സഹപ്രവർത്തകയോട് ലൈംഗിക ജീവിതത്തെപ്പറ്റി ചോദിച്ചു: എയർ ഇന്ത്യയിലെ മുതിർന്ന പൈലറ്റിനെതിരെ ലൈംഗിക പീഡന പരാതി

Last Updated:

ഭർത്താവിൽ നിന്ന് അകന്നു നിൽക്കേണ്ടി വരുന്ന സാഹചര്യത്തോട് എങ്ങനെ പൊരുത്തപ്പെടുന്നുവെന്നും എല്ലാ ദിവസവും ശാരീരിക ബന്ധം വേണമെന്നില്ലേയെന്നുമായിരുന്നു ചോദ്യം

ന്യൂഡൽഹി : പൈലറ്റിനെതിരായ ലൈംഗിക പീഡന പരാതിയിൽ അന്വേഷണം പ്രഖ്യാപിച്ച് എയർ ഇന്ത്യ. തന്റെ ലൈംഗിക ജീവിതം ഉൾപ്പെടെ വിവിധ കാര്യങ്ങളുമായി ബന്ധപ്പെട്ട് അനാവശ്യ ചോദ്യങ്ങൾ ഇയാൾ ചോദിച്ചു എന്നു കാട്ടി ഒരു വനിതാ പൈലറ്റ് പരാതി നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ ഒരു മുതിർന്ന പൈലറ്റിനെതിരെ പ്രത്യേക അന്വേഷണത്തിനും എയർ ഇന്ത്യ ഉത്തരവിട്ടിട്ടുണ്ട്.
ഇക്കഴിഞ്ഞ മെയ് 5 ന് ഹൈദരാബാദിൽ ഒരു പരിശീലന പരിപാടി കഴിഞ്ഞ് ഒരുമിച്ച് അത്താഴം കഴിക്കാൻ പരിശീലകനായ പൈലറ്റ് ക്ഷണിച്ചിരുന്നു. അദ്ദേഹത്തൊടൊപ്പം പലതവണ ഒരുമിച്ച് ജോലി ചെയ്തിട്ടുണ്ട്. അപ്പോഴൊക്കെ മാന്യനായാണ് തോന്നിയത്.അതുകൊണ്ട് തന്നെ ക്ഷണം സ്വീകരിച്ച് ഭക്ഷണം കഴിക്കാനായി അദ്ദേഹത്തിനൊപ്പം പോയി എന്നാണ് പരാതിയിൽ പറയുന്നത്. എട്ടു മണിയോടെ ഒരു റെസ്റ്ററന്റിലെത്തി.ഇതിന് ശേഷമാണ് അദ്ദേഹത്തിന്റെ പെരുമാറ്റം പരിധി വിട്ടതെന്നാണ് വനിതാ പൈലറ്റ് പറയുന്നത്.
advertisement
'തന്റെ ദാമ്പത്യ ജീവിതത്തിലെ അസ്വാരസ്യങ്ങളും അതുമൂലം താൻ എത്ര മനോവിഷമം അനുഭവിക്കുന്നുണ്ടെന്നും പറഞ്ഞാണ് അയാൾ സംസാരം തുടങ്ങിയത്. പിന്നീട് ചോദ്യങ്ങൾ എന്നോടായി.. ഭർത്താവിൽ നിന്ന് അകന്നു നിൽക്കേണ്ടി വരുന്ന സാഹചര്യത്തോട് എങ്ങനെ പൊരുത്തപ്പെടുന്നുവെന്നായിരുന്നു ചോദ്യം.എല്ലാ ദിവസവും ശാരീരിക ബന്ധം വേണമെന്നില്ലേയെന്നും അയാൾ ചോദിച്ചു. സംസാരം പരിധി വിട്ടപ്പോൾ സംസാരിക്കാൻ താത്പ്പര്യമില്ലെന്നറിയിച്ച് താൻ അവിടെ നിന്ന് മടങ്ങിയെന്നാണ് പരാതി.
Click here to add News18 as your preferred news source on Google.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ദേശീയ വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/India/
സഹപ്രവർത്തകയോട് ലൈംഗിക ജീവിതത്തെപ്പറ്റി ചോദിച്ചു: എയർ ഇന്ത്യയിലെ മുതിർന്ന പൈലറ്റിനെതിരെ ലൈംഗിക പീഡന പരാതി
Next Article
advertisement
ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിൽ മെറ്റാ ​ഗ്ലാസ് ധരിച്ച് കയറിയ ശ്രീലങ്കൻ സ്വദേശി കസ്റ്റഡിയിൽ
ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിൽ മെറ്റാ ​ഗ്ലാസ് ധരിച്ച് കയറിയ ശ്രീലങ്കൻ സ്വദേശി കസ്റ്റഡിയിൽ
  • ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിൽ മെറ്റാ സ്മാർട്ട് ഗ്ലാസ് ധരിച്ച് കയറിയ ശ്രീലങ്കൻ സ്വദേശി പിടിയിൽ.

  • ക്യാമറയും മൈക്രോഫോണും ഉള്ള മെറ്റാ ഗ്ലാസ് സുരക്ഷാ ഭീഷണിയായി കണക്കാക്കി പൊലീസ് ചോദ്യം ചെയ്യുന്നു.

  • ക്ഷേത്രത്തിൽ മൊബൈൽ, ക്യാമറ ഉപകരണങ്ങൾ നിരോധിച്ചതിനാൽ സ്മാർട്ട് ഗ്ലാസ് ഉപയോഗം വിവാദമായി.

View All
advertisement