'സോറി.. ബംഗ്ലാദേശ്'; ഏഷ്യന്‍ ചാമ്പ്യന്മാര്‍ ഇന്ത്യ തന്നെ; ജയം 3 വിക്കറ്റിന്

Last Updated:
ആദ്യം പരിക്കേറ്റ് മടങ്ങിയ കേദാര്‍ ജാദവും കുല്‍ദീപ് യാദവുമായിരുന്നു വിജയ നിമിഷം ക്രീസില്‍. ഏഴാം തവണയാണ് ഇന്ത്യ ഏഷ്യാകപ്പ് ജേതാക്കളാകുന്നത് 2016 ല്‍ ടി 20 ഫോര്‍മാറ്റില്‍ നടന്ന മത്സരത്തില്‍ ബംഗ്ലാദേശിനെ എട്ട് വിക്കറ്റിനായിരുന്നു ഇന്ത്യ പരാജയപ്പെടുത്തിയത്. ഈ വര്‍ഷം ശ്രീലങ്കയില്‍ നടന്ന നിദാഹസ് ട്രോഫിയിലും ബംഗ്ലാദേശിനെ തകര്‍ത്ത് ഇന്ത്യ കിരീടം ചൂടിയിരുന്നു. അന്ന് ദിനേഷ് കാര്‍ത്തിക്കിന്റെ പ്രകടനമായിരുന്നു ഇന്ത്യയെ ചാമ്പ്യന്മാരാക്കിയത്.
രോഹിത് ശര്‍യും ദിനേഷ് കാര്‍ത്തിക്കും ചേര്‍ന്നുള്ള മൂന്നാം വിക്കറ്റ് കൂട്ടുകെട്ട് ഇന്ത്യയെ അനായാസ വിജയത്തിലേക്ക് നയിക്കുമെന്ന് കരുതിയെങ്കിലും രോഹിത്തിനെ (48) റൂബെല്‍ ഹുസൈന്‍ വീഴ്ത്തിയതോടെ ബംഗ്ലാദേശ് മത്സരത്തിലേക്ക് തിരിച്ച് വരികയായിരുന്നു.
advertisement
രോഹിത്ത് പുറത്തായ ശേഷമെത്തിയ മുന്‍ നായകന്‍ എംഎസ് ധോണി പതിവ് ശൈലിയില്‍ കളി തുടങ്ങിയെങ്കിലും പിടിച്ച് നില്‍ക്കാന്‍ കഴിഞ്ഞില്ല. 67 പന്തില്‍ 36 റണ്‍സെടുത്ത ധോണിയും 61 പന്തില്‍ 37 റണ്‍സെടുത്ത കാര്‍ത്തിക്കും നിലയുറപ്പിച്ച ശേഷം മടങ്ങുകയായിരുന്നു.
നേരത്തെ ആദ്യം ബാറ്റുചെയ്ത ബംഗ്ലാദേശ് സെഞ്ച്വറി പ്രകടനവുമായി തിളങ്ങിയ ഓപ്പണര്‍ ലിട്ടന്‍ ദാസിന്റെയും (117 പന്തില്‍ 121) സൗമ്യ സര്‍ക്കാരിന്റെയും (45 പന്തില്‍ 33), മെഹ്ദി ഹസന്റെയും (59 പന്തില്‍ 32) പ്രകടനത്തിന്റെ പിന്‍ബലത്തിലാണ് ഭേദപ്പെട്ട സ്‌കോര്‍ പടുത്തുയര്‍ത്തിയത്.
advertisement
മികച്ച തുടക്കം ലഭിച്ചെങ്കിലും പിന്നീട് എത്തിയവര്‍ക്കും കാര്യമായ സംഭാവന നല്‍കാന്‍ കഴിയാത്തതാണ് ടീം സ്‌കോര്‍ 222 ഒതുങ്ങാന്‍ കാരണമായത്. മെഹ്ദി ഹസന്‍ പുറത്തായതിനു പിന്നാലെയെത്തിവരാര്‍ക്കും പിടിച്ച് നില്‍ക്കാന്‍ കഴിഞ്ഞിരുന്നില്ല. ഇമ്രുള്‍ കൈസ് (2), മികച്ച ഫോം തുടര്‍ന്നിരുന്ന മുഷ്ഫിഖുര്‍ റഹീം (5), മൊഹമ്മദ് മിഥുന്‍ (2), മഹമ്മദുള്ള (4), മഷ്‌റഫെ മൊര്‍ത്താസ (7), നാസ്മുല്‍ ഇസ്‌ലാം (7), റഹ്മാന്‍(2) എന്നിവര്‍ വേഗത്തില്‍ പുറത്താവുകയായിരുന്നു. ഇന്ത്യക്കായി കുല്‍ദീപ് യാദവും കോദാര്‍ ജാദവും രണ്ട് വീതവും യൂസവേന്ദ്ര ചാഹല്‍, ജസ്പ്രീത് ബൂംമ്ര എന്നിവര്‍ ഓരോ വിക്കറ്റുകളും നേടി.
advertisement
ബംഗ്ലാദേശിനു വേണ്ടി റൂബെല്‍ ഹുസൈനും മുസ്താഫിസുര്‍ റഹ്മാനും രണ്ടു വീതവും മഹമ്മദുള്ള, മഷറഫെ മൊര്‍ത്താസ, നസ്മുല്‍ ഇസ്‌ലാം എന്നിവര്‍ ഓരോ വിക്കറ്റുകളും നേടി.
Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ സ്പോർട്സ് വാർത്തകൾ, ലൈവ് സ്കോർ അപ്ഡേറ്റുകൾ, മത്സര ഫലങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Sports/
'സോറി.. ബംഗ്ലാദേശ്'; ഏഷ്യന്‍ ചാമ്പ്യന്മാര്‍ ഇന്ത്യ തന്നെ; ജയം 3 വിക്കറ്റിന്
Next Article
advertisement
'‌ഗവർണർ മുഖ്യമന്ത്രിയെ വിളിച്ച്‌ സമവായത്തിലെത്തുകയായിരുന്നു'; മുഖ്യമന്ത്രിയുടെ നിലപാട് പാർട്ടി അംഗീകരിച്ചുവെന്ന് വിശദീകരണം
'‌ഗവർണർ മുഖ്യമന്ത്രിയെ വിളിച്ച്‌ സമവായത്തിലെത്തുകയായിരുന്നു, മുഖ്യമന്ത്രിയുടെ നിലപാട് പാർട്ടി അംഗീകരിച്ചു'
  • വൈസ് ചാൻസലർ നിയമനത്തിൽ മുഖ്യമന്ത്രിയുടെ നിലപാട് പാർട്ടി അംഗീകരിച്ചതായി സിപിഎം വ്യക്തമാക്കി

  • ചില മാധ്യമങ്ങൾ പ്രചരിപ്പിക്കുന്ന പാർട്ടി-മുഖ്യമന്ത്രി അഭിപ്രായവ്യത്യാസം അടിസ്ഥാനരഹിതമാണെന്ന് പ്രസ്താവന

  • സുപ്രീം കോടതി നിർദ്ദേശപ്രകാരം ഗവർണറും മുഖ്യമന്ത്രിയും സമവായത്തിലെത്തിയതാണെന്ന് സിപിഎം വ്യക്തമാക്കി

View All
advertisement