എച്ച്‌ഡിഎഫ്‌സി ബാങ്ക്: യുപിഐ വഴിയുള്ള പണം പിൻവലിക്കലിന് ചാർജ്
എടിഎമ്മുകൾ വഴിയുള്ള യുപിഐ അധിഷ്ഠിത പണം പിൻവലിക്കലുകൾ 2026 ഏപ്രിൽ 1 മുതൽ മാസത്തെ സൗജന്യ ഇടപാട് പരിധിയിൽ ഉൾപ്പെടുത്തുമെന്ന് എച്ച്‌ഡിഎഫ്‌സി ബാങ്ക് അറിയിച്ചു. ഈ പരിധി കഴിഞ്ഞുള്ള ഓരോ ഇടപാടിനും നിശ്ചിത ചാർജ് ഈടാക്കും. നിലവിൽ എച്ച്‌ഡിഎഫ്‌സി ബാങ്ക് സേവിംഗ്സ്, സാലറി അക്കൗണ്ട് ഉടമകൾക്ക് സ്വന്തം ബാങ്ക് എടിഎമ്മുകളിൽ നിന്ന് മാസം അഞ്ച് സൗജന്യ ഇടപാടുകൾ ലഭിക്കുന്നുണ്ട്. മറ്റ് ബാങ്ക് എടിഎമ്മുകളിൽ മെട്രോ നഗരങ്ങളിൽ മൂന്ന് തവണയും മറ്റ് സ്ഥലങ്ങളിൽ അഞ്ച് തവണയുമാണ് സൗജന്യമായി പണം പിൻവലിക്കാവുന്നത്.
advertisement
പിഎൻബി പിൻവലിക്കൽ പരിധി കുറയ്ക്കുന്നു
പഞ്ചാബ് നാഷണൽ ബാങ്ക് (PNB) തിരഞ്ഞെടുത്ത ചില ഡെബിറ്റ് കാർഡുകളുടെ പ്രതിദിന പണം പിൻവലിക്കൽ പരിധി ഏപ്രിൽ 1 മുതൽ കുറയ്ക്കാൻ തീരുമാനിച്ചു. എല്ലാ കാർഡ് വിഭാഗങ്ങൾക്കും ഇത് ബാധകമല്ലെങ്കിലും, വലിയ ഇടപാടുകൾക്കായി യുപിഐ, നെറ്റ് ബാങ്കിംഗ് തുടങ്ങിയ ഡിജിറ്റൽ സംവിധാനങ്ങളെ കൂടുതൽ ആശ്രയിക്കാൻ ബാങ്ക് ഉപഭോക്താക്കളോട് നിർദ്ദേശിച്ചു.
ക്രെഡിറ്റ് കാർഡ് നിയമങ്ങളിലെ മാറ്റങ്ങൾ (ഏപ്രിൽ 02 മുതൽ)
എസ്ബിഐ കാർഡ് (SBI Card): റിവാർഡ് പോയിന്റുകൾ മാറ്റിയെടുക്കുന്നതിന് (Redemption) പ്രതിമാസ പരിധി ഏപ്രിൽ 1 മുതൽ പ്രാബല്യത്തിൽ വരും. കാർഡ് ഉടമകൾക്ക് ഒരു മാസം പരമാവധി 60,000 പോയിന്റുകൾ വരെ മാത്രമേ സ്റ്റേറ്റ്‌മെന്റ് ക്രെഡിറ്റായി മാറ്റാൻ സാധിക്കൂ. ഇത് 4,000-ന്റെ ഗുണിതങ്ങളായി മാത്രമേ ചെയ്യാനാവൂ. എന്നാൽ എയർ ഇന്ത്യ എസ്ബിഐ സിഗ്നേച്ചർ കാർഡ് പോലുള്ള ചില പ്രത്യേക കാർഡുകളെ ഇതിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.
യെസ് ബാങ്ക് (YES Bank): വൈദ്യുതി, വെള്ളം, ഗ്യാസ് തുടങ്ങിയ യൂട്ടിലിറ്റി പേയ്‌മെന്റുകൾക്ക് നിശ്ചിത പരിധി കഴിഞ്ഞാൽ 1% അധിക ഫീസും ജിഎസ്ടിയും ഈടാക്കും. പ്രൈവറ്റ് കാർഡുകൾക്ക് 1 ലക്ഷം രൂപയും, പ്രീമിയം കാർഡുകൾക്ക് 50,000 രൂപയും, മറ്റ് കാർഡുകൾക്ക് 25,000 രൂപയുമാണ് പ്രതിമാസ പരിധി. കൂടാതെ ടോൾ, പാലം ഫീസുകൾ എന്നിവയ്ക്കും നിശ്ചിത തുകയ്ക്ക് മുകളിൽ 1% ട്രാൻസ്‌പോർട്ടേഷൻ ഫീസും ബാധകമായിരിക്കും.
ആക്സിസ് ബാങ്ക് (Axis Bank): എയർടെൽ ആക്സിസ് ബാങ്ക് ക്രെഡിറ്റ് കാർഡിലെ ആനുകൂല്യങ്ങളിൽ ഏപ്രിൽ 12 മുതൽ മാറ്റം വരും. എയർടെൽ സേവനങ്ങൾക്ക് 25% ക്യാഷ്ബാക്കും യൂട്ടിലിറ്റി പേയ്‌മെന്റുകൾക്ക് 10% ക്യാഷ്ബാക്കും തുടരുമെങ്കിലും, ലഭിക്കാവുന്ന പരമാവധി ക്യാഷ്ബാക്ക് തുക ഇനി മുതൽ ബില്ലിംഗ് സൈക്കിളിലെ അടിസ്ഥാന ക്യാഷ്ബാക്കിനെ ആശ്രയിച്ചിരിക്കും. നേരത്തെയുണ്ടായിരുന്ന 250 രൂപ എന്ന നിശ്ചിത പ്രതിമാസ പരിധിക്ക് പകരമാണിത്.
