ഇപ്പോഴിതാ ലോകമെമ്പാടുമുള്ള ആളുകൾ സാധാരണയായി ഉപയോഗിക്കുന്ന ഒട്ടും സുരക്ഷിതമല്ലാത്ത പാസ്‌വേഡുകളുടെ പട്ടിക പുറത്തിറക്കിയിരിക്കുകയാണ് നോർഡ് പാസ് എന്ന വെബ്സൈറ്റ്. ഇത് തുടർച്ചയായി അഞ്ചാം വർഷമാണ് നോർഡ്‌പാസ് ഹാക്കർമാർക്ക് നിമിഷനേരം കൊണ്ട് തകർക്കാവുന്ന പാസ്‌വേഡുകളുടെ ലിസ്റ്റ് പുറത്തുവിടുന്നത്. ഈ പഠനത്തിന്റെ അടിസ്ഥാനത്തിൽ ഇന്ത്യയിൽ 3.6 ലക്ഷത്തിലധികം തവണ ഉപയോഗിച്ചിട്ടുള്ള ഏറ്റവും സാധാരണമായ പാസ്‌വേഡ് "123456" ആണ് എന്ന് കണ്ടെത്തി. ഇത് വെറും ഒരു സെക്കൻഡിനുള്ളിൽ തന്നെ ഹാക്കർമാർക്ക് കണ്ടെത്താനാകും എന്നാണ് പറയപ്പെടുന്നത്.
advertisement
ഇനി ഈ വർഷം ഇന്ത്യയിലെ ആളുകൾ സാധാരണയായി ഉപയോഗിച്ചിട്ടുള്ള പാസ്‌വേഡുകളും ഹാക്കർമാർക്ക് ഇത് ക്രാക്ക് ചെയ്യാൻ എടുത്ത സമയവും പരിശോധിക്കാം.
"123456" ( 1 സെക്കൻഡിൽ താഴെ )
"12345678" ( 1 സെക്കൻഡിൽ താഴെ)
" 12345" ( 1 സെക്കൻഡ്)
" pass@123" ( 5 മിനിറ്റ് )
" 123456789" ( 1 സെക്കൻഡിൽ താഴെ)
" Admin@123" ( ഒരു വർഷം)
" India@123" ( 3 മണിക്കൂർ)
" admin @123" ( 34 മിനിറ്റ് )
അതേസമയം ആഗോളതലത്തിലും അഡ്മിന്മാരടക്കം ഏറ്റവും സാധാരണയായി ഉപയോഗിക്കുന്ന പാസ്‌വേഡാണ് “123456” എന്നും പഠനത്തിൽ വ്യക്തമായി. അതിനാൽ നിങ്ങളുടെ പാസ്‌വേഡ് ഈ പട്ടികയിൽ ഉൾപ്പെടുന്നുണ്ടെങ്കിൽ അത് ഇപ്പോൾ തന്നെ മാറ്റുന്നതായിരിക്കും ഉചിതം. വലിയക്ഷരങ്ങൾ, ചെറിയ അക്ഷരങ്ങൾ, അക്കങ്ങൾ, ചിഹ്നങ്ങൾ എന്നിവയെല്ലാം ഉൾപ്പെടുത്തിക്കൊണ്ട് ഒരു പാസ്സ്‌വേർഡ് തയ്യാറാക്കുന്നതാണ് എപ്പോഴും സുരക്ഷിതമെന്നും സൈബർ സുരക്ഷാ വിദഗ്ധർ ശുപാർശ ചെയ്യുന്നു.