില്‍ മുകേഷ് അംബാനി ഒന്നാം സ്ഥാനത്ത്; ആസ്തി 108 ബില്ല്യണ്‍ ഡോളര്‍

Last Updated:

ഇന്ത്യയിലെ സമ്പന്നരായ 100 പേരുടെ പട്ടികയാണ് പുറത്തുവിട്ടിരിക്കുന്നത്

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
ഇന്ത്യയിലെ സമ്പന്നരുടെ ഈ വര്‍ഷത്തെ പട്ടിക പുറത്തുവിട്ട് ഫോബ്‌സ് ഇന്ത്യ. 108 ബില്ല്യണ്‍ ഡോളറിന്റെ(ഏകദേശം 893,760 കോടി രൂപ) ആസ്തിയുമായി റിലയന്‍സ് ഇന്‍ഡസ്ട്രീസ് ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ മുകേഷ് അംബാനി ഒന്നാം സ്ഥാനം നിലനിര്‍ത്തി. ഇന്ത്യയിലെ സമ്പന്നരായ 100 പേരുടെ പട്ടികയാണ് പുറത്തുവിട്ടിരിക്കുന്നത്.
advertisement

റിലയന്‍സ് നിക്ഷേപകര്‍ക്ക് ദീപാവലി സമ്മാനമായി ബോണസ് ഓഹരികള്‍ മുകേഷ് അംബാനി പ്രഖ്യാപിച്ചിരുന്നു. ഡോളറിന്റെ മുന്നേറ്റത്തില്‍ കഴിഞ്ഞ ഒരു വർഷത്തിനിടെ ഏറ്റവും അധികം നേട്ടമുണ്ടാക്കിയ രണ്ടാമത്തെ വ്യക്തിയാണ് അദ്ദേഹം. കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ മുകേഷ് അംബാനിയുടെ സമ്പത്ത് 27.5 ബില്ല്യണ്‍ ഡോളര്‍ വര്‍ധിച്ച് 119.5 ഡോളറായതായി ബുധനാഴ്ച പുറത്തിറക്കിയ റിപ്പോര്‍ട്ടില്‍ പറയുന്നു. മുകേഷ് അംബാനിയുടെ നിലവിലെ ആസ്തി 108.3 ബില്ല്യണ്‍ ഡോളറാണ്. ലോകത്തിലെ സമ്പന്നരുടെ പട്ടികയില്‍ 13-ാം സ്ഥാനത്താണ് മുകേഷ് അംബാനിയുള്ളത്.

advertisement

2024ലെ ഫോബ്‌സിന്റെ സമ്പന്നരുടെ പട്ടികയില്‍ ആദ്യ നൂറ് പേരുടെ സമ്പത്ത് ഒരു ട്രില്ല്യണ്‍ ഡോളറിന്റെ ചരിത്രപരമായ നാഴികക്കല്ല് പിന്നിട്ടു. 100 പേരുടെ മൊത്തം സമ്പത്ത് 2024ല്‍ 40 ശതമാനം വര്‍ധിച്ച് 1.1 ട്രില്ല്യണ്‍ ഡോളറായി. 2023ല്‍ ഇത് 799 ബില്ല്യണ്‍ ഡോളറായിരുന്നു.

ഐപിഒയിലേക്കും മ്യൂച്ചല്‍ ഫണ്ടുകളിലേക്കും നിക്ഷേപകരുടെ എണ്ണം കുതിച്ചുയര്‍ന്നതോടെ ഓഹരി വിപണിയുടെ പ്രകടനം ശക്തമായതാണ് സമ്പന്നര്‍ കൂടുതല്‍ സമ്പന്നരാകാന്‍ കാരണമെന്ന് ഫോബ്‌സിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു. ''അതിന്റെ ഫലമായി പട്ടികയിലുള്ളവരില്‍ 80 ശതമാനത്തിലധികം പേരും സമ്പന്നരായി. പട്ടികയിലുള്ള 58 പേര്‍ ഒരു ബില്ല്യണ്‍ ഡോളറോ അതില്‍ കൂടുതലോ തങ്ങളുടെ ആസ്തിയിലേക്ക് കൂട്ടിച്ചേര്‍ത്തിട്ടുണ്ട്,'' റിപ്പോര്‍ട്ട് വ്യക്തമാക്കി.

advertisement

116 ബില്ല്യണ്‍ ഡോളറിന്റെ സമ്പത്തുമായി അദാനി ഗ്രൂപ്പ് ചെയര്‍മാന്‍ ഗൗതം അദാനിയാണ് പട്ടികയില്‍ രണ്ടാം സ്ഥാനത്തുള്ളത്. സഹോദരന്‍ വിനോദ് അദാനിക്കൊപ്പം 48 ബില്ല്യണ്‍ ഡോളറാണ് കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ അദാനി കൂട്ടിച്ചേര്‍ത്തത്. ഡോളറിന്റെ മുന്നേറ്റത്തില്‍ കഴിഞ്ഞ ഒരു വർഷത്തിനിടെ ഏറ്റവും അധികം നേട്ടമുണ്ടാക്കിയതും അദാനിയാണെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.

ഒപി ജിന്‍ഡാല്‍ ഗ്രൂപ്പ് ചെയര്‍പേഴ്‌സണായ സാവിത്രി ജിന്‍ഡാല്‍ ആണ് പട്ടികയില്‍ മൂന്നാം സ്ഥാനത്തുള്ളത്. 43.7 ബില്ല്യണ്‍ ഡോളറിന്റെ ആസ്തിയാണ് അവര്‍ക്കുള്ളത്. ഇന്ത്യയിലെ ഏറ്റവും സമ്പന്നയായ വനിത കൂടിയാണ് അവര്‍. 40.2 ബില്ല്യണ്‍ ഡോളറിന്റെ ആസ്തിയുമായി വ്യവസായി ശിവ് നാഡാര്‍ ആണ് പട്ടികയില്‍ നാലാം സ്ഥാനത്തുള്ളത്.

advertisement

ദിലീപ് സാംഗ്‌വി(32.4 ബില്ല്യണ്‍ ഡോളര്‍), രാധാകൃഷ്ണന്‍ ദമാനി(31.5 ബില്ല്യണ്‍ ഡോളര്‍), സുനില്‍ മിത്തല്‍(30.7 ബില്ല്യണ്‍ ഡോളർ), കുമാര്‍ ബിര്‍ള(24.8 ബില്ല്യണ്‍ ഡോളര്‍), സൈറസ് പൂനവാല(24.5 ബില്ല്യണ്‍ ഡോളര്‍), ബജാജ് കുടുംബം(23.4 ബില്ല്യണ്‍ ഡോളര്‍) എന്നിവയാണ് ആദ്യ പത്ത് സ്ഥാനത്തുള്ള മറ്റുള്ളവര്‍.

മലയാളം വാർത്തകൾ/ വാർത്ത/Money/
ഫോബ്‌സ് ഇന്ത്യയുടെ സമ്പന്നരുടെ പട്ടികയില്‍ മുകേഷ് അംബാനി ഒന്നാം സ്ഥാനത്ത്; ആസ്തി 108 ബില്ല്യണ്‍ ഡോളര്‍
Open in App
Home
Video
Impact Shorts
Web Stories