TRENDING:

RBI Ombudsman Scheme | പുതിയ ഓംബുഡ്സ്മാൻ സ്കീമിന് തുടക്കംകുറിച്ച് ആർബിഐ: ഓൺലൈനായി എങ്ങനെ പരാതി നൽകാം?

Last Updated:

ഉപഭോക്താക്കൾക്ക് പരാതി നൽകുമ്പോൾ നേരിടേണ്ടി വരുന്ന അനാവശ്യമായ ബുദ്ധിമുട്ടുകൾ ഒഴിവാക്കാനും എളുപ്പത്തിൽ പരിഹാരങ്ങൾ നേടാനും ഇതുവഴി സാധിക്കും

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (RBI) പുതിയ ഓംബുഡ്‌സ്മാൻ സ്കീം (Ombudsman Scheme) ആരംഭിച്ചു. ബാങ്കുകൾ (Bank), നോൺ-ബാങ്കിംഗ് ഫിനാൻഷ്യൽ കമ്പനികൾ (NBFC), പേയ്‌മെന്റ് സർവീസ് ഓപ്പറേറ്റർമാർ എന്നിവയ്‌ക്കെതിരായ ഉപഭോക്തൃ പരാതികൾക്ക് പരിഹാരം കാണുന്നതിനുള്ള സംവിധാനം ശക്തിപ്പെടുത്തുന്നതിനായാണ് റിസർവ് ബാങ്ക് ഇന്റഗ്രേറ്റഡ് ഓംബുഡ്‌സ്മാൻ സ്കീം ആരംഭിച്ചത്. 'ഒരു രാജ്യം-ഒരു ഓംബുഡ്‌സ്മാൻ' എന്ന സംവിധാനത്തിലൂടെ ഉപഭോക്താക്കൾക്ക് പരാതികൾ ഫയൽ ചെയ്യാനും നടപടികൾ എവിടെ വരെയായി എന്ന് ഓരോ ഇടവേളകളിൽ അറിയാനും സാധിക്കും. ഉപഭോക്താക്കൾക്ക് പരാതി നൽകുമ്പോൾ നേരിടേണ്ടി വരുന്ന അനാവശ്യമായ ബുദ്ധിമുട്ടുകൾ ഒഴിവാക്കാനും എളുപ്പത്തിൽ പരിഹാരങ്ങൾ നേടാനും ഇതുവഴി സാധിക്കും. ഓംബുഡ്‌സ്മാൻ സ്കീമിന് കീഴിൽ പരാതി എങ്ങനെ നൽകാമെന്ന് നോക്കാം.
advertisement

ആർബിഐയുടെ പുതിയ ഓംബുഡ്‌സ്മാൻ സ്കീമിന് കീഴിൽ പരാതി ഫയൽ ചെയ്യാൻ നിരവധി മാർഗങ്ങളുണ്ട്. അതായത് നിങ്ങൾക്ക് ഒന്നുകിൽ ആർബിഐയുടെ വെബ്സൈറ്റായ https://cms.rbi.org.in സന്ദർശിച്ച് ഓൺലൈനായി നിങ്ങളുടെ പരാതി ഫയൽ ചെയ്യാം. അല്ലെങ്കിൽ CRPC@rbi.org.in എന്ന ഇമെയിലിലേയ്ക്ക് പരാതി അയക്കാം. കൂടാതെ 14448 എന്ന ടോൾ ഫ്രീ നമ്പറിലും പരാതി നൽകാം. മാത്രമല്ല നേരിട്ട് പരാതി നൽകണമെങ്കിൽ ആർബിഐ നൽകുന്ന ഫോം പൂരിപ്പിച്ച് ചണ്ഡീഗഡിലുള്ള ആർബിഐയുടെ പ്രോസസ്സിംഗ് സെന്ററിൽ നൽകാം.

