ബജറ്റിലെ പ്രധാന പ്രഖ്യാപനങ്ങൾ
- ബയോ-ഫാർമ സ്ട്രാറ്റജി : ഇന്ത്യയെ ആഗോള ബയോ-ഫാർമ നിർമ്മാണ ഹബ്ബാക്കി മാറ്റാൻ ₹10,000 കോടി വകയിരുത്തി.
- MSME വളർച്ച: ചെറുകിട-ഇടത്തരം സംരംഭങ്ങളെ ശാക്തീകരിക്കാൻ ₹10,000 കോടിയുടെ എസ്എംഇ (SME) ഗ്രോത്ത് ഫണ്ട്.
- ഇലക്ട്രോണിക് ഘടകങ്ങളുടെ നിർമ്മാണത്തിനുള്ള വിഹിതം ₹40,000 കോടിയായി ഉയർത്തി.
- സേവന മേഖല: 2047-ഓടെ ആഗോള സേവന മേഖലയിൽ 10% വിഹിതം കൈവരിക്കാൻ ലക്ഷ്യമിടുന്നു.
- വിദേശത്തുള്ള വ്യക്തിഗത നിക്ഷേപകർക്ക് (PROI) ഒരു കമ്പനിയിൽ നിക്ഷേപിക്കാവുന്ന പരിധി 5 ശതമാനത്തിൽ നിന്ന് 10 ശതമാനമായി ഉയർത്തി.
- ധനക്കമ്മി 2026 സാമ്പത്തിക വർഷത്തിൽ 4.4% ആയും 2027-ൽ 4.3% ആയും കുറയ്ക്കാൻ ലക്ഷ്യം.
- ഇന്ത്യയിലെ പ്രധാന നഗരങ്ങളെ ബന്ധിപ്പിക്കുന്ന 7 പുതിയ ഹൈ-സ്പീഡ് റെയിൽ കോറിഡോറുകൾ
- കേരളം, ഒഡീഷ, തമിഴ്‌നാട്, ആന്ധ്രാപ്രദേശ് എന്നിവിടങ്ങളിൽ ധാതു ഇടനാഴികൾ സ്ഥാപിക്കും.
- സാരനാഥ്, ഹസ്തിനാപുരം ഉൾപ്പെടെ 15 പുരാവസ്തു കേന്ദ്രങ്ങളെ സാംസ്കാരിക വിനോദസഞ്ചാര കേന്ദ്രങ്ങളായി വികസിപ്പിക്കും.
- 3 പുതിയ എയിംസ് (AIIMS) ആശുപത്രികൾ, 3 ആയുർവേദ ഇൻസ്റ്റിറ്റ്യൂട്ടുകൾ, കിഴക്കൻ ഇന്ത്യയിൽ ഒരു പുതിയ ഡിസൈൻ സ്കൂൾ എന്നിവ സ്ഥാപിക്കും.
- 15,000 സ്കൂളുകളിലും 5000 കോളേജുകളിലും കണ്ടന്റ് ക്രിയേറ്റർ ലാബുകൾ സ്ഥാപിക്കാൻ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ക്രിയേറ്റീവ് ടെക്നോളജിക്ക് പിന്തുണ നൽകും.
- നാഷണൽ കൗൺസിൽ ഫോർ ഹോട്ടൽ മാനേജ്‌മെന്റ് നവീകരിച്ച് നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹോസ്പിറ്റാലിറ്റി ആക്കും.
- പുതിയ ആദായനികുതി നിയമം 2026 ഏപ്രിൽ മുതൽ പ്രാബല്യത്തിൽ വരും.
- റിട്ടേണുകൾ തിരുത്താനുള്ള സമയം ഡിസംബർ 31-ൽ നിന്ന് മാർച്ച് 31 വരെ നീട്ടി (ചെറിയ ഫീസോടെ).
- ശമ്പളക്കാർക്ക് (ITR-1, ITR-2) തീയതി ജൂലൈ 31 ആയി തുടരും. ട്രസ്റ്റുകൾക്കും മറ്റും ഓഗസ്റ്റ് 31 വരെ സമയം നൽകും.
- വെളിപ്പെടുത്താത്ത വിദേശ ആസ്തികൾ രേഖപ്പെടുത്താൻ 6 മാസത്തെ പ്രത്യേക സമയം നൽകും.
- വിദേശ ടൂർ പാക്കേജുകൾ, വിദേശത്തെ ചികിത്സ, വിദ്യാഭ്യാസം എന്നിവയ്ക്കുള്ള ടിസിഎസ് 2% ആയി കുറച്ചു.
- ഇന്ത്യൻ ഡാറ്റാ സെന്ററുകൾ ഉപയോഗിക്കുന്ന ആഗോള ക്ലൗഡ് കമ്പനികൾക്ക് 2047 വരെ നികുതി അവധി.
- ഫ്യൂച്ചേഴ്സ് ട്രേഡിംഗിനുള്ള എസ്ടിടി (STT) 0.02%-ൽ നിന്ന് 0.05% ആയി ഉയർത്തി. ഷെയർ ബൈബാക്കുകൾ ഇനി മുതൽ ക്യാപിറ്റൽ ഗെയിൻസ് ആയി പരിഗണിക്കും.
- ദാരിദ്ര്യ നിർമ്മാർജനം: കഴിഞ്ഞ 10 വർഷത്തിനിടെ 25 കോടി ജനങ്ങൾ ബഹുതല ദാരിദ്ര്യത്തിൽ നിന്ന് മുക്തരായെന്ന് ധനമന്ത്രി.
- സംസ്ഥാന വിഹിതം: കേന്ദ്ര നികുതിയുടെ 41% സംസ്ഥാനങ്ങൾക്ക് നൽകണമെന്ന 16-ാം ധനകാര്യ കമ്മീഷൻ ശുപാർശ അംഗീകരിച്ചു. ഇതിനായി ₹1.4 ലക്ഷം കോടി വകയിരുത്തി.
- ഖേലോ ഇന്ത്യ: കായിക മേഖലയ്ക്ക് 10 വർഷത്തെ ഊർജ്ജം നൽകാൻ ഖേലോ ഇന്ത്യ മിഷൻ.
- പരിസ്ഥിതി: കാർബൺ ബഹിർഗമനം കുറയ്ക്കുന്നതിനുള്ള പദ്ധതികൾക്കായി 5 വർഷത്തേക്ക് ₹20,000 കോടി.
- വ്യക്തിഗത ഇറക്കുമതി: വ്യക്തിഗത ആവശ്യങ്ങൾക്കായി വിദേശത്ത് നിന്ന് സാധനങ്ങൾ കൊണ്ടുവരുന്നതിനുള്ള നികുതി 20%-ൽ നിന്ന് 10% ആയി കുറച്ചു.
advertisement
advertisement
advertisement
advertisement
ഏറ്റവും പുതിയ ബിസിനസ് വാർത്തകൾ, വ്യക്തിപരമായ സാമ്പത്തിക വിവരങ്ങൾ,ദിവസം തോറുമുള്ള സ്വർണ നിരക്ക് എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
New Delhi,New Delhi,Delhi
First Published :
Feb 01, 2026 2:04 PM IST
മലയാളം വാർത്തകൾ/ വാർത്ത/Money/
Union Budget 2026 Highlights: 10000 കോടി ബയോഫാർമ സ്ട്രാറ്റജി; 7 അതിവേഗ റെയിൽ ഇടനാഴികൾ; ബജറ്റിലെ പ്രധാന പ്രഖ്യാപനങ്ങൾ
