ജവാന്‍ മദ്യം സൂക്ഷിച്ചിരുന്ന മുറിയ്ക്ക് സമീപത്തായിരുന്നു തീപിടുത്തം. ഇതോടെ രക്ഷാപ്രവര്‍ത്തനത്തിനെത്തിയവരെല്ലാം 'ജവാന്റെ' കാര്യത്തിലെ ആശങ്ക പ്രകടിപ്പിക്കുകയായിരുന്നു. സമീപത്തെ കിണറില്‍ നിന്നും വെള്ളം കോരിയെടുത്താണ് ആളുകള്‍ ബീവറേജസിലേക്കെത്തിയത്.
തീ അണഞ്ഞതോടെ ജീവനക്കാരും ക്യൂവില്‍ ഉണ്ടായിരുന്നവരും ചേര്‍ന്ന് ജനറേറ്റര്‍ പുറത്തേക്ക് എത്തിച്ചു. ചൂടേറ്റു പഴുത്ത ജനറേറ്റര്‍ പുറത്തിറക്കുന്നതിനിടയില്‍ സെയില്‍സ്മാന്‍ ആറ്റിങ്ങല്‍ സ്വദേശി സുധീര്‍ സുബൈറിന്റെ കാലില്‍ പൊള്ളലേല്‍ക്കുകയും ചെയ്തിരുന്നു.
advertisement
വൈദ്യുതി ഇല്ലാത്തതിനെത്തുടര്‍ന്ന് അരമണിക്കൂറിലധിക നേരം ജനറേറ്റര്‍ പ്രവര്‍ത്തിപ്പിച്ചതായിരുന്നു അപകടത്തിന് കാരണം. ഉഗ്ര സ്‌ഫോടനത്തോടെ ജനറേറ്റര്‍ പൊട്ടിത്തെറിച്ചതോടെ തീ പടരുകയായിരുന്നു. പഴയ ബില്‍ ബുക്കുളും രജിസ്ട്രറുകളും തീ പിടിത്തത്തില്‍ നശിക്കുകയും ചെയ്തു. വില്‍പ്പനങ്ങള്‍ക്കുള്ള മദ്യങ്ങള്‍ രണ്ടുമുറിയുടെ അപ്പുറത്തായതിനാല്‍ വന്‍ അപകടം ഒഴിവാക്കുകയായിരുന്നു.