നിങ്ങളുടെ പരാതികൾ ഓൺലൈൻ വഴി എങ്ങനെ ഫയൽ ചെയ്യാം എന്ന് നോക്കാം.

advertisement

  • ആർബിഐയുടെ വെബ്സൈറ്റ് ആയ cms.rbi.org.in-ൽ ലോഗിൻ ചെയ്‌ത് ഹോം പേജിൽ ലഭ്യമായ ‘പരാതി ഫയൽ ചെയ്യുക (File a complaint ) എന്ന ഓപ്ഷനിൽ ക്ലിക്ക് ചെയ്യുക.
  • സ്‌ക്രീനിൽ ആവശ്യപ്പെടുന്ന വ്യക്തിഗത വിവരങ്ങൾ നൽകുക. തുടർന്ന് നിങ്ങളുടെ പരാതി രജിസ്റ്റർ ചെയ്യാൻ ആഗ്രഹിക്കുന്ന സ്ഥാപനത്തെ തിരഞ്ഞെടുക്കുക.
  • സ്ഥാപനത്തിന് നിങ്ങൾ നൽകിയ പരാതിയുടെ ഒരു പകർപ്പ് വിശദാംശങ്ങൾ നൽകുക.
  • നിങ്ങളുടെ കാർഡ് നമ്പർ, ലോൺ അല്ലെങ്കിൽ ഡെപ്പോസിറ്റ് അക്കൗണ്ട് വിശദാംശങ്ങൾ എന്നിവ നൽകുക.
  • advertisement

  • ഡ്രോപ്പ്-ഡൗൺ മെനുവിൽ നിന്ന് പരാതി എന്ന വിഭാഗം തിരഞ്ഞെടുക്കുക.
  • ലഭ്യമായ ഓപ്ഷനുകളിൽ നിന്ന് നിങ്ങളുടെ പരാതി ഏത് വിഭാഗത്തിൽ ഉൾപ്പെട്ടതാണെന്ന് തിരഞ്ഞെടുക്കുക.
  • പരാതി നല്കാൻ ഇടയാക്കിയ വസ്തുതാപരമായ വിശദാംശങ്ങൾ നൽകുക. നിങ്ങൾ ആവശ്യപ്പെട്ട നഷ്ടപരിഹാരത്തിന്റെ വിവരങ്ങൾ നൽകുക
  • നിങ്ങളുടെ പരാതി സമർപ്പിക്കുന്നതിന് മുമ്പ് വീണ്ടും റിവ്യൂ ചെയ്യുക. വീണ്ടും ആവശ്യമായി വന്നാൽ ഉപയോഗിക്കാൻ ഒരു കോപ്പി എടുത്തു വെക്കുക .

ഓൺലൈൻ പേയ്‌മെന്റുകൾ കൂടുതലായി വരുന്ന സാഹചര്യത്തിൽ ഇതുമായി ബന്ധപ്പെട്ട തട്ടിപ്പുകളും പേയ്‌മെന്റ് പരാജയപ്പെടലും സംബന്ധിച്ച പരാതികൾ ഫലപ്രദമായി പരിഹരിക്കാനായാണ് ആർബിഐ ഓംബുഡ്‌സ്മാൻ പദ്ധതി അവതരിപ്പിച്ചിരിക്കുന്നത്. ഇതിലൂടെ മികച്ച ഉപഭോക്തൃ സേവനം ഉറപ്പു വരുത്താനാണ് ആർ ബി ഐയുടെ ശ്രമം . പരാതി പരിഹാര സംവിധാനം ലളിതവും സുതാര്യവുമാക്കുകയാണ് ആർബിഐ ലക്ഷ്യം.

advertisement

മലയാളം വാർത്തകൾ/ വാർത്ത/Money/
RBI Ombudsman Scheme | പുതിയ ഓംബുഡ്സ്മാൻ സ്കീമിന് തുടക്കംകുറിച്ച് ആർബിഐ: ഓൺലൈനായി എങ്ങനെ പരാതി നൽകാം?
Open in App
Home
Video
Impact Shorts
Web Stories