അതിനാല്‍ ഉപയോക്താക്കള്‍ ഈ ടൂള്‍ ഉപയോഗിക്കുന്നത് നിര്‍ത്താനും പരസ്യരഹിത ഉള്ളടക്കം നല്‍കുന്ന പ്രീമിയം സേവനം പണം നല്‍കി വാങ്ങാനുമാണ് യൂട്യൂബ് ആവശ്യപ്പെടുന്നത്.
എന്നാൽ പരസ്യങ്ങള്‍ തടസ്സപ്പെടുത്തുന്ന ആഡ് ബ്ലോക്കര്‍ ഉപയോഗിക്കുന്നവർക്ക് യൂട്യൂബ് വളരെ സ്ലോ ആയി പ്രവര്‍ത്തിക്കുന്നതായി ഉപയോക്താക്കള്‍ പറയുന്നു. യൂട്യൂബിന്റെ ഏറ്റവും പുതിയ അപ്‌ഡേഷനിലാണ് ഇത് ഉള്ളത്. ലക്ഷക്കണക്കിന് ഉപയോക്താക്കളാണ് യൂട്യൂബിന് ഉള്ളത്. ലോകമെമ്പാടുമുള്ള കോടികണക്കിന് ആളുകള്‍ വളരെക്കാലമായി ആഡ് ബ്ലോക്കറുകള്‍ ഉപയോഗിക്കുന്നുണ്ട്.
advertisement
ഇത് ഉപയോഗിക്കുമ്പോള്‍ വീഡിയോ കാണുന്നതിന്റെ മുമ്പായും ഇടയിലും പരസ്യങ്ങള്‍ കാണില്ല. അടുത്തിടെ യൂട്യൂബ് വീഡിയോകള്‍ക്ക് മൂന്ന് സ്‌ട്രൈക്ക് നിയമങ്ങള്‍ യൂട്യൂബ് കൊണ്ടുവന്നിരുന്നു. ആളുകള്‍ ആഡ് ബ്ലോക്കര്‍ ഉപയോഗിക്കുന്നത് നിര്‍ത്താനും യൂട്യൂബ് സൗജന്യമായി ഉപയോഗിക്കാന്‍ ആഗ്രഹിക്കുന്നിടത്തോളം നാള്‍ അവരുടെ പ്രൊഫൈലിലെ എല്ലാ വീഡിയോകള്‍ക്കും പരസ്യങ്ങള്‍ക്കാണിക്കാനും മതിയായ സമയം ഇതിലൂടെ കിട്ടുന്നു.
അതേസമയം, ആഡ് ബ്ലോക്കറുകള്‍ ഉപയോഗിക്കുമ്പോള്‍ മറ്റ് പ്രശ്‌നങ്ങളൊന്നുമില്ലാത്ത മൈക്രോ സോഫ്റ്റ് എഡ്ജ് പോലുള്ള മറ്റ് ബ്രൗസറുകളില്‍ വീഡിയോ കാണാം. പലരും ഇതിലേക്ക് മാറിയിട്ടുണ്ട്. അതേസമയം, ഇത്തരം പഴുതുകള്‍ എത്രകാലത്തേക്ക് ലഭ്യമാകുമെന്ന കാര്യത്തില്‍ ഉറപ്പില്ല. എന്നാല്‍, ആഡ് ബ്ലോക്കറുകള്‍ പോലുള്ള സംവിധാനങ്ങള്‍ ഉപയോഗിക്കുന്നത് നിര്‍ത്താന്‍ ആളുകളെ പ്രേരിപ്പിക്കുന്ന ശ്രമങ്ങളുമായി യൂട്യൂബ് മുന്നോട്ട് പോകാനാണ് സാധ്യത. അതിനര്‍ഥം സമീപഭാവിയില്‍ തന്നെ കൂടുതല്‍ നിയന്ത്രണങ്ങള്‍ ഉണ്ടായേക്കും.