പാലക്കാട് കുമരനെല്ലൂര്‍ ഇളയംപറമ്പില്‍ ജാഫറിന്റെ മകന്‍ ജുമാന്‍ അഹമ്മദിനാണ് അധ്യാപകന്റെ മര്‍ദ്ദനമേറ്റത്. എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിയായ ജുമാന്‍ ക്ലാസില്‍ നടന്ന പരീക്ഷയില്‍ കോപ്പിഅടിച്ചതിനായിരുന്നു മര്‍ദ്ദനം. ചോദ്യങ്ങളുടെ ഉത്തരം അറിയാത്തതിനാലാണ് കോപ്പി അടിച്ചതെന്നും ഇതില്‍ പ്രകോപിതനായ അധ്യാപകന്‍ ചൂരല്‍കൊണ്ട് തല്ലുകയായിരുന്നുവെന്നും വിദ്യാര്‍ഥി പറഞ്ഞു.
മറ്റു വിദ്യാര്‍ഥികള്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് പിതാവും ബന്ധുക്കളും സ്ഥലത്തെത്തി കുട്ടിയെ താമരശേരി താലൂക്കാശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ക്രൂരമായാണ് മര്‍ദ്ദിച്ചതെന്നും പരുക്കേറ്റ വിവരം ബന്ധുക്കളെ അറിയിക്കാന്‍ സ്‌കൂള്‍ അധികൃതര്‍ തയാറായില്ലെന്നും മാതാപിതാക്കള്‍ ആരോപിച്ചു. വിദ്യാര്‍ഥിയുടെ പരാതിയില്‍ താമരശ്ശേരി പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. അധ്യാപകനെ സ്ഥാപനത്തില്‍ നിന്നും സസ്പെന്‍ഡ് ചെയ്തതായി മര്‍ക്കസ് ഗാര്‍ഡന്‍ അധികൃതര്‍ പറഞ്ഞു.
advertisement
Also Read അന്തേവാസികള്‍ക്ക് ലൈംഗിക പീഡനം; പുല്ലൂരാംപാറയിലെ വൃദ്ധസദനം പൂട്ടിച്ചു