"2019ല്‍ ആദ്യ റിപ്പോര്‍ട്ട് സമര്‍പ്പിച്ചതു മുതല്‍ ആന്‍ഡ്രോയിഡ് വിആര്‍പിയില്‍ 280ലധികം സാധുവായ സുരക്ഷാ പ്രശ്‌നങ്ങള്‍ അമന്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്, ഞങ്ങളുടെ പ്രോഗ്രാം വിജയകരമാക്കുന്നതില്‍ അമന്റെ പങ്ക് നിർണായകമാണ്'', വള്‍നറബിലിറ്റി റിവാര്‍ഡ് ടീമിന്റെ റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുന്നു. ഗൂഗിളിന്റെ റിവാർഡ് പ്രോഗ്രാമിന്റെ ഭാഗമായതു മുതല്‍ പാണ്ഡെ തന്റെ പ്രയത്നങ്ങൾക്ക് നല്ലൊരു തുക പ്രതിഫലം വാങ്ങിയിട്ടുണ്ടാകും. ആപ്പിള്‍, ഗൂഗിള്‍, ഫേസ്ബുക്ക് തുടങ്ങിയ ടെക്‌നോളജി ഭീമന്മാരില്‍ നിന്ന് ഇത്തരത്തിൽ പ്രതിഫലം നേടിയ നിരവധി ഇന്ത്യന്‍ ടെക്കികളില്‍ ഒരാളാണ് പാണ്ഡെ.
advertisement
Also Read- Tecno Pova 5G | ടെക്‌നോ പോവ 5ജി വാങ്ങിയാൽ 1999 രൂപ വിലയുള്ള പവർ ബാങ്ക് സൗജന്യം; ആമസോണിലെ ഓഫർ അറിയാം
ലോകത്തിന്റെ മിക്ക ഭാഗങ്ങളിലും ഇത്തരം സുരക്ഷാ പ്രശ്‌നങ്ങള്‍ കണ്ടെത്തുന്നത് വളരെ ഗൗരവകരമായ ബിസിനസ്സാണ്. എന്നിരുന്നാലും ഇന്ത്യന്‍ കമ്പനികള്‍ അത്തരം പ്രവര്‍ത്തനങ്ങളോട് വ്യത്യസ്തമായ ഒരു നയമാണ് സ്വീകരിച്ചു വരുന്നത്. ചില കമ്പനികൾ എത്തിക്കൽ ഹാക്കർമാരുടെ പ്രയത്നത്തിന് പ്രതിഫലം നല്‍കുന്നതിന് പകരം പരാതി കൊടുത്ത ചരിത്രവുമുണ്ട്. വര്‍ഷങ്ങളായി ഗൂഗിള്‍ ശക്തമായ ഒരു ബഗ് ബൗണ്ടി പ്രോഗ്രാം വികസിപ്പിച്ചെടുത്തിട്ടുണ്ട്. ആന്‍ഡ്രോയിഡിന്റെ സുരക്ഷ മെച്ചപ്പെടുത്തുന്നതിന് തിരശ്ശീലയ്ക്ക് പിന്നില്‍ നടക്കുന്ന പ്രവര്‍ത്തനങ്ങളുടെ തെളിവാണ് ഏറ്റവും പുതിയ റിപ്പോര്‍ട്ട്. പാണ്ഡെയെപ്പോലുള്ള നിരവധി ഗവേഷകര്‍ ആഗോള ബ്രാന്‍ഡുകളെ സുരക്ഷാ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ സഹായിക്കുന്ന സാഹചര്യത്തിൽ ഇന്ത്യ അത്തരം പ്രവര്‍ത്തനങ്ങളുടെ ഒരു പ്രധാന കേന്ദ്രമാകാനുള്ള ശ്രമത്തിലാണ്.
2021 ല്‍ യു-ചെങ് ലിന്‍ എന്ന വ്യക്തി ഗൂഗിളിൽ 128 സുരക്ഷാ പ്രശ്‌നങ്ങള്‍ കണ്ടെത്തി. 157,000 ഡോളറാണ് ഈ ഗവേഷകന്‍ പ്രതിഫലമായി നേടിയത്. ഗൂഗിള്‍ ക്രോമിന് വേണ്ടി, റോറി മക്നമര എക്കാലത്തെയും ഏറ്റവും ഉയര്‍ന്ന പ്രതിഫലം നേടി. അവയിലൊന്ന് 2021ല്‍ ഒരു ക്രോം ബഗ് റിപ്പോര്‍ട്ട് ചെയ്തതിന് ലഭിച്ച ഏറ്റവും ഉയര്‍ന്ന റിവാര്‍ഡ് തുകയായ 45,000 ഡോളറായിരുന്നു. 18 സാധുവായ ബഗ് റിപ്പോര്‍ട്ടുകളോടെ 360 വള്‍നറബിലിറ്റി റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടിലെ ലീക്രാസോ ഈ വര്‍ഷം ഏറ്റവും കൂടുതല്‍ അവാര്‍ഡ് നേടിയ ഗവേഷകനായി.