TRENDING:

ഫേസ്ബുക്കിൽ വൻ സുരക്ഷാ വീഴ്ച; അഞ്ച് കോടിയോളം പ്രൊഫൈലുകൾ ഹാക്ക് ചെയ്തു

Last Updated:
impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
ന്യൂയോർക്ക്: പ്രമുഖ സമൂഹമാധ്യമമായ ഫേസ്ബുക്കിൽ വൻ സുരക്ഷാ വീഴ്ച. അഞ്ചു കോടിയോളം പേരുടെ സ്വകാര്യ വിവരങ്ങൾ ഹാക്ക് ചെയ്യപ്പെട്ടു. ഫേസ്ബുക്ക് തന്നെ അറിയിച്ചതാണ് ഇക്കാര്യം. വ്യൂ ആസ് എന്ന ഓപ്ഷനിലാണ് സുരക്ഷാ വീഴ്ച കണ്ടെത്തിയത്. ഫേസ്ബുക്ക് കോഡിലെ സുരക്ഷാവീഴ്ച്ചയിലൂടെ സ്പെഷ്യല്‍ ഡിജിറ്റല്‍ കീ വിവരങ്ങള്‍ കരസ്ഥമാക്കിയ ഹാക്കര്‍മാര്‍ പാസ് വേഡ് വീണ്ടും നല്‍കാതെ തന്നെ ഉപയോക്താക്കളുടെ അക്കൗണ്ടില്‍ കയറി വിവരങ്ങള്‍ ചോര്‍ത്തുകയായിരുന്നുവെന്നാണ് ഫേസ്ബുക്ക് നല്‍കുന്ന ഔദ്യോഗിക വിശദീകരണം. ''ഡിജിറ്റല്‍ കീ'' സ്വന്തമാക്കുക വഴി ഹാക്കര്‍മാര്‍ക്ക് ഫേസ്ബുക്ക് ഉപഭോക്താക്കളുടെ അക്കൗണ്ടുകള്‍ വരുതിയിലാക്കാനും, വിവരങ്ങൾ ചോർത്താനും സാധിച്ചതായാണ് ഫേസ്ബുക്ക് പറയുന്നത്.
advertisement

'സോറി.. ബംഗ്ലാദേശ്'; ഏഷ്യന്‍ ചാമ്പ്യന്മാര്‍ ഇന്ത്യ തന്നെ; ജയം 3 വിക്കറ്റിന്

സുരക്ഷാ വീഴ്ചയെക്കുറിച്ച് അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്ന് ഫേസ്ബുക്ക് പറഞ്ഞു. ആരാണ് ഹാക്ക് ചെയ്തതെന്നോ എവിടെനിന്നാണെന്നോ വ്യക്തമായിട്ടില്ല. ഫേസ്ബുക്കിൽ നിന്ന് ഹാക്കർമാർ ചോർത്തിയ വിവരങ്ങൾ ഏതൊക്കെ തരത്തിൽ ഉപയോഗിച്ചിട്ടുണ്ടാകാമെന്ന കാര്യം ഇപ്പോൾ വ്യക്തമാക്കാനാകില്ലെന്നും ഫേസ്ബുക്ക് ഔദ്യോഗിക ബ്ലോഗിലൂടെ അറിയിച്ചു.

ഫേസ്ബുക്ക് കോഡിലുണ്ടായ സുരക്ഷാ പാളിച്ച ആദ്യമായി കണ്ടെത്തിയത് ഇക്കഴിഞ്ഞ ചൊവ്വാഴ്ച്ചയാണ്. ഇക്കാര്യം വെള്ളിയാഴ്ച പുലർച്ചെയോടെ പരിഹരിക്കുകയും ചെയ്തു. എന്നാൽ ഈ സസമയത്തിനുള്ളിൽ കോടികണക്കിന് അക്കൌണ്ടുകൾ ഹാക്ക് ചെയ്യപ്പെടുകയായിരുന്നു. ഹാക്ക് ചെയ്യപ്പെട്ട വിവരം കഴിഞ്ഞ ദിവസം ഫേസ്ബുക്ക് സിഇഒ മാര്‍ക്ക് സുക്കര്‍ബര്‍ഗ്ഗ് വെള്ളിയാഴ്ച്ച മാധ്യമപ്രവര്‍ത്തകരെ അറിയിച്ചിരുന്നു. എന്നാല്‍ ഹാക്കര്‍മാര്‍ക്ക് ഉപയോക്താക്കളുടെ അക്കൗണ്ടുകളില്‍ നിന്നും വിവരങ്ങള്‍ ചോത്തിയോയെന്ന് ഇപ്പോൾ പറയാനാകില്ലെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.

advertisement

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

ഉപയോക്താക്കളുടെ വിവരങ്ങൾ സൂക്ഷിക്കുന്നതിൽ നേരത്തെയും ഫേസ്ബുക്ക് പഴി കേട്ടിരുന്നു. യൂറോപ്യൻ യൂണിയനിൽ ഉൾപ്പടെ ഫേസ്ബുക്ക് കേസ് നേരിടുകയും ചെയ്തിരുന്നു. ഈ സാഹചര്യത്തിൽ പുതിയ സുരക്ഷാ പാളിച്ച ഫേസ്ബുക്കിന് വലിയ തലവേദനയായിരിക്കുകയാണ്. ഈ വര്‍ഷമാദ്യം ഫേസ്ബുക്കിലുണ്ടായിരുന്ന ഒരു സോഫ്റ്റ് വെയര്‍ ബഗ്ഗ് (തകരാര്‍) വഴി ഹാക്കര്‍മാര്‍ക്ക് യൂസറുടെ പ്രൈവസി സൈറ്റിംഗ് മാറ്റാന്‍ സാധിക്കുമെന്ന വിവരം പുറത്തുവന്നിരുന്നു. നിലവിൽ സ്ഥിതിഗതികൾ നിയന്ത്രണവിധേയമായെങ്കിലും, ഇനിയും ഇത്തരം പാളിച്ചകൾ ഉണ്ടായേക്കാമെന്നാണ് ടെക് ലോകത്തെ വിദഗ്ദ്ധർ മുന്നറിയിപ്പബ് നൽകുന്നത്.

advertisement

മലയാളം വാർത്തകൾ/ വാർത്ത/Money/
ഫേസ്ബുക്കിൽ വൻ സുരക്ഷാ വീഴ്ച; അഞ്ച് കോടിയോളം പ്രൊഫൈലുകൾ ഹാക്ക് ചെയ്തു