TRENDING:

Reliance AGM 2021 | 'ഇന്ത്യയിലെ പത്തിലൊന്ന് കോവിഡ് രോഗികൾക്ക് റിലയൻസ് ഓക്സിജൻ ലഭ്യമാക്കി': നിതാ അംബാനി

Last Updated:

റിലൻസ് ഒരിക്കലും മെഡിക്കൽ ഗ്രേഡ് ലിക്വിഡ് ഓക്സിജൻ ഉത്പാദിപ്പിച്ചിട്ടില്ല. ആവശ്യം വന്നപ്പോൾ, ഉയർന്ന ശുദ്ധിയുള്ള മെഡിക്കൽ ഗ്രേഡ് ലിക്വിഡ് ഓക്സിജൻ ഉൽ‌പാദിപ്പിക്കുന്നതിനായി ദിവസങ്ങൾക്കുള്ളിൽ ജാംനഗർ റിഫൈനറി പുനർനിർമ്മിച്ചു

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
മുംബൈ: ഇന്ത്യയിലെ പത്തിലൊന്ന് കോവിഡ് രോഗികൾക്ക് റിലയൻസ് ഓക്സിജൻ ലഭ്യമാക്കിയെന്ന് റിലയൻസ് ഫൌണ്ടേഷൻ ചെയർപേഴ്സൺ നിതാ അംബാനി പറഞ്ഞു. റിലയൻസ് ഇൻഡസ്ട്രീസ് ലിമിറ്റഡിന്‍റെ 44-ാമത് വാർഷിക പൊതുയോഗത്തിൽ സംസാരിക്കുകയായിരുന്നു അവർ. ഈ വർഷം ആദ്യം കോവിഡ് കേസുകൾ വർദ്ധിക്കാൻ തുടങ്ങിയ ഉടൻ തന്നെ രാജ്യത്ത് ഓക്സിജൻ ക്ഷാമം രൂക്ഷമായി. എന്നാൽ ഈ പ്രതിസന്ധി ഘട്ടത്തിൽ റിലയൻസ് ഉടൻ തന്നെ യുദ്ധകാലാടിസ്ഥാനത്തിൽ പ്രവർത്തിച്ചു. പരമ്പരാഗതമായി, റിലൻസ് ഒരിക്കലും മെഡിക്കൽ ഗ്രേഡ് ലിക്വിഡ് ഓക്സിജൻ ഉത്പാദിപ്പിച്ചിട്ടില്ല. ആവശ്യം വന്നപ്പോൾ, ഉയർന്ന ശുദ്ധിയുള്ള മെഡിക്കൽ ഗ്രേഡ് ലിക്വിഡ് ഓക്സിജൻ ഉൽ‌പാദിപ്പിക്കുന്നതിനായി ദിവസങ്ങൾക്കുള്ളിൽ ജാംനഗർ റിഫൈനറി പുനർനിർമ്മിച്ചു, രണ്ടാഴ്ചയ്ക്കുള്ളിൽ പ്രതിദിനം 1100 മെട്രിക് ടണ്ണിലേക്ക് ഉൽ‌പാദനം വർദ്ധിപ്പിക്കാനും റിലയൻസിന് സാധിച്ചുവെന്ന് നിതാ അംബാനി ചൂണ്ടിക്കാട്ടി.
Nita_Ambani
Nita_Ambani
advertisement

ഇത്രയും ശേഷിയുള്ള ഒരു പുതിയ മെഡിക്കൽ ഗ്രേഡ് ഓക്സിജൻ പ്ലാന്റ് സ്ഥാപിക്കാൻ സാധാരണയായി ഒരു വർഷമെടുക്കുമെന്ന് നിതാ അംബാനി ചൂണ്ടിക്കാട്ടി. പക്ഷേ, നമ്മുടെ റിലയൻസ് എഞ്ചിനീയർമാരുടെ അതിമാനുഷിക പരിശ്രമത്തിലൂടെ അത് 10 ദിവസത്തിനുള്ളിൽ സാധിച്ചു. ഏറ്റവും ആവശ്യമായിരുന്ന സമയത്തിനുള്ളിൽ തന്നെ പുനർനിർമ്മാണം പൂർത്തിയാക്കി. ഇന്ന് ഇന്ത്യയുടെ മെഡിക്കൽ ഗ്രേഡ് ലിക്വിഡ് ഓക്സിജന്റെ 11% ത്തിലധികവും റിലയൻസ് ഉത്പാദിപ്പിക്കുന്നുണ്ടെന്നറിഞ്ഞാൽ അഭിമാനം തോന്നും. ഇന്ത്യയിലെ ഓരോ 10 കോവിഡ് രോഗികളിൽ ഒരാൾക്കും റിലയൻസ് ഉൽപാദിപ്പിക്കുന്ന ഈ പ്രാണ വായു - ലഭ്യമാക്കാൻ സാധിച്ചു. കൂടാതെ ഈ സേവനം രാജ്യത്തിന് സൌജന്യമായി വാഗ്ദാനം ചെയ്യുകയാണ് റിലയൻസ് ചെയ്തത്.

