പിടി വീഴാതിരിക്കാൻ വീടുകൾ കേന്ദ്രീകരിച്ചാണ് പ്രവർത്തനം. പഴയ വാറ്റു കേന്ദ്രങ്ങളിൽ എക്സെസും പോലീസും നിരീക്ഷണം ശക്തമാക്കിയതോടെയാണ് വീടുകൾ കേന്ദ്രീകരിച്ച് വാറ്റ് തുടങ്ങിയത്. പുത്തൻ ഉപകരണങ്ങളൊക്കെയാണ് ഇത്തരം സംഘങ്ങൾ ഉപയോഗിക്കുന്നത്. വടകര ആയഞ്ചേരിയിൽ വീട് കേന്ദ്രീകരിച്ചുള്ള വാറ്റിനിടെ ഒരാൾ പിടിയിലായി. തറോപൊയിൽ സ്വദേശി രഗീഷാണ് പിടിയിലായത്. ഇയാളുടെ വീട്ടിൽ നിന്ന് 250 ലിറ്റർ വാഷ് പിടികൂടി.
ആയഞ്ചേരിയിലെ മറ്റൊരു വീട്ടുപറമ്പിൽ നിന്ന് 200 ലിറ്റർ വാഷും പിടികൂടിയിട്ടുണ്ട്. കഴിഞ്ഞ ദിവസം മണിയൂർ കരുവഞ്ചേരിയിൽ നിന്ന് 650ലിറ്റർ വാഷും വാറ്റുപകരണങ്ങളും പിടികൂടിയിരുന്നു. വിജനമായ സ്ഥലങ്ങൾ വിട്ട് കള്ളവാറ്റുകാർ വീടുകളിൽ വാറ്റ് തുടങ്ങുന്നത് എക്‌സൈസ് വകുപ്പിന് തലവേദനയാണ്. കൂടിയ അളവിൽ ശർക്കര വാങ്ങുന്നതടക്കമുള്ള വിവരങ്ങൾ വച്ചാണ് പരിശോധന നടത്തുന്നത്.
advertisement
ഗ്രാമങ്ങൾ കേന്ദ്രീകരിച്ചുള്ള പരിശോധന വരും ദിവസങ്ങളിൽ ശക്തമാക്കാനാണ് എക്‌സൈസ് വകുപ്പിന്റെ തീരുമാനം.
