TRENDING:

രാജ്യം 5Gയിലേക്ക്; ആദ്യമെത്തുന്നത് തെരഞ്ഞെടുത്ത നഗരങ്ങളിൽ

Last Updated:

വിവിധ കമ്പനികൾ ഇന്ത്യയിലെ 5ജി സാങ്കേതികവിദ്യയുടെ സാധ്യതകൾ പ്രധാനമന്ത്രിക്ക് മുന്നിൽ അവതരിപ്പിക്കും.

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
രാജ്യത്ത് 5ജി സേവനങ്ങൾ ഇന്ന് ആരംഭിക്കും. പ്രധാനമന്ത്രി നരേന്ദ്രമോദി  5ജിയുടെ ഉദ്ഘാടനം നിർവഹിക്കുക. രാജ്യത്തെ പ്രധാന ടെലികോം ഓപ്പറേറ്റർമാരായ ജിയോ എയർടെൽ വോഡഫോൺ ഐഡിയ കമ്പനികളുടെ പ്രതിനിധികളും ചടങ്ങിൽ പങ്കെടുക്കും. വിവിധ കമ്പനികൾ ഇന്ത്യയിലെ 5ജി സാങ്കേതികവിദ്യയുടെ സാധ്യതകൾ പ്രധാനമന്ത്രിക്ക് മുന്നിൽ അവതരിപ്പിക്കും.
advertisement

മഹാരാഷ്ട്ര, ഗുജറാത്ത്, ഒഡീഷ എന്നിവിടങ്ങളിലെ മൂന്ന് വ്യത്യസ്ത സ്ഥലങ്ങളിലെ വിദ്യാർത്ഥികളുമായി മുംബൈയിലെ ഒരു സ്‌കൂളിലെ അധ്യാപകനെ ബന്ധിപ്പിച്ചാണ് 5ജിയുടെ സാധ്യതകൾ റിലയൻസ് ജിയോ പ്രദർപ്പിക്കുക. ഓഗ്മെന്റഡ് റിയാലിറ്റിയുടെ സാധ്യതകളും എആർ ഉപകരണത്തിന്റെ ആവശ്യമില്ലാതെ തന്നെ വിദൂരമായി രാജ്യത്തുടനീളമുള്ള കുട്ടികളെ പഠിപ്പിക്കുന്നതിനായി എങ്ങനെ ഇത്‌ ഉപയോഗിക്കാമെന്നും ജിയോ കാണിക്കും.

ഉത്തർപ്രദേശിൽ നിന്നുള്ള ഒരു പെൺകുട്ടിക്ക് വെർച്വൽ റിയാലിറ്റിയുടെയും ഓഗ്മെന്റഡ് റിയാലിറ്റിയുടെയും സഹായത്തോടെ സൗരയൂഥത്തെ കുറിച്ച് പഠിക്കാനുള്ള അവസരമാണ് എയർടെൽ ഡെമോയിൽ കാണിക്കുന്നത്. ഹോളോഗ്രാമിലൂടെ ഡയിൽ എത്തുന്ന പെൺകുട്ടി പ്രധാനമന്ത്രിയുമായി തന്റെ പഠന അനുഭവം പങ്കുവെക്കുന്നതിനുള്ള സൗകര്യവും എയർടെൽ മോഡൽ ഒരുക്കിയിട്ടുണ്ട്.

advertisement

Also Read-രാജ്യത്ത് 5ജി സേവനം ഇന്നുമുതൽ; പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്യും

ഡയസിൽ തുരങ്കത്തിന്റെ ഡിജിറ്റൽ ട്വിൻ സൃഷ്ടിച്ച് ഡൽഹി മെട്രോയുടെ നിർമ്മാണത്തിലിരിക്കുന്ന ടണലിലെ തൊഴിലാളികളുടെ സുരക്ഷയെയാണ് വോഡഫോൺ ഐഡിയ കാണിക്കുക. വിദൂര സ്ഥലത്ത് നിന്ന് തത്സമയം തൊഴിലാളികൾക്ക് സുരക്ഷാ അലേർട്ടുകൾ നൽകാൻ ഡിജിറ്റൽ ട്വിൻ സഹായിക്കും.വിആർ, ആർട്ടിഫിഷ്യൽ ഇന്റലിജൻസ് എന്നിവ ഉപയോഗിച്ച് ജോലി തത്സമയം നിരീക്ഷിക്കാൻ പ്രധാനമന്ത്രി ഡയസിൽ നിന്ന് തത്സമയ ഡെമോയും എടുക്കും.

