എത്രരൂപയ്ക്ക് പെട്രോൾ അടിച്ചിട്ടുണ്ടെന്നത് മാനദണ്ഡമാക്കിയല്ല ചായയും കടിയും നൽകുന്നത്. രാവിലെ 10.30 മുതൽ 11.30 വരെയും വൈകിട്ട് 3.30 മുതൽ 4.40 വരെയുമുള്ള സമയങ്ങളിൽ 150 പേർക്കുള്ള ചായയും കടിയുമാണ് നൽകുന്നത്. ഒന്നും പുറത്തുനിന്ന് വാങ്ങുന്നതല്ല. വീട്ടിൽ തന്നെ നിർമിച്ചതാണ്. സംസ്ഥാനത്ത് തന്നെ ആദ്യമായാണ് ഇത്തരമൊരു സൗകര്യം പമ്പിൽ നിന്ന് ലഭിക്കുന്നത്. വാഹനമോടിച്ച് ക്ഷീണിച്ചെത്തുന്ന ഡ്രൈവർമാർക്കും യാത്രക്കാർക്കും ആശ്വാസമാവുകയാണ് പമ്പുടമയുടെ ഈ നടപടി. ഇത് സേവനമായാണ് കാണുന്നതെന്ന് പമ്പുടമ സുരേഷ് പറയുന്നു. ചായയും കടിയും വിതരണം ചെയ്യാനായി പ്രത്യേകം ജീവനക്കാരെയും പമ്പിൽ നിയമിച്ചിട്ടുണ്ട്.
advertisement
Location :
First Published :
February 13, 2019 7:17 PM IST
മലയാളം വാർത്തകൾ/ വാർത്ത/Nattu Varthamanam/
ഈ പമ്പിലെത്തിയാൽ രണ്ടുണ്ട് കാര്യം; പെട്രോളുമടിക്കാം, ക്ഷീണവുമകറ്റാം
