തൃശ്ശൂർ വനംവകുപ്പ് ഫ്ലൈംയിംഗ് സ്വക്വാഡാണ് ആനയെയും കൊണ്ടു വന്ന ലോറിയും പിടിച്ചെടുത്തത്. ഉത്സവ എഴുന്നള്ളിപ്പിനു ആനയെ എത്തിക്കാൻ കളക്ടറുടെ അനുമതിയും ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റും നിർബന്ധമാണ്. എന്നാൽ ഇതിന് ഒരു പരിശോധനയും നടത്തിയിരുന്നില്ലെന്നാണ് ഉദ്യോഗസ്ഥർ പറയുന്നത്. രേഖകളില്ലാത്തതിനാൽ നേരത്തെ തന്നെ ആനയെ ഉത്സവങ്ങളിൽ പങ്കെടുപ്പിക്കരുതെന്ന് കാണിച്ച് ഉദ്യോഗസ്ഥർ കത്ത് നൽകിയിരുന്നതാണ്. ഇത് അവഗണിച്ച് വീണ്ടും എഴുന്നെള്ളിപ്പിനെത്തിക്കാൻ ശ്രമിച്ചതോടെയാണ് വനംവകുപ്പിന്റെ നടപടി.
Also Read-പരീക്ഷണ ചികിത്സ: പൊള്ളലേറ്റ് ആരോഗ്യാവസ്ഥ മോശമായ തൃപ്രയാർ ബലരാമൻ ചെരിഞ്ഞു
advertisement
ഫോറസ്റ്റ് ഫ്ലൈയിംഗ് സ്‌ക്വാഡ് ഓഫീസര്‍ ഭാസി ബഹുലേയന്‍, സെക്ഷന്‍ ഫോറസ്റ്റ് ഓഫീസര്‍ എം.എസ് ഷാജി, ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍മാരായ രാജ് കുമാര്‍, ഇ.പി.പ്രതീഷ്, ജിതേഷ് ലാല്‍ എന്നിവരുടെ നേതൃത്വത്തിലാണ് ആനയേയും, ലോറിയും പിടിച്ചെടുത്തത്.
