TRENDING:

57 ദിവസത്തിനു ശേഷം പെട്രോൾ വിലയിൽ വർദ്ധന

Last Updated:
impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
ന്യൂഡൽഹി: രാജ്യത്ത് പെട്രോൾവില വീണ്ടും ഉയർന്നു. 57 ദിവസത്തിനു ശേഷമാണ് വില വീണ്ടും വർദ്ധിക്കുന്നത്. രാജ്യാന്തര വിപണിയിലെ വിലവർദ്ധനയാണ് കേരളത്തിൽ വില കൂടാനുള്ള കാരണമെന്നാണ് വിശദീകരണം. അതേസമയം, ഡീസൽ വിലയിൽ മാറ്റമില്ല.
advertisement

ഡൽഹിയിൽ 0.09 പൈസയുടെ വർദ്ധനവാണ് ഡൽഹിയിലെ പെട്രോൾ വിലയിൽ ഉണ്ടായത്. ഇന്നലെ 70.20 രൂപയായിരുന്നത് ഇന്ന് 70.29 രൂപയായാണ് വർദ്ധിച്ചത്.

തിരുവനന്തപുരത്ത് ഇന്നലെ പെട്രോളിന് 73.38 രൂപയായിരുന്നു. ഇന്ന്, 0.11 പൈസ വർദ്ധിച്ച് 73.49 രൂപയാണ് ഒരു ലിറ്റർ പെട്രോളിന്‍റെ വില.

കൊച്ചിയിൽ കഴിഞ്ഞദിവസം 72.109 രൂപ ആയിരുന്നു ഒരു ലിറ്റർ പെട്രോളിന്‍റെ വില. 0.106 പൈസ വർദ്ധിച്ച് 72.216 ആണ് ഇന്ന് കൊച്ചിയിലെ പെട്രോൾ വില.

തട്ടവും ഫുൾസ്ലീവും ധരിച്ചെത്തുന്ന വിദ്യാർത്ഥികളെ ക്ലാസിൽ കയറ്റണമെന്ന് നിർദ്ദേശിക്കില്ലെന്ന് കോടതി

advertisement

 കോഴിക്കോടും പെട്രോൾ വിലയിൽ നേരിയ വർദ്ധനവ് ഉണ്ടായി. 72.531 രൂപയാണ് ഒരു ലിറ്റർ പെട്രോളിന് കോഴിക്കോട് ഇന്നത്തെ വില. ഇന്നലെ 72.426 ആയിരുന്നു വില. 0.105 പൈസയുടെ വർദ്ധനവാണ് ഉണ്ടായത്.

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

മലയാളം വാർത്തകൾ/ വാർത്ത/Money/
57 ദിവസത്തിനു ശേഷം പെട്രോൾ വിലയിൽ വർദ്ധന