advertisement

ചടങ്ങിന് ശേഷം വിവിധ മേഖലകളിൽ 5ജി സാങ്കേതികവിദ്യ ഉപയോഗിക്കുന്നതിന് എങ്ങനെ എന്ന് വിശദമാക്കുന്ന എക്സിബിഷനും പ്രധാനമന്ത്രി സന്ദർശിക്കും. പ്രിസിഷൻ ഡ്രോൺ അധിഷ്ഠിത കൃഷി, ഹൈ സെക്യൂരിറ്റി റൂട്ടറുകൾ & എഐ അടിസ്ഥാനമാക്കിയുള്ള സൈബർ ത്രെറ്റ് ഡിറ്റക്ഷൻ പ്ലാറ്റ്‌ഫോം; ഓട്ടോമേറ്റഡ് ഗൈഡഡ് വാഹനങ്ങൾ; അംബുപോഡ് - സ്മാർട്ട് ആംബുലൻസ്; വിദ്യാഭ്യാസത്തിലും കുട്ടികളുടെ കഴിവുകൾ വികസിപ്പിക്കുന്നതിനുമായി ആഗ്മെന്റഡ് റിയാലിറ്റി/വെർച്വൽ റിയാലിറ്റി/ മിക്‌സ് റിയാലിറ്റി ഉപയോഗം, മലിനജല നിരീക്ഷണ സംവിധാനം; സ്മാർട്ട്-അഗ്രി പ്രോഗ്രാം; ഡയഗ്‌നോസ്റ്റിക്‌സ്, എന്നിവയാണ് എക്‌സിബിഷനിലെ പ്രധാന ആകർഷണം.

advertisement

സാധാരണക്കാർക്ക് ഏറെ ഉപകാരപ്പെടുന്ന ഒന്നാണ് 5ജി സാങ്കേതികവിദ്യ. തടസമില്ലാത്ത കവറേജ്, ഉയർന്ന ഡാറ്റ നിരക്ക്, കുറഞ്ഞ ലേറ്റൻസി, ഊർജ്ജ കാര്യക്ഷമത, സ്‌പെക്ട്രം കാര്യക്ഷമത, നെറ്റ്വർക്ക് കാര്യക്ഷമത എന്നിയും 5ജിയുടെ ഉപഭോക്താക്കൾക്ക് ലഭിക്കും. മാത്രമല്ല കോടിക്കണക്കിന് ഇന്റർനെറ്റ് ഉപകരണങ്ങളെ ബന്ധിപ്പിക്കുന്നതിന് 5ജി സാങ്കേതികവിദ്യ സഹായിക്കും.

തെരഞ്ഞെടുത്ത നഗരങ്ങളിൽ അവതരിപ്പിക്കുന്ന 5 ജി സേവനങ്ങൾ അടുത്ത രണ്ട് വർഷത്തിനുള്ളിൽ രാജ്യം മുഴുവൻ വ്യാപിപ്പിക്കുമെന്ന് വാർത്താവിനിമയ മന്ത്രാലയം പ്രസ്താവനയിൽ വ്യക്തമാക്കിയിരുന്നു.

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

News Summary- India set move to 5G service. Prime Minister Narenda Modi will launch 5G services

advertisement

മലയാളം വാർത്തകൾ/ വാർത്ത/Money/Tech/
രാജ്യം 5Gയിലേക്ക്; ആദ്യമെത്തുന്നത് തെരഞ്ഞെടുത്ത നഗരങ്ങളിൽ
Open in App
Home
Video
Impact Shorts
Web Stories