TRENDING:

മഞ്ചേശ്വരത്ത് റോഡരികിൽ യുവാവിന്റെ മൃതദേഹം; കേസെടുത്ത് പൊലീസ്

Last Updated:

മഞ്ചേശ്വരം പോലീസ് നടത്തിയ പരിശോധനയിൽ അപകടം നടന്നതിന്റെ ലക്ഷണങ്ങൾ ഒന്നും  കണ്ടെത്താനായില്ല.

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
കാസർഗോഡ്: മഞ്ചേശ്വരത്ത് യുവാവിന്റെ മൃതദേഹം ദുരൂഹ സാഹചര്യത്തിൽ കണ്ടെത്തി. കേരള-കർണാടക അതിർത്തിയിലെ കുഞ്ചത്തൂർ പദവിൽ റോഡരികിലാണ് മൃതദേഹം കണ്ടെത്തിയത്. കർണാടക ഗതക സ്വദേശി ഹനുമന്തയാണ് മരിച്ചത്.
advertisement

ഇന്ന് പുലർച്ചെയാണ് സംഭവം. മൃതദേഹത്തിനു സമീപമായി ബൈക്കും കണ്ടെത്തിയിട്ടുണ്ട്. മഞ്ചേശ്വരം പോലീസ് നടത്തിയ പരിശോധനയിൽ അപകടം നടന്നതിന്റെ ലക്ഷണങ്ങൾ ഒന്നും  കണ്ടെത്താനായില്ല. വാഹന അപകടത്തിൽ ഉണ്ടാകുന്ന തരത്തിലുള്ള പരിക്കുകളും ഹനുമന്തന്റെ  ദേഹത്തുണ്ടായിരുന്നില്ലെന്ന്  പോലീസ് പറയുന്നു.

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

മംഗളൂരു കോടിയിൽ ബൈൽ വിശാൽ നഴ്സിംഗ് ഹോം ക്യാന്റീനിൽ ജീവനക്കാരനാണ് ഹനുമന്ത.  കുടുംബസമേതം  തലപ്പാടിയിലാണ്  താമസം. മഞ്ചേശ്വരം എസ് ഐ രാഘവന്റെ നേതൃത്വത്തിലുള്ള സംഘം സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി. അസ്വാഭാവിക മരണത്തിന് കേസെടുത്ത മഞ്ചേശ്വരം  പൊലീസ് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്.

advertisement

മലയാളം വാർത്തകൾ/ വാർത്ത/Nattu Varthamanam/
മഞ്ചേശ്വരത്ത് റോഡരികിൽ യുവാവിന്റെ മൃതദേഹം; കേസെടുത്ത് പൊലീസ്
Open in App
Home
Video
Impact Shorts
Web Stories