TRENDING:

ബാങ്ക് തട്ടിപ്പ് തടയാൻ പോസിറ്റീവ് പേ സംവിധാനം ജനുവരി ഒന്ന് മുതൽ നടത്താൻ റിസർവ് ബാങ്ക് നിർദേശം

Last Updated:

കുറച്ച് മാസങ്ങൾക്കുള്ളിൽ പുതിയ സംവിധാനം നിലവിൽ വരും. ഇതേക്കുറിച്ച് ബാങ്ക് അക്കൗണ്ടുള്ളവ‍ര്‍ അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
മുംബൈ: ബാങ്കിംഗ് തട്ടിപ്പ് കേസുകൾ തടയുന്നതിനായി ചെക്ക് പേയ്മെൻറുകൾക്കായി ബാങ്കുകളിൽ പോസിറ്റീവ് പേ സംവിധാനം 2021 ജനുവരി ഒന്നു മുതൽ നടപ്പാക്കാൻ റിസർവ് ബാങ്ക് നിർദേശം. പോസിറ്റീവ് പേ സമ്പ്രദായത്തെക്കുറിച്ച് എസ്എംഎസ് വഴി ഉപഭോക്താക്കളിൽ അവബോധം സൃഷ്ടിക്കാനോ അല്ലെങ്കിൽ ബ്രാഞ്ചുകളിൽ വിവരങ്ങൾ നൽകാനോ റിസർവ് ബാങ്ക് എല്ലാ ബാങ്കുകളോടും ആവശ്യപ്പെട്ടു. ബാങ്കുകളുടെ വെബ്‌സൈറ്റ് വഴി പോസിറ്റീവ് പേ സിസ്റ്റത്തെക്കുറിച്ച് ഉപഭോക്താക്കളെ അറിയിക്കണമെന്നും നിർദേശമുണ്ട്.
advertisement

കുറച്ച് മാസങ്ങൾക്കുള്ളിൽ പുതിയ സംവിധാനം നിലവിൽ വരും. ഇതേക്കുറിച്ച് അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ:

ഉപയോക്താക്കൾ ഇപ്പോൾ ചെക്ക് നൽകുമ്പോൾ ഗുണഭോക്താവിന്റെ പേര്, പണമടയ്ക്കുന്നയാൾ, പിൻവലിക്കാവുന്ന തുക, തീയതി തുടങ്ങിയ വിവരങ്ങൾ എസ്എംഎസ്, ഇന്റർനെറ്റ് ബാങ്കിംഗ് അല്ലെങ്കിൽ എടിഎം, മൊബൈൽ ആപ്ലിക്കേഷൻ എന്നിവയിലും നൽകണം. ചെക്കിലെ തുക 50,000 രൂപയ്ക്ക് മുകളിലാണെങ്കിൽ ഇത് ബാധകമാകും.

ഇടപാട് വിജയകരമായി പൂർത്തിയാക്കുന്നതിന് നൽകിയ വിശദാംശങ്ങൾ ബാങ്ക് വീണ്ടും സ്ഥിരീകരിക്കും. എന്നിരുന്നാലും, അക്കൌണ്ട് ഉടമയുടെ അനുമതിയോടെയാണ് ഈ പ്രക്രിയ നടക്കുക.

advertisement

ചെക്ക് ട്രൻക്റ്റുവേഷൻ സിസ്റ്റം (സിടിഎസ്) ഏതെങ്കിലും തരത്തിലുള്ള പൊരുത്തക്കേട് ഉണ്ടെന്ന് കണ്ടെത്തിയാൽ ബന്ധപ്പെട്ട അധികാരികൾക്ക് ഉടൻ ഇടപെടാനും നടപടി സ്വീകരിക്കാനും കഴിയും.

സിടിഎസിന് കീഴിൽ, ചെക്ക് ഭൌതികമായി കൈമാറുകയല്ല ചെയ്യുന്നത്, പകരം, ചെക്കിന്റെ ഇലക്ട്രോണിക് ചിത്രം ക്ലിയറിംഗ് ഹൌസ് വഴി പണമടയ്ക്കുന്ന ബ്രാഞ്ചിലേക്ക് കൈമാറുന്നു. ഈ പ്രക്രിയയ്ക്കിടെ, MICR ബാൻഡിലെ ഡാറ്റ, തീയതി, ചെക്ക് കളക്ഷന് പോകേണ്ട ബാങ്ക് എന്നിവ പോലുള്ള പ്രസക്തമായ വിവരങ്ങൾ അയയ്‌ക്കുന്നു.

സിടിഎസിൽ പോസിറ്റീവ് പേയുടെ സൗകര്യം വികസിപ്പിക്കാനുള്ള ചുമതല നാഷണൽ പേയ്‌മെന്റ് കോർപ്പറേഷൻ ഓഫ് ഇന്ത്യയ്ക്ക് (എൻ‌പി‌സി‌ഐ) ആണ്. ബാങ്കുകൾക്ക് ഈ സൗകര്യം ലഭ്യമാക്കുന്നതിനുള്ള ഉത്തരവാദിത്തവും ഇതായിരിക്കും.

advertisement

സി‌ടി‌എസ് ഗ്രിഡുകളിലെ തർക്ക പരിഹാര സംവിധാനത്തിന് കീഴിൽ പോസിറ്റീവ് പേ സിസ്റ്റത്തിന് അനുസൃതമായി പേയ്‌മെന്റ് നടത്താൻ ഉപയോഗിക്കുന്ന ചെക്കുകൾ മാത്രമേ സ്വീകരിക്കുകയുള്ളൂവെന്ന് റിസർവ് ബാങ്ക് വ്യക്തമാക്കി. സിടിഎസിന് പുറത്ത് ക്ലിയർ ചെയ്ത് ശേഖരിക്കുന്ന ചെക്കുകൾക്ക് സമാനമായ ക്രമീകരണങ്ങൾ ഏർപ്പെടുത്താൻ റിസർവ് ബാങ്ക് വാണിജ്യ ബാങ്കുകൾക്ക് നിർദേശം നൽകിയിട്ടുണ്ട്.

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

ഭാവിയിൽ, 5 ലക്ഷം രൂപയോ അതിൽ കൂടുതലോ ഉള്ള ചെക്കുകൾക്കായി പോസിറ്റീവ് പേ സിസ്റ്റം മാർഗ്ഗനിർദ്ദേശങ്ങൾ പാലിക്കുന്നത് നിർബന്ധിതമാക്കുമെന്നാണ് റിപ്പോർട്ട്.

advertisement

Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ ബിസിനസ് വാർത്തകൾ, വ്യക്തിപരമായ സാമ്പത്തിക വിവരങ്ങൾ,ദിവസം തോറുമുള്ള സ്വർണ നിരക്ക് എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Money/
ബാങ്ക് തട്ടിപ്പ് തടയാൻ പോസിറ്റീവ് പേ സംവിധാനം ജനുവരി ഒന്ന് മുതൽ നടത്താൻ റിസർവ് ബാങ്ക് നിർദേശം
Open in App
Home
Video
Impact Shorts
Web Stories