പരാജയപ്പെടാൻ സാധ്യതയില്ലാത്ത, വലിയ ബാങ്കുകളെയാണ് സാധാരണയായി ഡിഎസ്ഐബി പട്ടികയിൽ ഉൾപ്പെടുത്തുന്നത്. ഈ പദവിയുള്ള ബാങ്കുകൾക്ക് പ്രതിസന്ധി ഘട്ടങ്ങളിൽ സർക്കാരിന്റെ പിന്തുണ ലഭിക്കുകയും ചെയ്യും. ഐസിഐസിഐ ബാങ്ക് കഴിഞ്ഞ വർഷത്തെ അതേ ബക്കറ്റിംഗ് സ്ട്രക്ചറിൽ തുടരുമ്പോൾ, എസ്‌ബിഐയും എച്ച്ഡിഎഫ്സി ബാങ്കും ഉയർന്ന സ്ട്രക്ചറിലേക്ക് എത്തി. എസ്‌ബിഐ ബക്കറ്റ് 3 യിൽ നിന്ന് ബക്കറ്റ് 4 ലേക്ക് മാറിയപ്പോൾ എച്ച്‌ഡിഎഫ്‌സി ബാങ്ക് ബക്കറ്റ് 1 ൽ നിന്ന് ബക്കറ്റ് 2 ലേക്ക് നില മെച്ചപ്പെടുത്തി.
advertisement
സിസ്റ്റമാറ്റിക് ഇംപോർട്ടൻസ് സ്കോർ (Systemic Importance Scores (SISs)) അടിസ്ഥാനമാക്കിയാണ് ആർബിഐ ഡി-എസ്ഐബി പദവി നിർണയിക്കുന്നത്. 2015-ലും 2016-ലും റിസർവ് ബാങ്ക് ഓഫ് ഇന്ത്യ എസ്ബിഐയെയും ഐസിഐസിഐ ബാങ്കിനെയും ഡി-എസ്ഐബി പട്ടികയിൽ ചേർത്തിരുന്നു. 2017 മാർച്ച് 31 വരെ, വിവിധ ബാങ്കുകളിൽ നിന്ന് ശേഖരിച്ച ഡാറ്റയുടെ അടിസ്ഥാനത്തിലാണ്, എച്ച്ഡിഎഫ്സി ബാങ്കിനെയും ഈ ഗണത്തിൽ ഉൾക്കൊള്ളിച്ചത്. വിവിധ ബാങ്കുകളിൽ നിന്ന് 2023 മാർച്ച് 31 വരെ ശേഖരിച്ച ഡാറ്റ അടിസ്ഥാനമാക്കിയാണ് പുതിയ പട്ടിക പുറത്തു വിട്ടത്.