രാത്രിയിൽ തനിച്ചായി പോകുന്ന സ്ത്രീകൾക്കായി 'കൂട്' ഒരുങ്ങി
Last Updated:
തിരുവനന്തപുരം: നഗരകേന്ദ്രത്തിൽ സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമായ് സൗജന്യ രാത്രികാല അഭയകേന്ദ്രം ഒരുങ്ങി. തമ്പാനൂര്‍ ബസ് ടെര്‍മിനലില്‍ എട്ടാം നിലയിലാണ് സാമൂഹ്യനീതി വകുപ്പ് - 'എന്‍റെ കൂട്' എന്ന പേരിൽ അഭയകേന്ദ്രം ഒരുക്കിയിട്ടുള്ളത്. തെരുവിലും റെയിൽവെ സ്റ്റേഷനിലും അടക്കം കഴിയേണ്ടി വന്നിരുന്ന സ്ത്രീകൾക്ക് ഇനി കൂടിൽ സുരക്ഷിതരായ് കഴിയാം.
സമ്പൂര്‍ണമായി ശീതികരിച്ച മുറികൾ, സൗജന്യഭക്ഷണം, മുഴുവന്‍സമയ സെക്യൂരിറ്റി സംവിധാനം എന്നിവയോടൊപ്പം അടുക്കളയും ശുചിമുറികളുമുണ്ട്. ഇതോടൊപ്പം കമ്പ്യുട്ടറും ടിവിയും ഇവിടെ ലഭ്യമാണ്. താമസം പൂര്‍ണമായും സൗജന്യമാണ്.
സ്ത്രീകള്‍ക്കും കുഞ്ഞുങ്ങള്‍ക്കും സുരക്ഷിതമായ വാസസ്ഥലം ഒരുക്കുക എന്ന ആശയത്തിൽ നിന്നാണ് 'എന്‍റെ കൂട്' യാഥാർത്ഥ്യമാകുന്നത്. തമ്പാനൂര്‍ ബസ് ടെര്‍മിനലില്‍ എട്ടാം നിലയിലുള്ള അഭയകേന്ദ്രത്തിൽ എത്തുന്നവർക്ക് സഹായത്തിനായ് രണ്ട് ജീവനക്കാരെയും നിയമിച്ചിട്ടുണ്ട്. വനിതകള്‍ക്കും കൂടെയുള്ള 12 വയസു വരെയുള്ള കുട്ടികള്‍ക്കും വൈകുന്നേരം അഞ്ചുമണി മുതല്‍ രാവിലെ ഏഴിമണി വരെയാണ് അഭയം നൽകുക. 50 പേര്‍ക്കാണ് ഒരേസമയം താമസിക്കാന്‍ കഴിയുക.
advertisement
Location :
First Published :
November 08, 2018 3:04 PM IST


