പട്ടികയിൽ നിങ്ങളുടെ പേരുണ്ടോ എന്ന് പിഎം കിസാനൻ വെബ്സൈറ്റ് വഴി എങ്ങനെ അറിയാം?
pmkisan.gov.in എന്ന വെബ്സൈറ്റിൽ ലോഗ് ഇൻ ചെയ്യുക.
വലതുഭാഗത്ത് Farmers Corner എന്ന് കാണും.
Farmers Cornerൽ ക്ലിക്ക് ചെയ്യുക.
ഓപ്ഷനിൽ നിന്ന് ബെനിഫിഷ്യറി സ്റ്റാറ്റസിൽ ക്ലിക്ക് ചെയ്യുക.
ആധാർ നമ്പർ, ബാങ്ക് അക്കൗണ്ട് നമ്പർ, മൊബൈൽ നമ്പർ എന്നിവ നൽകണം.
മുകളിൽ പറഞ്ഞവ ചെയ്തുകഴിയുമ്പോൾ പട്ടികയിൽ നിങ്ങളുടെ പേരുണ്ടെങ്കിൽ കാണാവുന്നതാണ്.
advertisement
പിഎം കിസാൻ മൊബൈൽ ആപ്പ് വഴി എങ്ങനെ പേരുണ്ടോ എന്ന് അറിയാം?
ഇതിന് ആദ്യം നിങ്ങളുടെ മൊബൈൽ ഫോണിലേക്ക് പിഎം കിസാൻ മൊബൈൽ ആപ്പ് ഡൗൺലോഡ് ചെയ്യുക. ഒരിക്കൽ ഡൗൺലോഡ് ചെയ്തുകഴിഞ്ഞാൽ എല്ലാ വിവരങ്ങളും നിങ്ങൾക്ക് ലഭ്യമാകും.
പേര് കാണാൻ സാധിച്ചില്ലെങ്കിൽ പരാതി നൽകാം
കഴിഞ്ഞ ഗഡു പണം നിങ്ങൾക്ക് കിട്ടിയിട്ടും ഇത്തവണ പട്ടികയിൽ പേരില്ലെങ്കിൽ 011-24300606 എന്ന ഹെൽപ് ലൈൻ നമ്പരിൽ വിളിച്ച് പരാതി നൽകാം.
താഴെ പറയുന്ന നമ്പരുകളിലും പരാതി രജിസ്റ്റർ ചെയ്യാം
പിഎം കിസാൻ ടോള്‍ ഫ്രീ നമ്പർ- 18001155266
പിഎം കിസാൻ ഹെൽപ് ലൈൻ നമ്പർ- 155261
പിഎം കിസാൻ ലാൻഡ് ലൈൻ നമ്പരുകൾ- 011—23381092, 23382401
അഡീഷണൽ പിഎം കിസാൻ ഹെൽപ് ലൈൻ നമ്പർ- 0120-6025109
പിഎം കിസാൻ ഇമെയിൽ ഐഡി-pmkisan-ict@gov.in
അസം, മേഘാലയ, ജമ്മു, കശ്മീർ, ലഡാക്ക് എന്നിവിടങ്ങളിലെ പിഎം കിസാൻ ഗുണഭോക്താക്കൾക്ക് ആധാർ വിവരങ്ങൾ ചേർക്കുന്നതിനുള്ള സമയപരിധി 2021 മാര്‍ച്ച് 31വരെ നീട്ടിയിട്ടുണ്ട്. മറ്റു സംസ്ഥാനങ്ങളിൽ കഴിഞ്ഞ ഡിസംബറിൽ സമയപരിധി അവസാനിച്ചിരുന്നു.