സമാധാനത്തിനുള്ള നൊബേല്‍: മത്സ്യത്തൊഴിലാളികളുടെ പേര് ശുപാര്‍ശ ചെയ്ത് ശശി തരൂര്‍
Last Updated:
പേര് ശുപാര്‍ശ ചെയ്ത വിവരം തരൂര്‍ ട്വിറ്ററിലൂടെയാണ് പങ്കുവെച്ചത്
തിരുവനന്തപുരം: സമാധാനത്തിനുള്ള നൊബേല്‍ പുരസ്‌കാരത്തിനു മത്സ്യത്തൊഴിലാളികളുടെ പേര് ശുപാര്‍ശ ചെയ്ത് ശശി തരൂര്‍ എംപി. പ്രളയ സമയത്ത് നടത്തിയ രക്ഷാപ്രവര്‍ത്തനങ്ങളെ അടിസ്ഥാനമാക്കിയാണ് തരൂര്‍ മത്സ്യത്തൊഴിലാളികളുടെ പേര് ശുപാര്‍ശ ചെയ്തത്.
ഇതുസംബന്ധിച്ച കത്ത് നൊബേല്‍ കമ്മിറ്റിക്ക് അയച്ച വിവരം തരൂര്‍ ട്വിറ്ററിലൂടെയാണ് പങ്കുവെച്ചത്. 'പ്രളയ സമയത്ത് മത്സ്യത്തൊഴിലാളികള്‍ കാഴ്ചവെച്ച ധൈര്യത്തിന്റെയും സേവനത്തിന്റെയും ത്യാഗത്തിന്റെയും പേരില്‍ അവരുടെ പേര് ശുപാര്‍ശ ചെയ്‌തെന്നാണ്' എംപി ട്വീറ്റിലൂടെ പറഞ്ഞിരിക്കുന്നത്.
Also Read: ആരോട് ചോദിച്ചിട്ട് ജനിപ്പിച്ചു? അച്ഛനും അമ്മക്കുമെതിരെ മകൻ നിയമനടപടിക്ക്
നൊബേല്‍ സമ്മാന കമ്മിറ്റിയുടെ ചെയര്‍മാന് അയച്ച കത്തില്‍ പ്രളയ രക്ഷാപ്രവര്‍ത്തനത്തില്‍ മത്സ്യത്തൊഴിലാളികള്‍ വഹിച്ച പങ്ക് തരൂര്‍ വ്യക്തമാക്കുന്നുണ്ട്. പ്രകികൂല സാഹചര്യത്തില്‍ തങ്ങളുടെ ബോട്ടുകളുമായ് വന്ന് സ്വന്തം ജീവന്‍പോലും പണയം വെച്ചാണ് മത്സ്യത്തൊഴിലാളികള്‍ രക്ഷാപ്രവര്‍ത്തനം നടത്തിയതെന്ന് എംപി പറയുന്നു.
advertisement
പ്രാദേശിക സാഹചര്യങ്ങള്‍ വ്യക്തമായി അറിയുന്ന തൊഴിലാളികള്‍ ചുഴിയുള്ള പ്രദേശങ്ങളില്‍ പോലും രക്ഷാപ്രവര്‍ത്തനം നടത്തിയെന്നും രക്ഷാപ്രവര്‍ത്തനത്തിനെത്തിയ സേനയ്ക്ക വരെ ഗുണകരമാകുന്ന രീതിയില്‍ പ്രവര്‍ത്തനങ്ങള്‍ നയിച്ചെന്നും എംപി ചൂണ്ടിക്കാട്ടുന്നു.
My letter to the Nobel Peace Prize Committee nominating the fishermen of Kerala for this year's Peace Prize in recognition of their courageous service & sacrifice during the #KeralaFloods of 2018: pic.twitter.com/xtPLrTnQBT
— Shashi Tharoor (@ShashiTharoor) February 6, 2019
advertisement
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
February 06, 2019 7:18 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
സമാധാനത്തിനുള്ള നൊബേല്‍: മത്സ്യത്തൊഴിലാളികളുടെ പേര് ശുപാര്‍ശ ചെയ്ത് ശശി തരൂര്‍


