നാളികേര ഉത്പാദനം വർധിപ്പിക്കുന്നതിനായി പ്രത്യേക പദ്ധതികൾ ആവിഷ്‌കരിക്കുമെന്ന പ്രഖ്യാപനം കേരളത്തിന് ഗുണം ചെയ്‌തേക്കും. 2030 ഓടെ കശുവണ്ടി, കൊക്കോ എന്നിവയുടെ പ്രീമിയം ഉത്പന്നങ്ങളുടെ ആഗോള കേന്ദ്രമായി രാജ്യം മാറുമെന്ന പ്രഖ്യാപനവും കേരളത്തിന് പ്രതീക്ഷ നൽകുന്നതാണ്. മൂന്ന് പുതിയ ആയുർവേദ ഇൻസ്റ്റിറ്റ്യൂട്ടുകൾ ആരംഭിക്കുമെന്ന് ധനമന്ത്രി അറിയിച്ചിട്ടുണ്ട്. ഇതിലൊന്ന് കേരളത്തിൽ വന്നേക്കാം. ചന്ദനം പ്രോത്സാഹിപ്പിക്കുമെന്നും ബജറ്റിൽ പ്രഖ്യാപനമുണ്ട്.
അതേസമയം, കേരളം പ്രതീക്ഷയോടെ കാത്തിരുന്ന എയിംസ് ഇത്തവണയും പ്രഖ്യാപിച്ചില്ല. സംസ്ഥാനത്തിന്റെ മറ്റൊരു സ്വപ്‌ന പദ്ധതിയായ അതിവേഗ റെയിൽപാതയ്ക്കും പച്ചക്കൊടി വീശിയില്ല. എന്നാൽ ചെന്നൈ, ബെംഗളൂരു നഗരങ്ങളെ ഉൾപ്പെടുത്തി അതിവേഗ റെയിൽപാത ഇടനാഴി കേന്ദ്ര പ്രഖ്യാപിക്കുകയും ചെയ്തിട്ടുണ്ട്. മുംബൈ-പുണെ, ഹൈദരാബാദ്- പൂനെ, ഹൈദരാബാദ്-ബെംഗളൂരു, ഹൈദരാബാദ്- ചെന്നൈ, ചെന്നൈ-ബെംഗളൂരു, ഡൽഹി-വാരണാസി, വാരണാസി-സിലിഗുരി എന്നീ ഏഴ് ഇടനാഴികളാണ് ധനമന്ത്രി പ്രഖ്യാപിച്ചത്.
advertisement
Summary: While presenting the third budget of the third Narendra Modi government in Parliament, Finance Minister Nirmala Sitharaman announced a Mineral Corridor that includes Kerala. As part of marine ecosystem protection, the Finance Minister also stated that special conservation and care centers for sea turtles will be established in Kerala and Karnataka.
