ലോകപ്രശസ്ത ബയോമെഡിക്കൽ ശാസ്ത്രജ്ഞനായ പ്രൊഫസർ അഗസ്റ്റിനസ് ബേഡർ സ്ഥാപിച്ച ഈ ബ്രാൻഡ്, 2018-ൽ സമാരംഭിച്ചതുമുതൽ സെലിബ്രിറ്റികൾ, സൗന്ദര്യ വിദഗ്ധർ, ചർമ്മസംരക്ഷണ പ്രേമികൾ എന്നിവരുടെ ആരാധനാപാത്രമായി. TFC8®️ (ട്രിഗർ ഫാക്ടർ കോംപ്ലക്സ്) എന്ന സാങ്കേതികവിദ്യ ഉപയോഗിച്ച് വികസിപ്പിച്ച, അഗസ്റ്റിനസ് ബേഡറിൻ്റെ തനതായ ഫോർമുലകൾ, സ്വയം നവീകരിക്കാനും പുനരുജ്ജീവിപ്പിക്കാനുമുള്ള മനുഷ്യശരീരത്തിൻ്റെ സഹജമായ ശേഷിയെ പിന്തുണയ്ക്കുകയും മികച്ച ഫലങ്ങൾ നൽകുകയും ചെയ്യുന്നു.
"ടിറയിൽ, മികച്ച ആഗോള, ആഭ്യന്തര ബ്രാൻഡുകൾ ഇന്ത്യൻ ഉപഭോക്താക്കൾക്ക് എത്തിക്കാനാണ് ഞങ്ങൾ ലക്ഷ്യമിടുന്നത്. അഗസ്റ്റിനസ് ബേഡറിൻ്റെ അവതരണം ആഡംബരവും ഉയർന്ന പ്രകടനവുമുള്ള ചർമ്മസംരക്ഷണം വാഗ്ദാനം ചെയ്യാനുള്ള ഞങ്ങളുടെ ശ്രമത്തിൻ്റെ മറ്റൊരു ചുവടാണ് ''എന്ന് അഗസ്റ്റിനസ് ബാഡറിൻ്റെ എക്‌സ്‌ക്ലൂസീവ് ഇന്ത്യ ലോഞ്ചിനെക്കുറിച്ച് സംസാരിച്ച ടിറയുടെ സഹസ്ഥാപകൻ ഭക്തി മോദി പറഞ്ഞു.
advertisement