ഇന്ന് പുലർച്ചെ മുതലാണ് ഗൂഗിൾ സർച്ച് നിരവധി ഉപയോക്താക്കൾക്ക് ലഭിക്കാതെയായത്. ഇതോടെ ആളുകൾ #GoogleDown എന്ന ഹാഷ് ടാഗുമായി ഫേസ്ബുക്കിലും ട്വിറ്ററിലും വ്യാപകമായി സ്ക്രീൻഷോട്ടുകൾ പങ്കുവെച്ചു. ഗൂഗിളിൽ ചിത്രവും മറ്റും തെരയുമ്പോൾ എറർ 500 എന്ന സന്ദേശമാണ് സ്‌ക്രീനിൽ തെളിയുന്നത്.
advertisement
ലോകത്തിലെ ഏറ്റവും വലിയ സെർച്ച് എഞ്ചിനുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങൾ റിപ്പോർട്ട് ചെയ്യുന്ന 40,000-ലധികം സംഭവങ്ങൾ ഉണ്ടായിട്ടുണ്ട്, അതിന്റെ പ്ലാറ്റ്‌ഫോമിലെ ഉപയോക്താക്കൾ സമർപ്പിച്ച പിശകുകൾ ഉൾപ്പെടെ നിരവധി സ്രോതസ്സുകളിൽ നിന്നുള്ള സ്റ്റാറ്റസ് റിപ്പോർട്ടുകൾ സമാഹരിച്ച് തകരാറുകൾ ട്രാക്ക് ചെയ്യുന്ന Downdetector പറയുന്നു. അതേസമയം ഈ പ്രശ്നത്തെക്കുറിച്ച് ഗൂഗിൾ ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.
അതേസമയം ഇന്ത്യയിൽ വലിയ രീതിയിൽ ഈ പ്രശ്നം റിപ്പോർട്ട് ചെയ്തിട്ടില്ല. എന്നാൽ അമേരിക്ക, ഓസ്‌ട്രേലിയ നിരവധി ഉപഭോക്താക്കൾക്ക് ഗൂഗിൾ ലഭിക്കുന്നില്ലായിരുന്നു. ചിലർക്ക് പിന്നീട് പ്രശ്നം പരിഹരിക്കപ്പെട്ടതായും അവർ ട്വീറ്റ് ചെയ്തിട്ടുണ്ട്.