നിയുക്ത യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ കീഴിലുള്ള പുതിയ യുഎസ് സര്‍ക്കാര്‍ ചൈനയ്ക്ക് മേല്‍ കര്‍ശനമായ നികുതികള്‍ ചുമത്തിയാല്‍ കമ്പനിക്ക് നേട്ടമുണ്ടാകുമെന്ന് എച്ച്എംഡി കരുതുന്നു. ''ചൈനയ്ക്ക് പുറത്ത് ഞങ്ങള്‍ ചെയ്തിരുന്ന പ്രവര്‍ത്തനത്തിന്റെ ഭൂരിഭാഗവും ഇന്ത്യയിലേക്ക് മാറ്റുകയാണ്. വിതരണശൃംഖലയും സ്രോതസ്സുകളും ലോജിസ്റ്റിക്‌സ് ഹബ്ബുകളും ഇതില്‍ ഉള്‍പ്പെടും. സാവധാനത്തില്‍ ഇന്ത്യയിലെ കാല് ഞങ്ങള്‍ ബലപ്പെടുത്തുകയാണ്, ''എച്ച്എംഡിയുടെ ഇന്ത്യയിലെ സിഇഒയും വൈസ് പ്രസിഡന്റുമായ രവി കുന്‍വാര്‍ പറഞ്ഞു. ''ഞങ്ങള്‍ ചൈനയില്‍ നിന്ന് കയറ്റുമതി ചെയ്യുന്നത് എന്തായാലും അത് കുറയുകയും ഇന്ത്യയില്‍ നിന്നുള്ള കയറ്റുമതി അനുകൂലമായി വര്‍ധിക്കുകയും ചെയ്യും,'' അദ്ദേഹം പറഞ്ഞു.
advertisement
Also Read: Kerala Gold Price Update| ഇടിവിന് ഇടവേള തിരിച്ചു കയറി സ്വർണവില; നിരക്ക്
അതേസമയം, വിതരണ ശൃംഖല സ്രോതസ്സ് പോലെയുള്ള നിര്‍ണായകമായ ഉറവിടങ്ങള്‍ ഉള്‍പ്പടെ എച്ച്എംഡി ഇന്ത്യയിലേക്ക് മാറ്റി. എച്ച്എംഡി തങ്ങളുടെ ഒരു പ്രധാന ഭാഗം ഇന്ത്യയിലേക്ക് മാറ്റിയതായി രവി കുന്‍വാർ പറഞ്ഞു. ''കയറ്റുമതിയുടെ വീക്ഷണകോണില്‍ ചൈനയ്ക്ക് പകരം ഇന്ത്യയെ വളരെ ലാഭകരമായ ഒരു ബദലാക്കി മാറ്റാനുള്ള ഞങ്ങളുടെ തന്ത്രത്തിന്റെ ഭാഗമായാണ് ഇത്,'' അദ്ദേഹം പറഞ്ഞു. എന്നാല്‍, എച്ച്എംഡിയുടെ മുഴുവന്‍ ഉത്പാദന പ്രവര്‍ത്തനങ്ങളും ചൈനയില്‍നിന്ന് മാറ്റുന്നതിന് കുറച്ച് സമയമെടുക്കുമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അത് വളരെ സങ്കീര്‍ണമായ പ്രക്രിയയാണെന്നും അദ്ദേഹം പറഞ്ഞു.
''സാധനങ്ങള്‍ കയറ്റുമതി ചെയ്യുമ്പോള്‍ വിലയും ഗുണനിലവാരവും വിതരണത്തിലെ സ്ഥിരതയും ആവശ്യമാണ്. ഈ മേഖലയില്‍ ഇന്ത്യ മെച്ചപ്പെടുന്നതിന് അനുസരിച്ച് ചൈനയിലെ ഉത്പാദനം ഇവിടേക്ക് വര്‍ധിപ്പിക്കും,'' രവി കുന്‍വാര്‍ പറഞ്ഞു.
എച്ച്എംഡി നോക്കിയ ഫീച്ചര്‍ ഫോണുകളും സ്മാര്‍ട്ട്‌ഫോണുകളും ഇന്ത്യയില്‍ നിന്ന് പശ്ചിമേഷ്യയിലേക്കും ആഫ്രിക്കയിലേക്കും കയറ്റുമതി ചെയ്യുന്നുണ്ട്. ''മാറി വരുന്ന ഭൂമിശാസ്ത്രപരമായ സാഹചര്യങ്ങളും വിതരണശൃംഖലയിലെ സുരക്ഷയും പരിഗണിക്കുമ്പോള്‍ യുഎസിലേക്കും യൂറോപ്പിലേക്കുമുള്ള കയറ്റുമതിയിലാണ് ഇപ്പോള്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്,'' അദ്ദേഹം പറഞ്ഞു.
''മറ്റ് രാജ്യങ്ങളില്‍ നിന്നുള്ള ഘടക ഭാഗങ്ങള്‍ വിതരണം ചെയ്യുന്ന വിതരണക്കാരോട് ഇന്ത്യയില്‍ കടകള്‍ ആരംഭിക്കാനും കമ്പനി അഭ്യര്‍ഥിച്ചിട്ടുണ്ട്. സര്‍ക്കാർ നയത്തിൽ വ്യക്തയുണ്ടായാൽ വലിയ മാറ്റം സംഭവിക്കും,'' അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
എച്ച്എംഡിയുടെ ഭൂരിഭാഗം ഫീച്ചര്‍, സ്മാര്‍ട്ട്‌ഫോണുകളും നിര്‍മിക്കുന്നത് ഇലക്ട്രോണിക്‌സ് മാനുഫാക്ചറിംഗ് സേവന ദാതാക്കളായ ഡിക്‌സണ്‍ ടെക്‌നോളജീസ് ആണ്. Zetwerkന്റെ അനുബന്ധ സ്ഥാപനമായ സെറ്റ് ടൗണ്‍ ഇന്ത്യയുമായി സഹകരിച്ചാണ് ഇന്ത്യന്‍ നിർമിത ഫീച്ചര്‍ ഫോണുകള്‍ നിർമിക്കുന്നത്. 2026 അവസാനം വരെ നോക്കിയ ഫോണുകള്‍ നിര്‍മിക്കുന്നതിനും വില്‍ക്കുന്നതിനുമുള്ള ലൈസന്‍സ് എച്ച്എംഡിയ്ക്ക് ഉണ്ട്.