ഡെപ്യൂട്ടി എക്സൈസ് കമ്മിഷണർ ജേക്കബ് ജോണിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു സെബാസ്റ്റ്യൻ തുരുത്തിലെ പരിശോധ. കണ്ടൽ കാട്ടിൽ ഒളിപ്പിച്ച നിലയിലായിരുന്നു രാസവസ്തു.
വെള്ളത്തിൽ സൂക്ഷിച്ചിരുന്ന 30 ലിറ്റർ ചാരായവും 250ലിറ്റർ കോടയും 50 കിലോ ശർക്കരയും വാറ്റുപകരണങ്ങളും ഇവിടെ നിന്ന് പിടിച്ചെടുത്തു. ചാരയത്തിനു വീര്യം കൂട്ടുന്നതാണ് ഐസോ പ്രൊപ്പിൽ ആൽക്കഹോൾ. പഴ വർഗം ചേർത്ത് വറ്റിയതെന്ന വ്യാജേന വിൽപന നടത്താനാണ് പൈനാപ്പിൾ ഫ്ളേവർ ഉപയോഗിക്കുന്നത്.
BEST PERFORMING STORIES:ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസന്റെ ആരോഗ്യനിലയിൽ പുരോഗതി; മരുന്നുകളോട് പ്രതികരിക്കുന്നു [PHOTO]മോഹന്‍ലാൽ കോവിഡ് ബാധിച്ച് മരിച്ചെന്ന വ്യാജവാര്‍ത്ത: യുവാവ് അറസ്റ്റിൽ [NEWS]'വയനാട്ടിൽ ഭക്ഷണം കിട്ടാത്തവർക്ക് സ്മൃതി ഇറാനി ഇടപെട്ട് ആഹാരമെത്തിച്ചു'; വാർത്തയ്ക്ക് മറുപടിയുമായി മുഖ്യമന്ത്രി [NEWS]
advertisement
തുരുത്തുകളിലെ വാറ്റ് കണ്ടെത്താൻ ഡ്രോൺ ഉപയോഗിക്കുന്ന കാര്യവും എക്സൈസ് ആലോചിക്കുന്നുണ്ട്. കഴിഞ്ഞ ഒരാഴ്ചയ്ക്കുള്ളിൽ കൊല്ലം എക്സൈസ് സ്പെഷ്യൽ സ്ക്വാഡ് 500 ലിറ്റർ വ്യാജ മദ്യവും 40 ലിറ്റർ ചാരായവും 1100 ലിറ്റർ കോടയും പിടിച്ചെടുത്തിരുന്നു. സംഭവത്തിൽ 6 പേർ അറസ്റ്റിലുമായി.
എക്സൈസ് ഇൻസ്പെക്ടർ T. രാജീവ്, ബിനു ഗോപാൽ, അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ ബി. സന്തോഷ്, പ്രവന്റിവ് ഓഫീസർ ശ്യം കുമാർ, സിവിൽ എക്സൈസ് ഓഫീസർമാരായ ശരത്, മനു കെ മണി, വിഷ്ണു, അനൂപ് എ രവി, ഗോപൻ എന്നിവരാണ് പരിശോധന നടത്തിയത്
