പരീക്ഷണ ചികിത്സ: പൊള്ളലേറ്റ് ആരോഗ്യാവസ്ഥ മോശമായ തൃപ്രയാർ ബലരാമൻ ചെരിഞ്ഞു

വാത ചികിത്സയുടെ ഭാഗമായി എണ്ണചൂടാക്കിയുള്ള പരീക്ഷണ ചികിത്സ നടത്തിയിരുന്നു. ഇതിനിടെയാണ് ആനക്ക് കാലിൽ പൊള്ളലേറ്റത്

news18
Updated: April 1, 2019, 1:48 PM IST
പരീക്ഷണ ചികിത്സ: പൊള്ളലേറ്റ് ആരോഗ്യാവസ്ഥ മോശമായ തൃപ്രയാർ ബലരാമൻ ചെരിഞ്ഞു
തൃപ്രയാർ ബലരാമൻ
  • News18
  • Last Updated: April 1, 2019, 1:48 PM IST
  • Share this:
തൃശ്ശൂർ : പരീക്ഷണചികിത്സക്കിടെ പൊള്ളലേറ്റ് ഗുരുതരാവസ്ഥയിലായ തൃപ്രയാർ ബലരാമൻ ചെരിഞ്ഞു. ഊരകം ക്ഷേത്രത്തിന് സമീപം ചികിത്സയിലിരുന്ന ആന പുലർച്ചയോടെയാണ് ചരിഞ്ഞത്. വാത ചികിത്സയുടെ ഭാഗമായി എണ്ണചൂടാക്കിയുള്ള പരീക്ഷണ ചികിത്സ നടത്തിയിരുന്നു. ഇതിനിടെയാണ് ആനക്ക് കാലിൽ പൊള്ളലേറ്റത്. ഈ മുറിവ് ബലരാമന്റെ ആരോഗ്യ സ്ഥിതി വഷളാക്കുകയായിരുന്നു.

Also Read-ഏഷ്യയിലെ ഏറ്റവും പ്രായംകൂടിയ പിടിയാന 'ഗജരാജ മുത്തശ്ശി' ദാക്ഷായണി ചരിഞ്ഞു

ആറാട്ടുപുഴ പൂരത്തിന് തൃപ്രയാർ തേവരുടെ തിടമ്പേറ്റുന്നതും പൂരത്തിന്റെ സവിശേഷ ചടങ്ങായ ചാലുകീറൽ നടത്തിയിരുന്നതും ബലരാമനായിരുന്നു. ആനയുടെ പരീക്ഷണചികിത്സയ്ക്കെതിരെ നാട്ടുകാർ രംഗത്തെത്തിയതോടെ ദേവസ്വം ബോർഡ് മറ്റ് ചികിത്സ ആരംഭിച്ചിരുന്നു. സ്വയം എഴുന്നേറ്റ് നിൽക്കാൻ കഴിയാത്ത ബലരാമനെ തൂണുകളുടെ സഹായത്തോടെയാണ് എഴുന്നേൽപ്പിച്ച് നിർത്തിയിരുന്നത്. ഒറ്റ നിൽപ്പിനെ തുടർന്ന് ആനയുടെ വലത് മുൻ നഖങ്ങൾക്കുള്ളിൽ പഴുപ്പുണ്ടായെന്നും ഇത് പുറത്തേക്കൊഴുകുന്നുണ്ടായിരുന്നുവെന്നും പറയപ്പെടുന്നു. ആനയെ ഷെൽട്ടറിനുള്ളിൽ പാർപ്പിക്കണമെന്നാണ് നിയമമെങ്കിലും കൊടുംചൂടിൽ മാവിനടിയിൽ നിർത്തിയായിരുന്നു ചികിത്സയെന്നും ആരോപണമുണ്ട്.

Also Read: ഇവനാള് പുലി തന്നെ; വയനാട്ടിലെ വീട്ടിൽ ഒരു പുലി

പരീക്ഷണ ചികിത്സയ്ക്കെതിരെ വനം വകുപ്പ് കൊച്ചിൻ ദേവസ്വം ബോർഡിനും ബലരാമന്റെ പാപ്പാൻമാർക്കുമെതിരെ കേസെടുത്തിരുന്നു. പൊള്ളലിന്റെ മുറിവും പഴുപ്പ് ബാധിച്ച കാലുമായി ആന അവശവനിലയിൽ കഴിയുന്നുവെന്ന് കാട്ടി ഹെറിട്ടേജ് ആനിമൽ ടാസ്ക് ഫോഴ്സ് വനം വകുപ്പിന് വീണ്ടും പരാതി നൽകിയിരുന്നു. ഇതിനെ തുടർന്ന് വനംവകുപ്പ് ഇന്ന് പരിശോധനക്ക് എത്താനിരിക്കെയാണ് ആന ചെരിഞ്ഞത്.

First published: April 1, 2019, 1:25 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories