കോട്ടയത്ത് എത്തിച്ച കഞ്ചാവ് മറ്റു ജില്ലകളിലേക്ക് കടത്താനായിരുന്നു പദ്ധതി. അഞ്ച് പൊതികളിൽ പാക്ക് ചെയ്ത് വലിയ ബാഗിൽ ഒളിപ്പിച്ച നിലയിലായിരുന്നു കഞ്ചാവ്. കോട്ടയം കോടിമതയിൽ ബസ്സിറങ്ങിയപ്പോഴാണ് ശങ്കർ ഗണേശിനെ അറസ്റ്റ് ചെയ്തത്.
മുൻപും ശങ്കർ ഗണേശ് സേലത്തു നിന്ന് കേരളത്തിലേക്ക് കഞ്ചാവ് എത്തിച്ചിട്ടുണ്ട്. കഞ്ചാവ് കേരളത്തിലെത്തിക്കാൻ ഇയാളെ നിയോഗിച്ച സംഘത്തെ കണ്ടെത്താൻ എക്സൈസ് അന്വേഷണം തുടങ്ങി. കഴിഞ്ഞ ഒരു മാസമായി ജില്ലയുടെ വിവിധ ഭാഗങ്ങളിൽ എക്സൈസ് ശക്തമായ പരിശോധന നടത്തി വരികയായിരുന്നു.
advertisement
Location :
First Published :
Feb 09, 2020 6:00 PM IST
മലയാളം വാർത്തകൾ/ വാർത്ത/Nattu Varthamanam/
കോട്ടയത്ത് വോൾവോ ബസിൽ കഞ്ചാവ് വേട്ട; പത്ത് കിലോ കഞ്ചാവ് പിടികൂടിയത് സേലം സ്വദേശിയിൽ നിന്ന്
