ആദ്യ ഘട്ടത്തിൽ 16 ഓട്ടോറിക്ഷകളാണ് നിരത്തിലിറക്കിയിരിക്കുന്നത്. ഡ്രൈവർമാരെല്ലാം സൊസൈറ്റി അംഗങ്ങളാണ്. മെട്രോ സ്റ്റേഷനുകളിലെത്തുന്നവർക്ക് ലക്ഷ്യസ്ഥാനത്തേക്ക് പോകുന്നതിന് കൂടുതൽ സൗകര്യമൊരുക്കുകയെന്നതാണ് ലക്ഷ്യം. ഇങ്ങിനെവന്നാൽ മെട്രോയെ ആശ്രയിക്കുന്നവരുടെ എണ്ണത്തിൽ വർദ്ധനവുണ്ടാകുമെന്നും കൊച്ചി മെട്രോ റെയിൽ ലിമിറ്റഡ് പ്രതീക്ഷിക്കുന്നുണ്ട്. രണ്ടാം ഘട്ടത്തിൽ 22 ഓട്ടോറിക്ഷകൾ കൂടി കൊച്ചിയിൽ കൈനറ്റിക് ഗ്രീൻ എനർജി വിതരണം ചെയ്യും. ഭാവിയിൽ ഇ ഓട്ടോകളുടെ എണ്ണം 200 ആക്കി ഉയർത്താനാണ് ശ്രമം. ആലുവ, കളമശേരി, ഇടപ്പളളി, കലൂർ, എംജി റോഡ്, മഹാരാജാസ് കോളജ് സ്റ്റേഷനുകളിലാണ് ഓട്ടോറിക്ഷകൾ വിന്യസിക്കുക. ഇവിടങ്ങളിൽ ഓട്ടോറിക്ഷകൾ പാർക്ക് ചെയ്യും.
advertisement
Location :
First Published :
February 06, 2019 7:45 PM IST
