TRENDING:

കോട്ടയം പുഞ്ചവയല്‍ വാഹനാപകടം: എട്ടു വയസുകാരി മരിച്ചു

Last Updated:
impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
കോട്ടയം: മുണ്ടക്കയം പുഞ്ചവയലില്‍ നിയന്ത്രണം വിട്ട ജീപ്പ് തെങ്ങിലിടിച്ച് എട്ടു വയസ്സുകാരിക്ക് ദാരുണാന്ത്യം. പുഞ്ചവയല്‍ കൊച്ചുപുരയ്ക്കല്‍ ജോമോന്റെ മകള്‍ എസ്തര്‍ ആണ് മരിച്ചത്. ഉച്ചയ്ക്ക് ഒന്നരയോടെയാണ് അപകടം.
advertisement

പള്ളിയില്‍ വേദ പഠനത്തിനെത്തിയ കുട്ടികളുമായി വീട്ടിലേക്ക് മടങ്ങുന്നതിനിടെയായിരുന്നു അപകടം. നിയന്ത്രണം വിട്ട് റോഡില്‍ നിന്നും തെന്നിമാറിയ ജീപ്പ് സമീപത്തെ തെങ്ങില്‍ ഇടിക്കുകയായിരുന്നു.

വാഹനത്തില്‍ എട്ടു പേരുണ്ടായിരുന്നു. മുന്നോലി, അഞ്ഞൂറ്റി നാലു കോളനി പ്രദേശത്തെ കുട്ടികളാണ് ഇവര്‍. മൂന്ന് പേരെ കോട്ടയം മെഡിക്കല്‍ കോളജിലും മറ്റുള്ളവരെ മുണ്ടക്കയത്തെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു. ഇതില്‍ ഒരാളുടെ നില ഗുരുതരമാണ്. മുണ്ടക്കയം ചതുപ്പ് തടത്തിലെ ജോസുകുട്ടിയുടെ ജീപ്പാണ് അപകടത്തില്‍പ്പെട്ടത്.

Also Read ശാന്തമ്പാറയില്‍ 2 മൃതദേഹങ്ങള്‍ കണ്ടെത്തി: കൊലപാതകമെന്ന് സംശയം

advertisement

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

മലയാളം വാർത്തകൾ/ വാർത്ത/Nattu Varthamanam/
കോട്ടയം പുഞ്ചവയല്‍ വാഹനാപകടം: എട്ടു വയസുകാരി മരിച്ചു