TRENDING:

ഇന്ത്യയിൽ ​ഇ-സ്പോർട്സ് വിപണി വളരുന്നു; കണ്ടന്റ് ക്രിയേറ്റർമാർക്ക് കോടികളുടെ വരുമാനം

Last Updated:

ഇന്ത്യയിലെ പ്രമുഖ ഇ-സ്പോർട്സ് കണ്ടന്റ് ക്രിയേറ്റർമാര്‍ ആരൊക്കെ?

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
ഗെയ്മിങ്ങ് ഇൻസട്രി ഇന്ത്യയിലെ വലിയൊരു വിപണികളിലൊന്നായി മാറിയിരിക്കുകയാണ്. അതിൽ തന്നെയും ഇ-സ്പോർട്സിനോട് (Esports) പ്രിയം ഉള്ളവരും ഉണ്ട്. ടൂർണമെന്റുകൾ കളിച്ചും ബ്രാൻഡ് കൊളാബറേഷൻസിലൂടെയും ഇ-സ്പോർട്സ് കണ്ടന്റുകൾ സ്ട്രീം ചെയ്തും മാസം കോടിക്കണക്കിന് രൂപയാണ് ഇ-സ്പോർട്സ് കണ്ടന്റ് ക്രിയേറ്റർമാർ സമ്പാദിക്കുന്നത്.
advertisement

സ്‌കൗട്ട് എന്ന പേരിൽ അറിയപ്പെടുന്ന തൻമയ് സിംഗ്, മോർട്ടൽ എന്ന പേരിൽ അറിയപ്പെടുന്ന നമൻ മാത്തൂർ, അനിമേഷ് അഗർവാൾ, ജോനാഥൻ അമരൽ എന്നിവരുൾപ്പെടെയുള്ള കണ്ടന്റ് ക്രിയേറ്റർമാർ ഇ-സ്പോർട്സ് കണ്ടന്റുകൾ സൃഷ്ടിച്ച് പ്രതിവർഷം ഒരു മില്യൻ ഡോളർ വരെ സമ്പാദിക്കുന്നുണ്ട് എന്നാണ് റിപ്പോർട്ടുകൾ.

ബാറ്റിൽ​ഗ്രൗണ്ട് മൊബൈൽ ഇന്ത്യ (Battlegrounds Mobile India (BGMI)), ഫയർ ഫ്രീ (Free Fire) എന്നീ ​ഗെയിമുകൾ 2022 ൽ ഇന്ത്യയിൽ നിരോധിച്ചിരുന്നു. 2023-ൽ ഇത് തിരികെ വരികയും ചെയ്തിരുന്നു. ഇവയുടെ നിരോധനം ചില കണ്ടന്റ് ക്രിയേറ്റർമാരെ ബാധിച്ചതായും വിദഗ്ധർ അഭിപ്രായപ്പെടുന്നു. എന്നാൽ അടുത്ത രണ്ട് വർഷങ്ങളിൽ ഈ വിപണി വീണ്ടും വളർച്ച പ്രാപിക്കുമെന്നും ക്രിയേറ്റർമാരുടെ വരുമാനം കൂടുമെന്നും വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.

advertisement

ബ്രാൻഡ് സ്പോൺസർഷിപ്പുകൾ, ക്യാമ്പെയ്നുകൾ, യൂട്യൂബ് സ്ട്രീമിംഗ് ഗെയിമുകൾ, ടൂർണമെന്റുകൾക്കോ ​​ലോഞ്ചുകൾക്കോ ആയി പ്രമുഖ ബ്രാൻഡുകളിൽ നിന്നുമുള്ള ക്ഷണങ്ങൾ തുടങ്ങിയ മാർ​ഗങ്ങളിലൂടെയാണ് ഇ-സ്പോർട്സ് കണ്ടന്റ് ക്രിയേറ്റർമാർ പ്രധാനമായും വരുമാനം ഉണ്ടാക്കുന്നത്.

ഇന്ത്യയിലെ പ്രമുഖ ഇ-സ്പോർട്സ് കണ്ടന്റ് ക്രിയേറ്റർമാരെക്കുറിച്ച് കൂടുതൽ മനസിലാക്കാം.