advertisement

'മുകേഷിനും എനിക്കും നമ്മുടെ റിലയൻസ് കുടുംബത്തിലെ ഓരോ അംഗത്തിനും, മാനവികതയെ സേവിക്കാനുള്ള ഈ അവസരം എല്ലാ രീതിയിലും ശ്രേഷ്ഠമായ ഒന്നാണ്. ഓക്സിജൻ വിതരണ ശൃംഖലയിൽ, ഇന്ത്യയുടെ ടാങ്കറുകളുടെ ഗുരുതരമായ തടസ്സത്തെയും പരിഹരിക്കാൻ നമുക്ക് സാധിച്ചു. ജർമ്മനി, സിംഗപ്പൂർ, സൗദി അറേബ്യ, നെതർലാന്റ്സ്, ബെൽജിയം, തായ്ലൻഡ്, ഇന്തോനേഷ്യ തുടങ്ങിയ ഇന്ത്യയിൽ നിന്നും ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും 100 പുതിയ മെഡിക്കൽ ഗ്രേഡ് ഓക്സിജൻ ടാങ്കറുകൾ റിലയൻസ് വാങ്ങുകയും രണ്ടാഴ്ചയ്ക്കുള്ളിൽ അവയുടെ വിതരണം ഉൾപ്പടെയുള്ള സേവനങ്ങൾ ആരംഭിക്കുകയും ചെയ്തു'- നിതാ അംബാനി പറഞ്ഞു.

advertisement

Also Read- Reliance AGM 2021| റിലയൻസിന്‍റെ കോവിഡ് പ്രതിരോധം എടുത്ത് പറഞ്ഞ് ആകാശും ഇഷയും

ഓക്സിജൻ ലഭ്യത ശക്തിപ്പെടുത്തുന്നതിനായി രാജ്യമെമ്പാടുമുള്ള നിരവധി ആശുപത്രികളിൽ ഓക്സിജൻ ജനറേറ്ററുകൾ സ്ഥാപിക്കുന്നതിനും റിലയൻസ് സഹായം ലഭ്യമാക്കിയതായി നിതാ അംബാനി പറഞ്ഞു. മിഷൻ ഓക്സിജനുവേണ്ടി നിസ്വാർത്ഥമായും അശ്രാന്തമായും പ്രവർത്തിച്ചതിന് റിലയൻസിലെ എല്ലാ എഞ്ചിനീയർമാർക്കും ഡോക്ടർമാർക്കും മുൻ‌നിര പോരാളികൾക്കും അഭിവാദ്യം അർപ്പിക്കുന്നതായും നിതാ അംബാനി പറഞ്ഞു.

മഹാമാരി കാലത്ത് റിലയൻസിന്‍റെ ആഭിമുഖ്യത്തിൽ നടന്ന കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളെ കുറിച്ച് കമ്പനി ഡയറക്ടർമാരായ ആകാശ് അംബാനിയും ഇഷാ അംബാനിയും ചേർന്ന് വിവരിച്ചു. ഈ റിലയൻസ് കുടുംബത്തിലെ അസംഖ്യം അംഗങ്ങൾക്ക് ഞങ്ങളുടെ അഭിവാദ്യം നേരുന്നതായി ഇരുവരും പറഞ്ഞു. റിലയൻസ് ജീവനക്കാർ തങ്ങളുടെ രാജ്യത്തിന് പ്രഥമസ്ഥാനവും, സമൂഹത്തിന് രണ്ടാം സ്ഥാനവും നൽകിയാണ് കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ സ്വയം സമർപ്പിതമായി അണിചേർന്നത്. അവർ തങ്ങളുടെ യഥാർത്ഥ ജീവിതത്തിലെ സൂപ്പർ ഹീറോകളാണെന്ന് ഇഷാ അംബാനി പറഞ്ഞു.

advertisement

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

Disclaimer: Network18 and TV18 – the companies that operate news18.com – are controlled by Independent Media Trust, of which Reliance Industries is the sole beneficiary.

മലയാളം വാർത്തകൾ/ വാർത്ത/Money/
Reliance AGM 2021 | 'ഇന്ത്യയിലെ പത്തിലൊന്ന് കോവിഡ് രോഗികൾക്ക് റിലയൻസ് ഓക്സിജൻ ലഭ്യമാക്കി': നിതാ അംബാനി
Open in App
Home
Video
Impact Shorts
Web Stories