കോവിഡ് മഹാമാരിയുടെ സമയത്തെ വെല്ലുവിളികൾ നേരിട്ടതിനെ കുറിച്ചുള്ള ചോദ്യത്തിന് ധനമന്ത്രിയുടെ മറുപടി ഇങ്ങനെ- ” സമാനമായ ഒരു മുൻ അനുഭവം നമുക്ക് മുന്നിലുണ്ടായിരുന്നില്ല. അതുകൊണ്ടുതന്നെ ബന്ധപ്പെട്ടവരുമായെല്ലാം പലതവണ ചർച്ച നടത്തേണ്ടിവന്നു”.
ലോകത്ത് എല്ലായിടത്തും സാമ്പത്തിക അസ്ഥിരത നിലനിൽക്കുന്നുവെന്നും ധനമന്ത്രി പറഞ്ഞു. ഓഹരി വിപണി നിയന്ത്രണത്തിലാണെന്നും നിക്ഷേപകരോടായി ധനമന്ത്രി പറഞ്ഞു. ബാങ്കിംഗ് മേഖല സുരക്ഷിതമായ നിലയിലാണ്. ആരോപണത്തിൽ എസ്ബിഐയും എൽഐസിയും വിശദീകരണം നൽകിയെന്നും നിർമല സീതാരാമൻ പറഞ്ഞു. അദാനി വിഷയത്തിലായിരുന്നു പ്രതികരണം.
advertisement
കേന്ദ്ര ബജറ്റ് വിപണിയിൽ പ്രതിഫലനങ്ങൾ സൃഷ്‌ടിക്കും. വനിതാ സഹായ സംഘങ്ങൾ കരുത്താകും. പി എം വികാസ് പദ്ധതികൾ വികസനത്തിന്റെ ദിശ മാറ്റും. ടൂറിസം സാമ്പത്തിക രംഗത്തിന് ശക്തി പകരുമെന്നും മന്ത്രി പ്രത്യാശ പ്രകടിപ്പിച്ചു.
നിർദേശങ്ങൾ നൽകിയ ജനങ്ങളാണ് ശക്തിയെന്നും നിർമലാ സീതാരാമൻ പറഞ്ഞു. മുന്നിൽ വന്ന എല്ലാ നിർദേശങ്ങളും പരിഗണിച്ചു. ജനപ്രിയവും പ്രായോഗികവുമായ ബജറ്റാണ് അവതരിപ്പിച്ചതെന്നും ധനമന്ത്രി പറഞ്ഞു.