തൻമയ് സിംഗ് അല്ലെങ്കിൽ സ്കൗട്ട് (​ഗെയ്മിങ്ങ് കണ്ടന്റ് ക്രിയേറ്റർ, ഇൻഫ്ളുവൻസർ)

കളിക്കുന്ന ഗെയിമുകൾ: ബാറ്റിൽ​ഗ്രൗണ്ട് മൊബൈൽ ഇന്ത്യ, വലൊറന്റ് (Valorant)

ഇന്ത്യയിലെ ഏറ്റവും പ്രമുഖ ബിജിഎംഐ ഗെയിമർമാരിൽ ഒരാളാണ് സ്കൗട്ട്. അന്താരാഷ്ട്ര ടൂർണമെന്റുകളിൽ ഇന്ത്യയെ പ്രതിനിധീകരിച്ചയാൾ കൂടിയാണ് ഈ ഇൻഫ്ളുവൻസർ. സ്കൗട്ടിന് ഇൻസ്റ്റാഗ്രാമിൽ 4 മില്യണിലധികം ഫോളോവേഴ്‌സും യുട്യൂബിൽ 4.8 മില്യൻ ഫോളോവേഴ്സും ഉണ്ട്.

advertisement

അനിമേഷ് അഗർവാൾ ( ഗെയിമിംഗ് സംരംഭകൻ, ഇൻഫ്ളുവൻസർ)

കളിക്കുന്ന ഗെയിമുകൾ: ബാറ്റിൽ​ഗ്രൗണ്ട് മൊബൈൽ ഇന്ത്യ

യൂട്യൂബിൽ ഒരു മില്യനിലധികം ഫോളേവേഴ്സ് ഉള്ള ​ഗെയ്മറും സംരംഭകനും കൂടിയാണ് അനിമേഷ് അഗർവാൾ.

നമൻ മാത്തൂർ അല്ലെങ്കിൽ മോർട്ടൽ

കളിക്കുന്ന ഗെയിമുകൾ: ബാറ്റിൽ​ഗ്രൗണ്ട് മൊബൈൽ ഇന്ത്യ, വലൊറന്റ്, GTA 5

യുട്യൂബിൽ 7 മില്യൺ ഫോളേവേഴ്സ് ഉള്ള ഇൻസ്റ്റഗ്രാമിൽ 5.3 മില്യനിലേറെ ഫോളോവേഴ്‌സും ഉള്ള ഒരേയൊരു ഇന്ത്യൻ ഇ-സ്പോർട്സ് കണ്ടന്റ് ക്രിയേറ്ററാണ് നമൻ മാത്തൂ.

advertisement

ജോനാഥൻ അമരൽ (എസ്പോർട്സ് ഇ-സ്പോർട്സ് അത്‍ലറ്റ്, ഗെയിമിംഗ് ഇൻഫ്ളുവൻസർ)

കളിക്കുന്ന ഗെയിമുകൾ: ബാറ്റിൽ​ഗ്രൗണ്ട് മൊബൈൽ ഇന്ത്യ

ഇന്ത്യയിലെ ഏറ്റവും പ്രശസ്തരായ ബിജിഎംഐ ഗെയിമർമാരിൽ ഒരാളാണ് ജോനാഥൻ അമരൽ.

രാജ് വർമ

കളിക്കുന്ന ഗെയിമുകൾ: ബാറ്റിൽ​ഗ്രൗണ്ട് മൊബൈൽ ഇന്ത്യ, വലൊറന്റ്

യൂട്യൂബിൽ 1.64 മില്യനിലേറെ ഫോളോവേഴ്സ് ഉള്ള ഗെയ്മിങ്ങ് കണ്ടന്റ് ക്രിയേറ്ററും ഇൻഫ്ളുവൻസറുമാണ് രാജ് വർമ

മലയാളം വാർത്തകൾ/ വാർത്ത/Money/Tech/
ഇന്ത്യയിൽ ​ഇ-സ്പോർട്സ് വിപണി വളരുന്നു; കണ്ടന്റ് ക്രിയേറ്റർമാർക്ക് കോടികളുടെ വരുമാനം
Open in App
Home
Video
Impact Shorts
Web Stories