TRENDING:

Reliance Industries | ന്യൂയോർക്കിലെ മാൻഡരിൻ ഓറിയന്റൽ ലക്ഷ്വറി 5 സ്റ്റാർ ഹോട്ടൽ 98 മില്യൺ ഡോളറിന് റിലയൻസ് ഇൻഡസ്ട്രീസിന്

Last Updated:

ഈ ഏറ്റെടുക്കൽ ഉപഭോക്തൃ, ഹോസ്പിറ്റാലിറ്റി മേഖലകൾ വികസിപ്പിക്കാൻ റിലയൻസ് ഇൻഡസ്ട്രീസിനെ സഹായിക്കും

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
ന്യൂയോർക്കിലെ പ്രീമിയം ലക്ഷുറി ഹോട്ടലായ (premium luxury hotel in NewYork) മാൻഡരിൻ ഓറിയന്റൽ (Mandarin Oriental) സ്വന്തമാക്കാനുള്ള കരാറിൽ ഏർപ്പെട്ടതായി റിലയൻസ് ഇൻഡസ്ട്രീസ് ലിമിറ്റഡ് (Reliance Industries Limited - RIL) അറിയിച്ചു. ന്യൂയോർക്കിലെ പ്രീമിയം ആഡംബര ഹോട്ടലായ ഓറിയന്റൽ ഏകദേശം $98.15 മില്യൺ ഇക്വിറ്റി പരിഗണനയ്ക്ക് ആണ് ഡീൽ.
മാൻഡരിൻ ഓറിയന്റൽ
മാൻഡരിൻ ഓറിയന്റൽ
advertisement

റിലയൻസ് ഇൻഡസ്ട്രിയൽ ഇൻവെസ്റ്റ്‌മെന്റ് ആൻഡ് ഹോൾഡിംഗ്‌സ് ലിമിറ്റഡ് എന്ന RIL-ന്റെ പൂർണ്ണ ഉടമസ്ഥതയിലുള്ള സബ്‌സിഡിയറി കൊളംബസ് സെന്റർ കോർപ്പറേഷന്റെ (കേമാൻ) മുഴുവൻ ഇഷ്യൂ ചെയ്ത ഷെയർ ക്യാപിറ്റലും ഏറ്റെടുക്കാൻ കരാറിൽ ഏർപ്പെട്ടു. കേമാൻ ദ്വീപുകളിൽ സ്ഥാപിതമായ കമ്പനി മാൻഡരിൻ ഓറിയന്റലിന്റെ 73.37 ശതമാനം ഓഹരിയുടെ പരോക്ഷ ഉടമയുമാണ്. ന്യൂയോർക്ക് സിറ്റിയിലെ പ്രീമിയം ആഡംബര ഹോട്ടലുകളിലൊനായ മാൻഡരിൻ ഏകദേശം 98.15 മില്യൺ ഡോളറിന് സ്വന്തമാക്കുമെന്ന് മുകേഷ് അംബാനിയുടെ ഉടമസ്ഥതയിലുള്ള കമ്പനി പ്രസ്താവനയിൽ പറഞ്ഞു.

advertisement

2003-ൽ സ്ഥാപിതമായ, മാൻഡരിൻ ഓറിയന്റൽ ന്യൂയോർക്ക്, 80 കൊളംബസ് സർക്കിളിൽ സ്ഥിതി ചെയ്യുന്ന ഒരു ഐക്കണിക് പ്രമുഖ ഹോട്ടലാണ്. പ്രശസ്തമായ സെൻട്രൽ പാർക്കും കൊളംബസ് സർക്കിളും ഇതിനടുത്താണ്. 2018-ൽ 115 മില്യൺ ഡോളർ, 2019-ൽ 113 മില്യൺ 2020-ൽ 15 മില്യൺ ഡോളർ എന്നിങ്ങനെ വരുമാനം നേടിയ ഹോട്ടലാണിത്.

ഈ ഏറ്റെടുക്കൽ ഗ്രൂപ്പിന്റെ ഉപഭോക്തൃ, ആതിഥേയ മേഖലകൾ വികസിപ്പിക്കാൻ റിലയൻസ് ഇൻഡസ്ട്രീസിനെ സഹായിക്കും. ഗ്രൂപ്പിന് ഇതിനകം തന്നെ EIH Ltd (ഒബ്‌റോയ് ഹോട്ടൽസ്), UKയിലെ സ്റ്റോക്ക് പാർക്ക് ലിമിറ്റഡ് എന്നിവയിൽ നിക്ഷേപമുണ്ട്. കൂടാതെ BKC മുംബൈയിൽ അത്യാധുനിക കൺവെൻഷൻ സെന്റർ, ഹോട്ടൽ, താമസസ്ഥലങ്ങൾ എന്നിവയും വികസിപ്പിക്കുന്നു.

advertisement

“ഇടപാടിന്റെ ക്ലോസിംഗ് 2022 മാർച്ച് അവസാനത്തോടെ നടക്കുമെന്ന് പ്രതീക്ഷിക്കുന്നു. പതിവ് നിയന്ത്രണവും മറ്റ് അംഗീകാരങ്ങളും മറ്റ് ചില വ്യവസ്ഥകളുടെ പൂർത്തീകരണവും ഉൾപ്പെടെ അത് ചില കാര്യങ്ങൾക്ക് വിധേയമാണ്. വിൽപ്പന ഇടപാടിൽ ഹോട്ടലിന്റെ മറ്റ് ഉടമകൾ പങ്കെടുക്കാൻ തീരുമാനിച്ചാൽ ബാക്കിയുള്ള 26.63 ഓഹരിയും RIIHL ഏറ്റെടുക്കും.

പരോക്ഷമായ 73.37 ശതമാനം ഓഹരികൾ ഏറ്റെടുക്കുന്നതിന് ഉപയോഗിച്ച അതേ മൂല്യനിർണ്ണയത്തെ അടിസ്ഥാനമാക്കിയാവും ഈ ഇടപാട്,” RIL പറഞ്ഞു.

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

Summary: Reliance Industries to Acquire New York’s Luxury 5 Star Hotel Mandarin Oriental for $98 Million

advertisement

മലയാളം വാർത്തകൾ/ വാർത്ത/Money/
Reliance Industries | ന്യൂയോർക്കിലെ മാൻഡരിൻ ഓറിയന്റൽ ലക്ഷ്വറി 5 സ്റ്റാർ ഹോട്ടൽ 98 മില്യൺ ഡോളറിന് റിലയൻസ് ഇൻഡസ്ട്രീസിന്
Open in App
Home
Video
Impact Shorts
Web Stories