അതേസമയം തന്റെ കുട്ടികള്‍ മൊബൈല്‍ ഫോണില്‍ എത്ര സമയം ചെലവഴിക്കുമെന്ന ചോദ്യത്തിനും അദ്ദേഹം മറുപടി നല്‍കി. കര്‍ശനമായി ഇടപെടുന്നതിനേക്കാള്‍ വ്യക്തിപരമായി ഒരു പരിധി നിശ്ചയിക്കുകയാണ് വേണ്ടത് എന്ന്അദ്ദേഹം പറഞ്ഞു. ടെക്‌നോളജിയെ വളരെ ഉത്തരവാദിത്തതോടെ ഉപയോഗിക്കണമെന്നാണ് ഇന്നത്തെ ഡിജിറ്റല്‍ ലോകത്തെ രക്ഷിതാവ് എന്ന നിലയില്‍ താന്‍ വിശ്വസിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
സോഷ്യല്‍ മീഡിയ അക്കൗണ്ടുകളുടെ സുരക്ഷയെപ്പറ്റിയും അദ്ദേഹം തുറന്ന് പറഞ്ഞു. അക്കൗണ്ടുകളുടെ പാസ്വേര്‍ഡ് താന്‍ ഇടയ്ക്കിടെ മാറ്റാറില്ലെന്ന് അദ്ദേഹം പറഞ്ഞു. ടു-ഫാക്ടര്‍ ഓതന്റിക്കേഷനില്‍ തനിക്ക് വിശ്വാസമുണ്ടെന്നും അദ്ദേഹം പറഞ്ഞു. അതേസമയം ടെക്‌നോളജി രംഗത്തെ വിപ്ലവകരമായ കണ്ടുപിടിത്തമാണ് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് എന്നും പിച്ചൈ പറഞ്ഞു.
advertisement
അതേസമയം അമേരിക്കന്‍ പൗരന്‍ ആണെങ്കിലും ഇന്ത്യന്‍ മൂല്യത്തേയും പൈതൃകത്തേയും അങ്ങേയറ്റം വിലമതിക്കുന്ന വ്യക്തി കൂടിയാണ് സുന്ദര്‍ പിച്ചൈ. ഈ സാംസ്‌കാരിക പശ്ചാത്തലം അദ്ദേഹത്തിന്റെ നേതൃപാടവത്തിന് ആഴം കൂട്ടുന്നു.
ടെക്‌നോളജി രംഗത്തെ മാറ്റങ്ങള്‍ സദാ നിരീക്ഷിക്കുന്ന വ്യക്തി കൂടിയാണ് സുന്ദര്‍ പിച്ചൈ. അദ്ദേഹം തന്റെ ഒരു ദിവസം ആരംഭിക്കുന്നതും ഈ മാറ്റങ്ങള്‍ അറിഞ്ഞുകൊണ്ടാണ്. അതിനായി അദ്ദേഹം സന്ദര്‍ശിക്കുന്ന ഒരു വെബ്സൈറ്റിനെപ്പറ്റിയും സുന്ദർ പിച്ചൈ വെളിപ്പെടുത്തിയിരുന്നു. രാവിലെ എഴുന്നേറ്റയുടനെ തന്നെ അദ്ദേഹം നോക്കുന്ന ഒരു വെബ്സൈറ്റാണ് ടെക്ക് മീം (Techmeme). ടെക് വാര്‍ത്തകള്‍ അടങ്ങിയ വെബ്സൈറ്റാണിത്.
ഈ വെബ്സൈറ്റിലെ വിവരങ്ങള്‍ വായിച്ചുകൊണ്ടാണ് തന്റെ പ്രഭാതം ആരംഭിക്കുന്നതെന്ന് സുന്ദർ പിച്ചൈ ഈയടുത്ത് നല്‍കിയ ഒരു അഭിമുഖത്തില്‍ പറഞ്ഞിരുന്നു. ടെക്നോളജിയുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍ അടങ്ങിയ വെബ്സൈറ്റാണ് Techmeme. 2005ലാണ് ഈ വെബ്സൈറ്റ് ആരംഭിച്ചത്. ഇന്റല്‍ എന്‍ജീനിയര്‍ ഗാബേ റിവേറയാണ് ഈ വെബ്സൈറ്റ് ആരംഭിച്ചത്. സത്യ നാദെല്ല, മാര്‍ക്ക് സക്കര്‍ബര്‍ഗ് എന്നിവരും പിന്തുടരുന്ന ഒരു വെബ്സൈറ്റ് കൂടിയാണിത്.
വായനക്കാരൂടെ ആവശ്യങ്ങള്‍ അറിഞ്ഞ് തയ്യാറാക്കുന്ന വിവരങ്ങളാണ് ഈ വെബ്സൈറ്റില്‍ അടങ്ങിയിരിക്കുന്നതെന്ന് സ്ഥാപകനായ ഗാബെ റിവേറ പറയുന്നു. ക്ലിക്ക് ബൈറ്റിന് വേണ്ട ന്യൂസുകളോ പോപ് അപ്പുകളോ വീഡിയോകളോ ഇതിലുള്‍പ്പെടുത്തിയിട്ടില്ലെന്നും അദ്ദേഹം പറയുന്നു. അതേസമയം സുന്ദര്‍ പിച്ചൈയുടെ ദിനചര്യ മുമ്പും സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായിട്ടുണ്ട്. രാവിലെ നേരത്തെ എഴുന്നേല്‍ക്കുന്ന പ്രകൃതക്കാരനാണ് സുന്ദര്‍ പിച്ചൈ. രാവിലെ 6.30നാണ് അദ്ദേഹം എഴുന്നേല്‍ക്കുന്നത്. ഒരു ചായ കുടിച്ച് പത്രം വായിക്കുന്ന പതിവും അദ്ദേഹത്തിനുണ്ട്. ഇക്കാര്യങ്ങളെല്ലാം തന്നെ സോഷ്യല്‍ മീഡിയയില്‍ നിരവധി തവണ ചര്‍ച്ചയായിട്ടുള്ളതാണ്.