നിവിൻ പോളിയുടെ ലൊക്കേഷനിലെ ആഡംബര കാരവാൻ, ലൈവ് ആക്ഷൻ ഡ്രാമയുമായി പോലീസ്

Last Updated:

കളമശ്ശേരിയിൽ ഷൂട്ടിംഗ് നടക്കവെയാണ് നടപടി

കൊച്ചി: ഷൂട്ടിംഗ് ലൊക്കേഷനിൽ നിന്നും മൂന്ന് ആഡംബര കാരവാനുകൾ പിടിച്ചെടുത്ത്‌ മോട്ടോർ വാഹന വകുപ്പ്. രൂപമാറ്റം വരുത്തിയ വാനാണ് ഒരെണ്ണം, മറ്റൊന്ന് തമിഴ് നാട്ടിൽ മാത്രം ഓടാൻ അനുമതി ലഭിച്ച വാഹനമാണ്. ഇനി ഒരെണ്ണം നിയമാനുസൃതമല്ലാതെ ഉപയോഗിക്കാൻ കൊടുത്തതാണ്. ഇവയിൽ നിന്നും ക്രമേണ ഒരു ലക്ഷം, 40,000, 10,000 എന്നിങ്ങനെ പിഴ ചുമത്തിയിട്ടുണ്ട്. കളമശ്ശേരിയിൽ ഷൂട്ടിംഗ് നടക്കവെയാണ് നടപടി. നിവിൻ പോളി നായകനാവുന്ന സിനിമയുടെ ലൊക്കേഷനിലാണ് സിനിമയെ വെല്ലുന്ന രംഗംങ്ങൾ അരങ്ങേറിയത്. നിവിൻ, നായിക നയൻതാര, സംവിധായകൻ ധ്യാൻ എന്നിവർക്ക് ഉപയോഗിക്കാനായി വരുത്തിയ കാരവാനുകളാണ്‌.
മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർമാരായ എൽദോ വർഗീസ്, ജോസഫ് ചെറിയാൻ, സ്മിത ജോസ്, അസിസ്റ്റന്റ് മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർമാരായ കെ.എക്സ്.നിബി, പി.ജെ. അനീഷ്, എസ്.സതീഷ് എന്നിവരടങ്ങുന്ന സംഘമാണ് പരിശോധനക്ക് നേതൃത്വം കൊടുത്തത്. ആർടിഒ ജോജി പി.ജോസ്, എൻഫോഴ്സ്മെന്റ് ആർ.ടി.ഒ കെ. മനോജ്കുമാർ എന്നിവർ വാഹനങ്ങൾ പരിശോധിച്ചു. കഴിഞ്ഞ ഒരാഴ്ചയായി എല്ലാ ഷൂട്ടിംഗ് ലൊക്കേഷനുകളിലും കാരവാൻ പരിശോധന കർശനമാക്കിയിരിക്കുകയാണ്
സ്വകാര്യ വാനിന്റെ സീറ്റുകൾ മാറ്റി തത്‌സ്ഥാനത്ത് അടുക്കള, ശുചിമുറി, ബെഡ്‌റൂം എന്നിവ സെറ്റ് ചെയ്തിരിക്കുകയാണ് ഒരു കാരവാനുള്ളിൽ. തമിഴ് നാട്ടിൽ മാത്രം ഉപയോഗിക്കാൻ പെർമിറ്റുള്ള രണ്ടാമത്തെ വാഹനം കേരളത്തിൽ ഓടിക്കുന്നത് നിയമവിരുദ്ധമാണ്. സ്വകാര്യ ആവശ്യത്തിന് മാത്രം അനുമതിയുള്ളതാണ് മറ്റൊന്ന്.
advertisement
മലയാളം വാർത്തകൾ/ വാർത്ത/Film/
നിവിൻ പോളിയുടെ ലൊക്കേഷനിലെ ആഡംബര കാരവാൻ, ലൈവ് ആക്ഷൻ ഡ്രാമയുമായി പോലീസ്
Next Article
advertisement
കാസർ​ഗോഡ് പ്ലൈവുഡ് ഫാക്ടറിയില്‍ പൊട്ടിത്തെറി; ഒരു മരണം
കാസർ​ഗോഡ് പ്ലൈവുഡ് ഫാക്ടറിയില്‍ പൊട്ടിത്തെറി; ഒരു മരണം
  • കാസർ​ഗോഡ് പ്ലൈവുഡ് ഫാക്ടറിയിൽ പൊട്ടിത്തെറിയിൽ ഒരാൾ മരിച്ചു, നിരവധി പേർക്ക് പരിക്കേറ്റു.

  • അപകടത്തിൽ പരുക്കേറ്റവരെ മംഗലാപുരത്തും കാസർഗോട്ടും ഉള്ള ആശുപത്രികളിലേക്ക് മാറ്റി.

  • ഫാക്ടറിയിൽ 300ലധികം തൊഴിലാളികൾ ജോലി ചെയ്യുന്നതിനിടെയാണ് അപകടം ഉണ്ടായത്.

View All
advertisement