തട്ടവും ഫുൾസ്ലീവും ധരിച്ചെത്തുന്ന വിദ്യാർത്ഥികളെ ക്ലാസിൽ കയറ്റണമെന്ന് നിർദ്ദേശിക്കില്ലെന്ന് കോടതി
Last Updated:
കൊച്ചി: യൂണിഫോമിനൊപ്പം തലയിൽ തട്ടവും ഫുൾസ്ലീവും ധരിച്ചെത്തുന്ന വിദ്യാർഥികളെ ക്ലാസിൽ പ്രവേശിക്കാൻ അനുവദിക്കണമെന്ന് സ്കൂൾ അധികൃതരോട് നിർദ്ദേശിക്കാൻ കഴിയില്ലെന്ന് ഹൈക്കോടതി. ഇക്കാര്യത്തിൽ സ്കൂൾ അധികൃതർക്ക് നിർദ്ദേശം നൽകാൻ കഴിയില്ല. പ്രത്യേക വസ്ത്രധാരണ രീതി (ഡ്രസ് കോഡ്) നിലവിലിരിക്കേ മറ്റൊരു വേഷം ധരിച്ചെത്തുന്ന വിദ്യാർത്ഥികളെ ക്ലാസിൽ അനുവദിക്കണമോയെന്ന് തീരുമാനിക്കേണ്ടത് സ്കൂൾ അധികൃതരാണെന്നും ജസ്റ്റിസ് എ. മുഹമ്മദ് മുഷ്താഖ് വ്യക്തമാക്കി.
തിരുവനന്തപുരം തിരുവല്ലം ക്രൈസ്റ്റ് നഗർ സീനിയർ സെക്കൻഡറി സ്കൂളിലെ രണ്ട് വിദ്യാർത്ഥിനികൾ പിതാവ് മുഖേന നൽകിയ ഹർജിയിലാണ് സിംഗിൾ ബെഞ്ചിന്‍റെ ഉത്തരവ്.
സ്കൂളിൽ യൂണിഫോം നിലവിലുണ്ടെങ്കിലും ഇതിനുപുറമേ, തലയിൽ തട്ടം ഇടാനും മുഴുക്കൈയൻ ഷർട്ടിടാനും അനുവദിക്കണമെന്ന് ആവശ്യപ്പെട്ടാണ് മുസ്ലീംസമുദായാംഗങ്ങളായ ഹർജിക്കാർ കോടതിയെ സമീപിച്ചത്.
advertisement
നിലനിൽക്കുന്ന ഡ്രസ് കോഡിന് വിരുദ്ധമായതിനാൽ സ്കൂൾ അധികൃതർ അനുമതി നിഷേധിച്ചതിനെ തുടർന്നായിരുന്നു കോടതിയെ സമീപിച്ചത്. ഒരാൾക്ക് വസ്ത്രധാരണം സംബന്ധിച്ച് സ്വന്തം ആശയം സ്വീകരിക്കാനും ദൃഡമായി വിശ്വസിക്കാനും സ്വാതന്ത്ര്യമുണ്ടെന്ന വാദമാണ് ഹർജിക്കാർ ഉന്നയിച്ചത്. എന്നാൽ, വ്യക്തിപരമായ ഈ അവകാശം നിലനിൽക്കുന്നുണ്ടെങ്കിലും ഒരു സ്വകാര്യസ്ഥാപനത്തിന് അതിന്‍റെ ഭരണനിർവഹണവുമായി ബന്ധപ്പെട്ട കാര്യത്തിലും സമാനമായ അവകാശങ്ങളുള്ളതായി കോടതി ചൂണ്ടിക്കാട്ടി.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
December 13, 2018 10:34 AM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
തട്ടവും ഫുൾസ്ലീവും ധരിച്ചെത്തുന്ന വിദ്യാർത്ഥികളെ ക്ലാസിൽ കയറ്റണമെന്ന് നിർദ്ദേശിക്കില്ലെന്ന് കോടതി


