എന്നാല്‍, ചില കാര്യങ്ങള്‍ ശ്രദ്ധിച്ചാൽ കുറഞ്ഞ പലിശയ്ക്ക് പേഴ്സണൽ ലോൺ എടുക്കാവുന്നതാണ്. അവ എന്തൊക്കെയാണെന്ന് നോക്കാം.
ക്രെഡിറ്റ് സ്‌കോര്‍
വായ്പകള്‍ അനുവദിക്കുന്നതിന് മുമ്പായി ബാങ്കുകള്‍ സാധാരണഗതിയില്‍ വായ്പയെടുക്കുന്നയാളുടെ ക്രെഡിറ്റ് സ്‌കോര്‍ വിലയിരുത്താറുണ്ട്. മികച്ച ക്രെഡിറ്റ് സ്‌കോര്‍ ഉള്ളയാള്‍ക്ക് കുറഞ്ഞ പലിശ നിരക്കില്‍ വായ്പ ലഭിക്കും. വീഴ്ചകള്‍ വരുത്താതെ കൃത്യ സമയത്ത് വായ്പ തിരിച്ചടയ്ക്കാനുള്ള കഴിവിനെയാണ് ഇത് സൂചിപ്പിക്കുന്നത്.
വായ്പാ ചെലവ്
വായ്പയെടുക്കുമ്പോള്‍ അതുമായി ബന്ധപ്പെട്ട് മറ്റു കാര്യങ്ങള്‍ക്കും ഫീസ് നല്‍കേണ്ടതുണ്ട്. ഇവ കൂടി ചേരുമ്പോള്‍ വായ്പയെന്നത് അല്‍പം ചെലവേറിയതാകും. പ്രീപെയ്‌മെന്റ് നിരക്കുകളും വായ്പാ തിരിച്ചടവ് മുടങ്ങുമ്പോള്‍ പിഴയായി ഈടാക്കുന്ന തുകയുമെല്ലാം ഇതില്‍ ഉള്‍പ്പെടുന്നു.
advertisement
ബാങ്കുകളുടെ താരതമ്യം
വ്യത്യസ്തമായ പലിശ നിരക്കുകളാണ് വിവിധ ബാങ്കുകള്‍ വ്യക്തിഗത വായ്പകള്‍ക്ക് ഈടാക്കുന്നത്. അതിനുമപ്പുറം പ്രൊസസ്സിങ് ഫീസുകള്‍, വായ്പാ തുക എന്നിവയെല്ലാം ഓരോ ബാങ്കുകളിലും വ്യത്യസ്തമായിരിക്കും. അതിനാല്‍ ബാങ്കുകളെ താരതമ്യം ചെയ്ത് തീരുമാനമെടുക്കുന്നതിലൂടെ വലിയൊരു തുക ലാഭിക്കാന്‍ കഴിയും.
തിരിച്ചടവ്
വായ്പകള്‍ എടുക്കുന്നതിന് മുമ്പായി വായ്പയെടുക്കുന്നയാള്‍ ഉറപ്പായും തനിക്ക് വായ്പ കൃത്യമായി തിരിച്ചടയ്ക്കാനുള്ള കഴിവ് ഉണ്ടോയെന്ന് പരിശോധിക്കേണ്ടതാണ്. ഓരോ മാസവുമുള്ള വരുമാനത്തിന് അനുസൃതമായ തുക വായ്പാ തുകയായി തിരിച്ചടയ്‌ക്കേണ്ടി വരും. വീഴ്ചകള്‍ കൂടാതെ വായ്പ തിരിച്ചടയ്‌ക്കേണ്ടത് വളരെ പ്രധാനമാണ്.