ഇവര്‍ക്കാണ് രണ്ടാം സമ്മാനമായ ഒരു കോടി രൂപ ലഭിച്ചത്. വടകര എസ് പി ഓഫീസിലെ പൊലിസുകാരാണ്. ഇതില്‍ രണ്ടു പേര്‍ ഡ്രൈവര്‍മാരും മൂന്നു പേര്‍ സ്പെഷല്‍ ബ്രാഞ്ച് ഉദ്യോഗസ്ഥരുമാണ്. എസ് പി ഓഫീസില്‍ സ്ഥിരമായി ലോട്ടറി വില്‍പ്പന നടത്തുന്ന കച്ചവടകാരനെ സഹായിക്കാന്‍ ഇവര്‍ പതിവായി ലോട്ടറി എടുക്കാറുണ്ട്. അങ്ങനെ നറുക്കെടുപ്പിന് തലേദിവസമാണ് ഇവര്‍ ഇതെടുത്തത്. സ്ഥിരമായി ലോട്ടറി എടുക്കാറുണ്ടെങ്കിലും ആദ്യമായാണ് സമ്മാനം ലഭിക്കുന്നത്. സമ്മാനം ലഭിച്ച ടിക്കറ്റ് ഗ്രാമീൺ ബാങ്കിന്റെ മേപ്പയൂര്‍ ശാഖയില്‍ ഏല്‍പ്പിച്ചു.
advertisement
Also Read- തിരുവോണം ബമ്പറിൽ ആശയക്കുഴപ്പം; 12 കോടിയുടെ ബമ്പർ അടിച്ചത് തനിക്കെന്ന് ദുബായിലെ ഹോട്ടൽ ജീവനക്കാരൻ
അപ്രതീക്ഷിതമായി സമ്മാനം ലഭിച്ചതിന്റെ ആഹ്ളാദത്തിലാണ് ഈ പൊലീസുകാരിപ്പോൾ. അഞ്ച് പേർ ചേർന്ന് ഷെയറിട്ടെടുത്ത ടിക്കറ്റിനാണ് സമ്മാനം ലഭിച്ചിരിക്കുന്നത്. വളരെയധികം സന്തോഷമുണ്ടെന്നും സമ്മാനത്തുക എന്ത് ചെയ്യണമെന്ന് തീരുമാനിച്ചിട്ടില്ലെന്നും ഇവർ മാധ്യമങ്ങളോട് പ്രതികരിച്ചു.
Also Read- Thiruvonam Bumper BR 81 | കേരളം കാത്തിരുന്ന നറുക്കെടുപ്പ് ഫലം; Complete Results
"അടുത്തുള്ളൊരു കച്ചവടക്കാരനിൽ നിന്നാണ് ടിക്കറ്റ് എടുത്തത്. അസുഖമായി കിടന്ന ഇദ്ദേഹം ഒത്തിരി നാളുകൾക്ക് ശേഷമാണ് കച്ചവടത്തിനിറങ്ങിയത്. ടിക്കറ്റുകളൊക്കെ ബാക്കിയാണ് നിങ്ങൾ എന്തെങ്കിലും എടുക്കണമെന്ന് അയാൾ പറഞ്ഞു. അങ്ങനെയാണ് ഞങ്ങൾ അഞ്ച് പേർ ചേർന്ന് ലോട്ടറി എടുക്കുന്നത്" - പൊലീസുകാർ പറയുന്നു.
അതേസമയം ദുബായിൽ ഹോട്ടൽ ജീവനക്കാരനായ വയനാട് പനമരം സ്വദേശി സൈതലവിക്കാണ് ഒന്നാം സമ്മാനമായ 12 കോടി ലഭിച്ചതെന്ന റിപ്പോർട്ടുകളാണ് പുറത്തുവരുന്നത്. എന്നാൽ, ഇത് ഉറപ്പുവരുത്തുന്നതിന് നാട്ടിൽ നിന്നും സൈതലവിക്കായി ടിക്കറ്റെടുത്ത സുഹൃത്തിനായുള്ള കാത്തിരിപ്പിലാണ് കുടുംബം. ഏറെ ആകാംക്ഷകൾക്കൊടുവിലാണ് ഭാഗ്യശാലി ആരെന്ന് വെളിപ്പട്ടത്. 12 കോടി നേടിയ ഭാഗ്യവാനെ കേരളം മുഴുവൻ തിരയുമ്പോഴാണ് തനിക്കാണ് സമ്മാനമെന്ന അവകാശവാദവുമായി പ്രവാസിയായ സൈതലവി രംഗത്തെത്തിയത്. മീനാക്ഷി ലോട്ടറി ഏജൻസിയിൽ നിന്നും വിൽപ്പന നടത്തിയ ടി ഇ 645465 എന്ന ടിക്കറ്റിനാണ് 12 കോടിയുടെ ഒന്നാം സമ്മാനമെന്ന് ഇന്നലെ തന്നെ വിവരം പുറത്തു വന്നിരുന്നു.
