കോഴിക്കോട്: കോരപ്പുഴയുടെ കൈവഴിയായ കൊയിലാണ്ടി അണേലി കടവിലാണ് ഇന്ത്യയിലെ ആദ്യത്തെയും എഷ്യയിലെ രണ്ടാമത്തെയുമായ കണ്ടൽ മ്യൂസിയം ഒരുങ്ങുന്നത്. എന്നാൽ കണ്ടലിനും, പുഴയ്ക്കും ഭീഷണിയായി അനേകം പ്ലാസ്റ്റിക്ക് കുപ്പികളാണ് തീരത്ത് അടിഞ്ഞ് കുടിയത്.
advertisement
ഇത്തരത്തിൽ അടിഞ്ഞ് കൂടിയ കുപ്പികൾ ശേഖരിച്ച് തോണി തന്നെ നിർമ്മിച്ചിരിക്കുകയാണ് ഇവിടുത്തെ ഇരുപത്തിയോഞ്ചളം വരുന്ന ചെറുപ്പക്കാർ. ജോലിയും, പഠനത്തിനുമായി നാട്ടു വിട്ടവർ കോവിഡ് കാലത്താണ് ഒത്തുകൂടിയത്. അങ്ങനെ വെറുതെ ഇരുന്ന സമയത്ത് പുഴയും, കണ്ടലും സംരക്ഷിക്കാൻ പ്ലാസ്റ്റിക്ക് കുപ്പികൾ ശേഖരിക്കാൻ ഇവർ കൂട്ടായി തീരുമാനിച്ചു.
നാലായിരത്തോളം കുപ്പികളാണ് ഇങ്ങനെ ശേഖരിച്ച് കൂട്ടിയത്. ഉപയോഗ ശൂന്യമായ കുപ്പികൾ കൊണ്ട് എന്തെങ്കിലും ഉണ്ടാക്കുവാൻ കഴിയുമോയെന്ന് യൂട്യൂബിൽ തിരഞ്ഞു. അങ്ങനെ തോണി നിർമ്മിക്കാമെന്ന് കണ്ടെത്തിയത്. ഇതിനാവശ്യമായ മുളയും,കയറുമെല്ലാം ശേഖരിച്ച് തോണി നിർമ്മിച്ചിരിക്കുകയാണ് ഈ ചെറുപ്പക്കാർ ഇപ്പോൾ.
കുപ്പികൾ കൊണ്ട് ഇരുപത്തിരണ്ട് പേർക്ക് ഒരുമിച്ച് യാത്ര ചെയ്യുവാൻ കഴിയുന്ന രീതിയിലാണ് തോണി നിർമ്മിച്ചിട്ടുള്ളത്. രണ്ട് മാസങ്ങൾ ശേഷം അണേലിയെ കണ്ടൽ മ്യൂസിയമാക്കുമ്പോൾ ഈ തോണിയെ പരിസ്ഥിതി സംരക്ഷണ ബോധത്തിനായി ഉപയോഗിക്കുവാനാണ് ഈ ചെറുപ്പക്കാരുടെ തീരുമാനം.