പാലാ നഗരത്തിൽ നഗരസഭ ഒരുക്കിയ കാന്‍റീൻ ആണ് രുചികരമായ ഭക്ഷണം ഈ വിലയിൽ നൽകുന്നത്. പാലാ നഗരസഭയും കുടുംബ
ശ്രീയും ചേർന്നാണ് ന്യായവില ഭക്ഷണശാല തയ്യാറായിരിക്കുന്നത്. രാവിലെ 07.30 മുതൽ 10 മണിവരെ പ്രഭാതഭക്ഷണം ലഭിക്കും. ഒരു ഇഡ്ഡലിക്ക് അഞ്ചുരൂപയാണ് വില. ഇഡ്ഡലിക്കൊപ്പം സാമ്പാറും ചൂടുവെള്ളവും ലഭിക്കും.
ഉച്ചയൂണും വലിയ വില നൽകാതെ കഴിക്കാം. 20 രൂപ നൽകിയാൽ ഊണ് ലഭിക്കും. ചോറ്, ഒഴിച്ചുകറി (രസം അല്ലെങ്കിൽ സാമ്പാർ)
പുളിശ്ശേരി, തോരൻ, അച്ചാറ് ഇത്രയും അടങ്ങുന്നതാണ് ഉച്ചയൂണ്. ഇരിപ്പിടം ഉണ്ടെങ്കിലും കൂപ്പൺ എടുത്ത് ക്യൂ നിന്ന് ഭക്ഷണം വാങ്ങി, കുടിവെള്ളവുമെടുത്ത് യഥാസ്ഥാനത്ത് വന്നിരുന്ന് ഭക്ഷണം കഴിക്കാം.
advertisement
രാത്രിയിൽ തനിച്ചായി പോകുന്ന സ്ത്രീകൾക്കായി 'കൂട്' ഒരുങ്ങി
ശ്രീധരൻപിള്ളയ്ക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തു
പാലായിൽ രാവിലെ പ്രഭാതഭക്ഷണം കഴിച്ചാൽ ചുരുങ്ങിയത് ഒരു 40 രൂപയെങ്കിലും ചെലവാകും. ഇനി ഇഡ്ഡലി കഴിക്കാമെന്ന് വച്ചാൽ തന്നെയും ഇഡ്ഡലി ഒന്നിനു വില 8 രൂപയാണ്. ഊണി
ന് സ്പെഷ്യൽ ഒന്നമില്ലെങ്കിൽ, കുറഞ്ഞത് 40 രൂപയാവും. ഇവിടെ ന്യായവില ഭക്ഷണശാല യിൽ 20 രൂപയ്ക്ക് ഊണ് ലഭിക്കും.പ്രഭാതഭക്ഷണമായി 4 ഇഡ്ഡലിയിലും ഉച്ചയ്ക്ക് ഒരു ഊണിനും കൂടി 40 രൂപ ചിലവഴിച്ചാൽ മതി.
