TRENDING:

ഇനി സഹദേവൻ വക്കീൽ; 73-ാം വയസിൽ നിശ്ചയദാർഢ്യത്തിന്‍റെ വിജയം

Last Updated:
impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
കൊല്ലം: എഴുപത് വയസ് പിന്നിടുമ്പോൾ വായിക്കുന്നത് കൃത്യമായി ഓർത്തുവെക്കാനൊക്കെ നന്നേ ബുദ്ധിമുട്ടായിരിക്കും. എന്നാൽ ഈ പ്രായത്തിൽ 24 പേപ്പറുകൾ ഒന്നിച്ച് എഴുതിയെടുത്ത് വക്കീലായി എൻറോൾ ചെയ്യാൻ സാധിച്ചെങ്കിലോ? അതൊരു ചെറിയ കാര്യമല്ല. കൊട്ടാരക്കരയ്ക്ക് അടുത്ത് ഓടനാവട്ടം സ്വദേശിയായ കെ.എൻ സഹദേവൻ എന്നയാൾ എഴുപത്തിമൂന്നാം വയസിൽ എൽ.എൽ.ബി ബിരുദമെടുത്തു. നാലര പതിറ്റാണ്ട് മുമ്പ് പാതിവഴിയിൽ ഉപേക്ഷിച്ച വക്കീൽ പഠനം ഇപ്പോൾ പൂർത്തിയാക്കിയാണ് അഭിഭാഷകനായി എൻറോൾ ചെയ്തത്.
advertisement

മൂന്നര പതിറ്റാണ്ട് കാലത്തോളം ഓടനാവട്ടത്ത് വി.എസ് കോളേജ് എന്ന പേരിൽ പാരലൽ കോളേജ് നടത്തിയിരുന്ന സഹദേവൻ 1974ലാണ് തിരുവനന്തപുരം ലോ അക്കാദമിയിൽ പ്രവേശനം നേടിയത്. എന്നാൽ പഠനം പൂർത്തിയാക്കാൻ അന്ന് സാധിച്ചില്ല. പിന്നീട് ഇംഗ്ലീഷ് അധ്യാപകനായി ട്യൂട്ടോറിയൽ മേഖലയിൽ നിറഞ്ഞുനിന്ന സഹദേവൻ പൊതുപ്രവർത്തകനായും നാട്ടുകാരുടെ ആദരം പിടിച്ചുപറ്റി. രണ്ടു വർഷം മുമ്പ് അധ്യാപകനെന്ന നിലയിലുള്ള തിരക്കിന് വിരാമമിട്ടതോടെയാണ് ഇനിയെന്ത് എന്ന ചിന്ത ഉടലെടുത്തത്. അങ്ങനെയാണ് വർഷങ്ങൾക്ക് മുമ്പ് പാതിവഴിയിൽ ഉപേക്ഷിച്ച എൽ.എൽ.ബി പൂർത്തിയാക്കുന്നതിനെക്കുറിച്ച് അലോചിച്ചത്.

advertisement

സെക്രട്ടേറിയറ്റ് ജീവനക്കാർക്ക് ഇനി വൈകിയാൽ ശരിക്കും പണി കിട്ടും; ശമ്പളം പഞ്ചിങുമായി ബന്ധിപ്പിച്ചു

പഴയ സ്കീമിൽ പഠിച്ചവർക്ക് പരീക്ഷയെഴുതാൻ ഒരവസരം കൂടി കേരള സർവകാലാശാല നൽകിയത്. ഇക്കാര്യമറിഞ്ഞ് പരീക്ഷയെവുതാൻ നിശ്ചയിച്ച് രംഗത്തിറങ്ങുകയായിരുന്നു സഹദേവൻ. സിലബസ് അനുസരിച്ച് പഠനം തുടങ്ങി. ഒരുദിവസം വായിക്കുന്നത് പിറ്റേദിവസം മറന്നുപോകുന്നുവെന്നതായിരുന്നു ആദ്യത്തെ വെല്ലുവിളി. എന്നാൽ ഊണും ഉറക്കവും ഉപേക്ഷിച്ച് പഠനത്തിൽ തന്നെ ശ്രദ്ധ പുലർത്തി. ചില ഭാഗങ്ങൾ മനസിലാക്കുന്നതിനായി ബാർ കൌൺസിൽ അംഗവും മുതിർന്ന അഭിഭാഷകനുമായ അഡ്വ. പി സന്തോഷ് കുമാറിന്‍റെ സഹായം തേടുകയും ചെയ്തു.

advertisement

കുറച്ചുകാലം നീണ്ട തയ്യാറെടുപ്പുകൾക്കൊടുവിൽ പരീക്ഷയെത്തി. വിവിധ വർഷങ്ങളിലെ 24 പേപ്പറുകളാണ് ഒറ്റയടിക്ക് എഴുതേണ്ടിയിരുന്നത്. തോൽക്കാൻ മനസില്ലാതെ സഹദേവൻ പരീക്ഷയെ നേരിട്ടു. ഒടുവിൽ ഓരോ വർഷത്തെയും ഫലങ്ങൾ ഒന്നൊന്നായി പുറത്തുവന്നപ്പോൾ കാലിടറാതെ ലക്ഷ്യത്തിലെത്താൻ അദ്ദേഹത്തിനായി. പ്രായം തളർത്താത്ത പോരളിക്ക് സ്വപ്നസാഫല്യമെന്നോണം ഇക്കഴിഞ്ഞ സെപ്റ്റംബർ 16ന് സഹദേവൻ അഭിഭാഷകനായി എൻറോൾ ചെയ്തു. അതിനുശേഷം കൊട്ടാരക്കര ബാറിൽ ഇടയ്ക്കിടം എ ഗോപാലകൃഷ്ണന്‍റെ ജൂനിയറായി അഭിഭാഷകവൃത്തി ആരംഭിക്കുകയും ചെയ്തു.

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

വെളിയം ഗ്രാമപഞ്ചായത്ത് മുൻ അംഗമായിരുന്ന സഹദേവൻ സ്റ്റാൻഡിങ് കമ്മിറ്റി അംഗം, കൊട്ടാരക്കര താലൂക്ക് ഹൌസിങ് ബോർഡ് ഭരണസമിതിയംഗം, വെളിയം റീജിയണൽ സഹകരണബാങ്ക് ഭരണസമിതിയംഗം എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. സിപിഎം ഓടനാവട്ടം ലോക്കൽ കമ്മിറ്റി മുൻ സെക്രട്ടറിയുമാണ്.

advertisement

മലയാളം വാർത്തകൾ/ വാർത്ത/Nattu Varthamanam/
ഇനി സഹദേവൻ വക്കീൽ; 73-ാം വയസിൽ നിശ്ചയദാർഢ്യത്തിന്‍റെ വിജയം