TRENDING:

Pooja Bumper| 12 കോടിയുടെ പൂജാ ബമ്പർ ഭാഗ്യവാൻ കരുനാഗപ്പള്ളി സ്വദേശി ദിനേശ് കുമാർ

Last Updated:

ഭാര്യക്കും രണ്ടുമക്കള്‍ക്കുമൊപ്പമാണ് ദിനേശ്, ജയകുമാര്‍ ലോട്ടറി സെന്ററിലെത്തിയത്. മാലയിട്ട് ബൊക്ക നല്‍കി പൊന്നാടയണിയിച്ചാണ് ദിനേശിനെ ലോട്ടറി സെന്ററിലുള്ളവര്‍ സ്വീകരിച്ചത്

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
കൊല്ലം: പൂജാ ബമ്പർ ലോട്ടറിയടിച്ച ഭാഗ്യവാനെ തിരിച്ചറിഞ്ഞു. കരുനാഗപ്പള്ളി സ്വദേശി ദിനേശ് കുമാറിനാണ് 12 കോടിയുടെ ഒന്നാം സമ്മാനം കിട്ടിയത്. നികുതി പിടിച്ചശേഷം 6.18 കോടി രൂപയാണ് ദിനേശിന് കൈയിൽ കിട്ടുക. JC 325526 എന്ന ടിക്കറ്റിനാണ് ബമ്പറടിച്ചത്. കൊല്ലത്തെ ജയകുമാര്‍ ലോട്ടറി സെന്ററില്‍നിന്നാണ് ദിനേശ് ലോട്ടറി എടുത്തത്.
News18
News18
advertisement

ദിനേശ് കുമാര്‍ സ്ഥിരമായി ലോട്ടറി എടുക്കാറുള്ളയാളാണെന്ന് ജയകുമാര്‍ ലോട്ടറി സെന്ററിലുള്ളവര്‍ പറഞ്ഞു. 2019ല്‍ ചെറിയ വ്യത്യാസത്തിൽ 12 കോടി രൂപ നഷ്ടമായ ആളാണ് ദിനേശ്. നവംബര്‍ 22നാണ് അദ്ദേഹം ലോട്ടറി എടുക്കുന്നത്. പത്ത് ടിക്കറ്റാണ് എടുത്തത്. ഏജന്‍സി വ്യവസ്ഥയില്‍ ടിക്കറ്റ് എടുത്തുകൊണ്ടു പോയതിനാലാണ്, ഏജന്റിന് ആകാം ഇക്കുറി ഒന്നാം സമ്മാനം അടിച്ചതെന്ന് കരുതിയത്. പക്ഷേ അദ്ദേഹം ഏജന്റ് അല്ല. കരുനാഗപ്പള്ളിയില്‍ ഫാം ബിസിനസ് നടത്തുന്നയാളാണ് ദിനേശ് എന്നും ജയകുമാര്‍ ലോട്ടറി സെന്ററിലുള്ളവര്‍ പറഞ്ഞു.

advertisement

Also Read- Kerala Pooja Bumper Lottery Result 2024 |12 കോടിയുടെ പൂജ ബമ്പർ നറുക്കെടുപ്പ് ഫലം; കയ്യിൽ എത്ര രൂപ കിട്ടും?

ഭാര്യക്കും രണ്ടുമക്കള്‍ക്കുമൊപ്പമാണ് ദിനേശ്, ജയകുമാര്‍ ലോട്ടറി സെന്ററിലെത്തിയത്. മാലയിട്ട് ബൊക്ക നല്‍കി പൊന്നാടയണിയിച്ചാണ് ദിനേശിനെ ലോട്ടറി സെന്ററിലുള്ളവര്‍ സ്വീകരിച്ചത്. തലപ്പാവും അദ്ദേഹത്തെ അണിയിച്ചു.

ഒന്നാം സമ്മാനം ലഭിച്ച ജയകുമാർ ലോട്ടറിയോടു ചേർന്നുള്ള ക്വയിലോൺ ലോട്ടറി സെന്റർ ഉടമ ഷാനവാസ് വിറ്റ ടിക്കറ്റിനാ‌ണ് 1 ലക്ഷം രൂപ സമാശ്വാസ സമ്മാനം ലഭിച്ചത്. ഷാനവാസിന് നാലാം തവണയാണ് സമാശ്വാസ സമ്മാനം കിട്ടിയത്.

advertisement

39 ലക്ഷം പൂജാ ബമ്പര്‍ ലോട്ടറി ടിക്കറ്റുകളാണ് ഇത്തവണ വിറ്റഴിച്ചത്. ബമ്പർ സമ്മാനത്തിന് പുറമേ അഞ്ച് പേര്‍ക്ക് ഒരു കോടിവീതമാണ് രണ്ടാം സമ്മാനം. ഓരോ പരമ്പരകള്‍ക്കും രണ്ട് വീതം 10 ലക്ഷംരൂപയാണ് മൂന്നാം സമ്മാനം.

മലയാളം വാർത്തകൾ/ വാർത്ത/Money/
Pooja Bumper| 12 കോടിയുടെ പൂജാ ബമ്പർ ഭാഗ്യവാൻ കരുനാഗപ്പള്ളി സ്വദേശി ദിനേശ് കുമാർ
Open in App
Home
Video
Impact Shorts
Web Stories