2023 ഡിസംബറിൽ, അതായത് ഇന്ന് മുതൽ 18 മാസത്തിനുള്ളിൽ, ജിയോ 5G ഇന്ത്യയിലെ എല്ലാ നഗരങ്ങളിലും എല്ലാ താലൂക്കുകളിലും എല്ലാ ഗ്രാമങ്ങളിലും എത്തിക്കുമെന്ന് മുകേഷ് അംബാനി പ്രഖ്യാപിച്ചു. ക്വാൽകോമുമായുള്ള ജിയോയുടെ പങ്കാളിത്തവും വാർഷിക പൊതുയോഗത്തിൽവെച്ച് മുകേഷ് അംബാനി പ്രഖ്യാപിച്ചു
ഫിക്‌സഡ് ബ്രോഡ്‌ബാൻഡിലെ ആദ്യ 10 രാജ്യങ്ങളിൽ ഇന്ത്യ ഉടൻ ഉൾപ്പെടുമെന്ന് ആകാശ് അംബാനി പറഞ്ഞു. ജിയോ 5G അൾട്രാ-ഹൈ-സ്പീഡ് ഫിക്‌സഡ് ബ്രോഡ്‌ബാൻഡും വാഗ്ദാനം ചെയ്യുമെന്നും അദ്ദേഹം വ്യക്തമാക്കി. ജിയോ 5ജി സാങ്കേതികവിദ്യ, കരിയർ അഗ്രഗേഷൻ, ഏറ്റവും വലുതും മികച്ചതുമായ സ്പെക്ട്രം എന്നിവ സ്വീകരിക്കുമെന്ന് അംബാനി പറഞ്ഞു.
advertisement
റിലയൻസ് ജിയോ 5ജി സേവനം ദീപാവലി മുതൽ ലഭ്യമായിത്തുടങ്ങുമെന്ന് റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. റിലയൻസ് വാർഷിക പൊതുയോഗത്തിലാണ് മുകേഷ് അംബാനി സുപ്രധാന പ്രഖ്യാപനം നടത്തിയത്. “ഇന്ന്, ഡിജിറ്റൽ കണക്റ്റിവിറ്റിയിൽ, പ്രത്യേകിച്ച് ഫിക്സഡ് ബ്രോഡ്ബാൻഡിൽ ജിയോ സൃഷ്ടിക്കുന്ന അടുത്ത കുതിപ്പ് പ്രഖ്യാപിക്കാൻ ഞാൻ ആഗ്രഹിക്കുന്നു. അതാണ് JIO 5G സേവനങ്ങൾ,” മുകേഷ് അംബാനി പറഞ്ഞു.
സമാനതകളില്ലാത്ത ഡിജിറ്റൽ അനുഭവങ്ങളും സ്മാർട്ട് ഹോം സൊല്യൂഷനുകളും ഉപയോഗിച്ച് 100 ദശലക്ഷത്തിലധികം വീടുകളെ ജിയോ 5G ബന്ധിപ്പിക്കുമെന്ന് അംബാനി പറഞ്ഞു. “ഞങ്ങൾ ദശലക്ഷക്കണക്കിന് ചെറുകിട വ്യാപാരികളെയും ചെറുകിട ബിസിനസുകളെയും വലിയ ഉയരങ്ങളിലെത്തിക്കും, ക്ലൗഡിൽ നിന്ന് വിതരണം ചെയ്യുന്ന അത്യാധുനിക, പ്ലഗ് ആൻഡ് പ്ലേ സൊല്യൂഷനുകൾ ഉപയോഗിച്ച് അവരെ ശാക്തീകരിക്കും.”-മുകേഷ് അംബാനി പറഞ്ഞു.
ജിയോ 5G ഉപയോഗിച്ച്, റിലയൻസ് എല്ലാവരേയും എല്ലായിടത്തും ഉയർന്ന നിലവാരമുള്ളതും താങ്ങാനാവുന്നതുമായ ഡാറ്റയുമായി ബന്ധിപ്പിക്കുമെന്ന് അംബാനി പ്രഖ്യാപിച്ചു. ഇന്ത്യയുടെ ആവശ്യങ്ങൾ നിറവേറ്റുന്നതിനൊപ്പം, ആഗോള വിപണിയിൽ ഡിജിറ്റൽ ആയിട്ടുള്ള എല്ലാ കാര്യങ്ങളിലും ഒരു പരിഹാരം ഇത് മുന്നോട്ടുവെക്കുമെന്ന് തങ്ങൾക്ക് ആത്മവിശ്വാസമുണ്ടെന്നും മുകേഷ് അംബാനി പറഞ്ഞു.
'JIO 5G എല്ലാ വശങ്ങളിലും യഥാർത്ഥ 5G ആയിരിക്കും. JIO 5G സ്റ്റാൻഡ്-എലോൺ 5G സാങ്കേതികവിദ്യ, കരിയർ അഗ്രഗേഷൻ, സ്പെക്ട്രത്തിന്റെ ഏറ്റവും വലുതും മികച്ചതുമായ മിശ്രിതം എന്നിവ സ്വീകരിക്കും. 5G എന്നത് കുറച്ച് പേർക്ക് മാത്രമായി തുടരാനാവില്ല, ഞങ്ങൾ പാൻ ഇന്ത്യ പ്ലാൻ ആണ് അവതരിപ്പിക്കുന്നത്. ദീപാവലിയോടെ ഡൽഹി, മുംബൈ, കൊൽക്കത്ത, ചെന്നൈ തുടങ്ങിയ മഹാനഗരങ്ങളിലേക്കു ഞങ്ങൾ 5G അവതരിപ്പിക്കും'- മുകേഷ് അംബാനി പറഞ്ഞു.