സ്വാതന്ത്ര്യദിനത്തിലാണ് എസ്ബിഐ പുതിയ സേവനം ആരംഭിച്ചത്. വീട്ടുപടിക്കല്‍ എടിഎം സേവനം ലഭ്യമാക്കുന്ന മൊബൈല്‍ എടിഎം സംവിധാനമാണ് സജ്ജീകരിച്ചിരിക്കുന്നത്. ലക്‌നൗവില്‍ സേവനത്തിന് തുടക്കം കുറിച്ചതായി ചീഫ് ജനറല്‍ മാനേജര്‍ അജയ് കുമാര്‍ ഖന്ന ട്വിറ്ററിലൂടെ അറിയിച്ചു.
advertisement
ഫോണില്‍ ഡയല്‍ ചെയ്യുകയോ വാട്‌സ്‌ആപ്പിലൂടെ സന്ദേശം കൈമാറുകയോ ചെയ്യുന്നതോടെ ഉടൻതന്നെ സേവനം ലഭ്യമാക്കുന്ന പദ്ധതിയ്ക്കാണ് തുടക്കം കുറിച്ചതെന്ന് അജയ് കുമാര്‍ ഖന്ന അറിയിച്ചു.
തുടക്കത്തിൽ എല്ലാ ഉപഭോക്താക്കൾക്കും ഈ സേവനം ലഭ്യമാകില്ല. മുതിര്‍ന്ന അംഗങ്ങള്‍ക്കും അംഗപരിമിതര്‍ക്കുമാണ് ആദ്യഘട്ടത്തിൽ സേവനം ലഭിക്കുക. തെരഞ്ഞെടുക്കുന്ന ശാഖകളിലെ ഉപഭോക്താക്കള്‍ക്കാണ് ഇതിന്റെ പ്രയോജനം ലഭിക്കുക. ക്യാഷ് ഡെലിവറി, ചെക്ക് സേവനം തുടങ്ങി നിരവധി സര്‍വീസുകളും ഇത്തരത്തിൽ മൊബൈൽ എടിഎം സേവനത്തിന്‍റെ ഭാഗമായി ലഭ്യമാകും.
കോവിഡ് വ്യാപനത്തിന്‍റെ പശ്ചാത്തലത്തിൽ കൂടുതൽ ഉപഭോക്താക്കൾ ബാങ്ക് ശാഖകളിൽ എത്തുന്നത് ഒഴിവാക്കുന്നതിനാണ് പുതിയ സംവിധാനം ഒരുക്കുന്നതെന്ന് എസ്ബിഐ അറിയിച്ചു. തുടക്കത്തിൽ ലക്നൌ സർക്കിളിലാണ് ആരംഭിച്ചതെങ്കിലും വൈകാതെ രാജ്യത്തെ മറ്റുഭാഗങ്ങളിലും ഇത് നടപ്പാക്കുമെന്ന് എസ്ബിഐ വൃത്തങ്ങൾ അറിയിച്ചു.
