നൂറുവർഷത്തോളം പഴക്കമുള്ള ഒരു ചന്തയുണ്ട് കൊല്ലം ജില്ലയിൽ. ശാസ്താംകോട്ട പഞ്ചായത്തിൽ സ്ഥിതിചെയ്യുന്ന ആഞ്ഞിലി മൂട് ചന്ത.കൊല്ലം ജില്ലയിലെ തന്നെ ഏറ്റവും മികച്ച മീൻ ലഭിയ്ക്കുന്ന ഒരിടം കൂടി ആണ് ഇത്. ശാസ്താംകോട്ട കായലിൽ നിന്നും മറ്റും പിടിക്കുന്ന മത്സ്യങ്ങൾ വിട്ടാവശ്യത്തിൽ കൂടുതൽ ലഭിക്കുമ്പോൾ ബാക്കി വരുന്നവ വിൽക്കാനായി ആണ് ഈ പ്രദേശത്തെ ആളുകൾ ഈ സ്ഥലം ആദ്യ കാലങ്ങളിൽ ഉപയോഗിച്ചത്.കാലം കഴിഞ്ഞപ്പോൾ ആവശ്യക്കാരുടെ എണ്ണം കൂടി. ശാസ്താംകോട്ടയിൽ മാത്രം ഒതുങ്ങാതെ നീണ്ടകരയിൽ നിന്നും കരുനാഗപ്പള്ളിയിൽ നിന്നും ചവറയിൽ നിന്നുമൊക്കെ മത്സ്യം ഇവിടെയെത്തി.ഇന്ന് ആയിരക്കണക്കിന് ആളുകൾ ഒരു ദിവസം എത്തുന്ന ഒരു വലിയ ചന്ത ആയി മാറി. മത്സ്യത്തിന് പുറമേ പച്ചക്കറികൾ, ഉണക്ക മീൻ, മാംസം, കപ്പ തുടങ്ങിയവ എല്ലാം ഇവിടെ കിട്ടും. ദൂരെ സ്ഥലങ്ങളിൽ നിന്നു പോലും നല്ല മീൻ തേടി ആളുകൾ ദിവസവും ഇവിടെ എത്തുന്നു.